നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ജലീലിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണം: ബി.ജെ.പി

  ജലീലിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണം: ബി.ജെ.പി

  കെ.ടി ജലീല്‍

  കെ.ടി ജലീല്‍

  • Last Updated :
  • Share this:
   തിരുവനന്തപുരം: ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷനില്‍ ബന്ധുവിനെ നിയമിച്ചത് സംബന്ധിച്ച്മന്ത്രി കെ.ടി.ജലീല്‍ നല്‍കിയ വിശദീകരണം വിശ്വാസകരമല്ലന്ന് ബി.ജെ.പി.

   യോഗ്യരായവരെ കിട്ടാത്തതിനാലാണ് ബന്ധുവിന് നിയമനം നല്‍കിയതെന്ന വാദം കേരളത്തിലെ ലക്ഷക്കണക്കിന് വിദ്യാസമ്പന്നരായ തൊഴില്‍ രഹിതരെ കളിയാക്കലാണെന്ന് ബി.ജെ.പി വക്താവ് എം.എസ് കുമാര്‍ ആരോപിച്ചു.

   പത്രങ്ങളില്‍ പരസ്യം നല്‍കിയാണ് അപേക്ഷ ക്ഷണിച്ചത് എന്ന് ആദ്യം പറഞ്ഞ മന്ത്രി ഇപ്പോള്‍ പറയുന്നത് വാര്‍ത്ത കൊടുത്തു എന്നാണ്. അഭിമുഖത്തിന് എത്തിയ ഏഴുപേര്‍ക്കും യോഗ്യതയില്ലായിരുന്നു എന്നും മന്ത്രി പറയുന്നു. അപേക്ഷകരില്‍ നിന്ന് യോഗ്യരെ മാത്രം അഭിമുഖത്തിന് വിളിക്കുന്നതാണ് സാധാരണ നടക്കുന്നത്. യോഗ്യതയില്ലാത്തവരെ അഭിമുഖത്തിന് എന്തിനു വിളിച്ചു എന്നതിനും മന്ത്രി മറുപടി പറയണം.

   ഏന്തു ന്യായം പറഞ്ഞാലും ബന്ധുവിനെ നിയമിച്ചത് വഴിവിട്ടാണെന്ന് മന്ത്രി സമ്മതിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ജലീലിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണം. ബന്ധു നിയമനവുമായി ബന്ധപ്പെട്ട് ഇ പി ജയരാജന്റെ കാര്യത്തില്‍ കാട്ടിയ മാതൃക മുഖ്യമന്ത്രി സ്വീകരിക്കണമെന്നും എം.എസ് കുമാര്‍ ആവശ്യപ്പെട്ടു.

   First published: