• HOME
  • »
  • NEWS
  • »
  • kerala
  • »
  • ബിജെപി ദേശീയ കൗൺസിൽ അംഗം എ ദാമോദരനെ നായ ആക്രമിച്ചു

ബിജെപി ദേശീയ കൗൺസിൽ അംഗം എ ദാമോദരനെ നായ ആക്രമിച്ചു

റോഡിന്‍റെ വശത്ത് നിന്ന നായയാണ് തന്‍റെ കാലിൽ കടിച്ചതെന്ന് ദാമോദരൻ പറഞ്ഞു. നായയെ ശ്രദ്ധിക്കാതെ നേരെ വീട്ടിലേക്ക് നടന്നുവരുമ്പോൾ നായ തിരി‍ഞ്ഞുവന്ന് ആക്രമിക്കുകയായിരുന്നു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    കണ്ണൂർ: ബിജെപി ദേശീയ കൗൺസിൽ അംഗവും മാധ്യമപ്രവർത്തകനുമായ എ ദാമോദരനെ നായ അക്രമിച്ചു. കണ്ണൂർ മുണ്ടയാട് ജേണലിസ്റ്റ് കോളനിയില്‍ വെച്ച് റോഡ് സൈഡില്‍ നിന്ന നായയാണ് കാലില്‍ കടിച്ചത്. തുടർന്ന് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. ഇന്ന് ഉച്ചയോടെയാണ് സംഭവം.

    റോഡിന്‍റെ വശത്ത് നിന്ന നായയാണ് തന്‍റെ കാലിൽ കടിച്ചതെന്ന് ദാമോദരൻ പറഞ്ഞു. നായയെ ശ്രദ്ധിക്കാതെ നേരെ വീട്ടിലേക്ക് നടന്നുവരുമ്പോൾ നായ തിരി‍ഞ്ഞുവന്ന് ആക്രമിക്കുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ജേണലിസ്റ്റ് കോളനിയിലും പരിസരങ്ങളിലും ധാരാളം തെരുവ് നായകൾ അലഞ്ഞു തിരിയുന്നുണ്ടെന്നും ആളുകൾക്ക് പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും ദാമോദരൻ മാധ്യമങ്ങളോട് പറഞ്ഞു.

    പാലക്കാട് അട്ടപ്പാടിയിൽ മൂന്നു വയസ്സുകാരനെ തെരുവുനായ കടിച്ചു. ഷോളയൂരിലെ സ്വർണപിരിവ് ഊരിലെ മൂന്ന് വയസ്സുകാരനാണ് കടിയേറ്റത്. തിരുവോണ ദിവസം വീട്ടുമുറ്റത്ത് നിൽക്കെയാണ് കുട്ടിയെ നായ ആക്രമിച്ചത്. നായയുടെ ആക്രമണത്തിൽ മുഖത്തടക്കം പരിക്കേറ്റ കുഞ്ഞിനെ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

    Also Read- നായ കടിക്കുമോയെന്ന് ഭയം; ജോലി ഉപേക്ഷിച്ച് ബൂത്ത് ലെവൽ ഓഫീസർ

    മറ്റൊരു സംഭവത്തിൽ കോഴിക്കോട് കടയിൽനിന്ന് മടങ്ങിവരുന്നതിനിടെ പന്ത്രണ്ടുകാരനെ തെരുവുനായ ആക്രമിച്ചു. നാദാപുരത്താണ് സംഭവം. സഹോദരനൊപ്പം കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങി വരുമ്പോഴാണ് തെരുവുനായ കുട്ടിയെ ആക്രമിച്ചത്. ഇന്ന് രാവിലെ 11മണിക്ക് വിലങ്ങാട് പെട്രോള്‍ പമ്പിന് സമീപം റോഡില്‍ വച്ചാണ് സംഭവം. മലയങ്ങാട് സ്വദേശി ജയന്റെ മകന്‍ ജയസൂര്യയ്ക്കാണ് കടിയേറ്റത്. ആറാം ക്ലാസ് വിദ്യാര്‍ഥിയാണ് ജയസൂര്യ.

    പെട്രോള്‍ പമ്പിന് സമീപത്ത് വച്ച് തെരുവുനായ കുട്ടിയുടെ നേരെ ചാടി വീഴുകയായിരുന്നു. കുട്ടിയുടെ കൈയിലും തുടയിലുമാണ് കടിയേറ്റത്. നാദാപുരത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
    Published by:Anuraj GR
    First published: