നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • BJP ദേശീയ നിര്‍വാഹക സമിതി: കണ്ണന്താനത്തേയും ശോഭാ സുരേന്ദ്രനേയും ഒഴിവാക്കി; ഇ ശ്രീധരന്‍ പ്രത്യേക ക്ഷണിതാവ്

  BJP ദേശീയ നിര്‍വാഹക സമിതി: കണ്ണന്താനത്തേയും ശോഭാ സുരേന്ദ്രനേയും ഒഴിവാക്കി; ഇ ശ്രീധരന്‍ പ്രത്യേക ക്ഷണിതാവ്

  ഒ രാജഗോപാലും നിര്‍വാഹക സമിതി പട്ടികയില്‍ ഇല്ല.

  Youtube Video
  • Share this:
   ന്യൂഡല്‍ഹി: ബിജെപി ദേശീയ നിര്‍വാഹക സമിതി പുനഃസംഘടിപ്പിച്ചു. അല്‍ഫോണ്‍സ് കണ്ണന്താനത്തെയും ശോഭാ സുരേന്ദ്രനേയും നിര്‍വാഹക സമിതിയില്‍ നിന്ന് ഒഴിവാക്കി. കുമ്മനം രാജശേഖരനും കേന്ദ്രമന്ത്രി വി മുരളീധരനും സമിതിയില്‍ തുടരും. മെട്രോമാന്‍ ഇ ശ്രീധരനെ പ്രത്യേക ക്ഷണിതാവായി ഉള്‍പ്പെടുത്തി. ഒ രാജഗോപാലും നിര്‍വാഹക സമിതി പട്ടികയില്‍ ഇല്ല. പ്രായാധിക്യം മൂലമാണ് രാജഗോപാലിനെ ഒഴിവാക്കിയതെന്നാണ് റിപ്പോര്‍ട്ട്. പികെ കൃഷ്ണദാസും പ്രത്യേക ക്ഷണിതാവാണ്. എ പി അബ്ദുള്ള കുട്ടി വൈസ് പ്രസിഡന്റായും ടോം വടക്കന്‍ വക്താവായും തുടരും. മലയാളിയായ അരവിന്ദ് മേനോന്‍ ദേശീയ സെക്രട്ടറിയാകും.

   Also Read- കുട അരുത് ! ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോൾ കുട ചൂടുന്നത് ശിക്ഷാർഹം; ഗതാഗത കമ്മീഷണർ ഉത്തരവിറക്കി

   ദേശീയ നിര്‍വാഹക സമിതിയില്‍ 80 അംഗങ്ങളാണുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുതിര്‍ന്ന നേതാക്കളായ എ ല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, അമിത് ഷാ, നിതിന്‍ ഗഡ്കരി, പീയുഷ് ഗോയല്‍ തുടങ്ങിയവര്‍ നിര്‍വാഹക സമിതിയില്‍ അംഗങ്ങളാണ്. 35 ഭാരവാഹികളും 50 പ്രത്യേക ക്ഷണിതാക്കളും 179 സ്ഥിരം ക്ഷണിതാക്കളും ദേശീയ സമിതിയിലുണ്ട്.

   Also Read- Bevco| ബെവ്കോ മദ്യവിൽപനശാലകളുടെ പ്രവർത്തന സമയത്തിൽ മാറ്റം; ബാറുകൾക്ക് മാറ്റമില്ല

   ദേശീയ നിർവാഹ സമിതി അംഗങ്ങൾ ഇവർ-

   വാഹനം പൊളിക്കൽ; നികുതി ഇളവ് 25 ശതമാനം വരെ; കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി

   വാഹന പൊളിക്കല്‍ നയപ്രകാരമുള്ള ഇളവുകള്‍ സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍.ഇന്ധന ഉപഭോഗവും അറ്റകുറ്റപ്പണികളും മലിനീകരണവും കൂടുതലായ പഴയ വാഹനങ്ങൾ ഉപേക്ഷിക്കാൻ വാഹന ഉടമകളെ പ്രേരിപ്പിക്കുന്നതിനുള്ള ഒരു സംവിധാനമൊരുക്കാൻ വാഹന പൊളിക്കൽ നയം നിർദ്ദേശിക്കുന്നു.ഇതിന്‍ പ്രകാരം കേന്ദ്ര ഉപരിതല-ഗതാഗത, ദേശീയ പാതാ മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്‌.

   2022 ഏപ്രിൽ ഒന്ന് മുതലാണ് വിജ്ഞാപനം പ്രാബല്യത്തിൽ വരിക.വാഹന പൊളിക്കലിന് പ്രോത്സാഹനമെന്ന നിലയില്‍, രജിസ്റ്റര്‍ ചെയ്ത വാഹന പൊളിക്കല്‍ കേന്ദ്രം നല്‍കുന്ന 'ഡെപ്പോസിറ്റ് സര്‍ട്ടിഫിക്കറ്റ്' സമര്‍പ്പിക്കുന്നവര്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്ന വാഹനത്തിന് മോട്ടോര്‍ വാഹന നികുതിയില്‍ ഇളവിന് വ്യവസ്ഥ ചെയ്തിട്ടുണ്ട്.

   ഇളവുകള്‍

   (i) ഗതാഗതേതര (വ്യക്തിഗത) വാഹനങ്ങളുടെ കാര്യത്തില്‍, ഇരുപത്തിയഞ്ച് ശതമാനം വരെയും

   (ii) യാത്രാ (വാണിജ്യ) വാഹനങ്ങളുടെ കാര്യത്തില്‍, പതിനഞ്ച് ശതമാനം വരെയും

   യാത്രാ വാഹനങ്ങളുടെ കാര്യത്തില്‍ എട്ട് വര്‍ഷം വരെയും, ഗതാഗതേതര (വ്യക്തിഗത) വാഹനങ്ങളുടെ കാര്യത്തില്‍ പതിനഞ്ച് വര്‍ഷം വരെയും ഇളവ് ലഭ്യമാണ്.
   Published by:Rajesh V
   First published:
   )}