അച്ഛനൊപ്പം വോട്ട് രേഖപ്പെടുത്തി മകനും. സംസ്ഥാന തദ്ദേശ തെരഞ്ഞെടുപ്പിൽ ബി ജെ പി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുള്ളക്കുട്ടി രേഖപ്പെടുത്തി. കണ്ണൂർ കോർപറേഷൻ പള്ളിക്കുന്ന ഡിവിഷനിലെ പള്ളിക്കുന്ന് സർക്കാർ ഹൈസ്കൂളിലെ ബൂത്തിലാണ് അബ്ദുള്ളക്കുട്ടി വോട്ട് രേഖപ്പെടുത്തിയത്.
അബ്ദുള്ളക്കുട്ടിക്ക് ഒപ്പം വോട്ട് രേഖപ്പെടുത്താൻ ഇത്തവണ ഒരു കന്നി വോട്ടുകാരനും ഉണ്ടായിരുന്നു. മറ്റാരുമല്ല, അദ്ദേഹത്തിന്റെ മകൻ അമൻ റോസ് ആയിരുന്നു ആ കന്നി വോട്ടുകാരൻ. ഇരുവരും വോട്ട് ചെയ്തതിനു ശേഷമുള്ള ചിത്രം അബ്ദുള്ളക്കുട്ടി തന്നെയാണ് ഫേസ്ബുക്കിൽ പങ്കുവച്ചത്.
'ഇത് മകൻ അമൻ റോസിന്റെ കന്നിവോട്ട്....' - ഇരുവരും വോട്ട് ചെയ്തതിനു ശേഷമുള്ള ചിത്രം പങ്കുവച്ചു കൊണ്ട് എ പി അബ്ദുള്ളക്കുട്ടി ഫേസ്ബുക്കിൽ കുറിച്ചു. അനുകൂലവും പ്രതികൂലവുമായ നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.
You may also like:നവവധുവിനെ നൃത്തം ചെയ്യാൻ വരന്റെ കൂട്ടുകാർ വലിച്ചിഴച്ച് കൊണ്ടുപോയി; വിവാഹത്തിൽ നിന്ന് വധു പിൻമാറി [NEWS]Kerala Lottery Result Win Win W-594 Result | വിൻ വിൻ W-594 ലോട്ടറി ഫലം പ്രഖ്യാപിക്കുന്നു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ [NEWS] പാലാരിവട്ടം പാലം അഴിമതി കേസ്; മുൻമന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിന് ജാമ്യമില്ല [NEWS]
തദ്ദേശ തെരഞ്ഞെടുപ്പിൽ ശബരിമല ശാസ്താവിനെ മനസിൽ ധ്യാനിച്ചു വേണം ഇടതുപക്ഷത്തിനെതിരെ വോട്ട് ചെയ്യാനെന്ന് എ പി അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നു. മലപ്പുറം വണ്ടൂരിൽ നടന്ന എൻ ഡി എ സ്ഥാനാർത്ഥി സംഗമത്തിൽ ആയിരുന്നു അബ്ദുള്ളക്കുട്ടി ഇങ്ങനെ പറഞ്ഞത്.
'ശബരിമല അയ്യപ്പൻമാരോട് എത്ര ക്രൂരമായി ആണ് അവർ പെരുമാറിയത്. എനിക്ക് പറയാൻ ഉള്ളത്, വോട്ട് ചെയ്യേണ്ട ദിവസം രാവിലെ പോളിംഗ് ബൂത്തിൽ ചെന്ന് വോട്ടിംഗ് മെഷീന്റെ മുമ്പിൽ നിന്ന് ശബരിമല ശാസ്താവിനെ മനസിൽ ധ്യാനിച്ച് പിണറായി വിജയന്റെ ഇരട്ട ചങ്കിൽ തന്നെ കുത്തുന്ന തെരഞ്ഞെടുപ്പ് ആക്കി മാറ്റുക' - എന്നായിരുന്നു അബ്ദുള്ളക്കുട്ടി പറഞ്ഞത്.
മുഖ്യമന്ത്രി
പിണറായി വിജയൻ ചേരിക്കൽ ജൂനിയർ ബേസിക് സ്കൂളിലെ പോളിംഗ് ബൂത്തിൽ വോട്ട് ചെയ്തു. സി പി എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ കോടിയേരി ജൂനിയർ ബേസിക് സ്കൂളിലും മന്ത്രി ഇ പി ജയരാജൻ അരോളി ഗവ. എച്ച് എസ് എസിലും മന്ത്രി കടന്നപ്പള്ളി ചെറുവിച്ചേരി ഗവ. എൽ പി സ്കൂളിലും വോട്ട് രേഖപ്പെടുത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.