• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'കേരളവും മോദിയോടൊപ്പം, വീണ്ടും വേണം മോദി ഭരണം'; ബിജെപി മേഖലാ ജാഥകൾക്ക് ഇന്ന് തുടക്കം

'കേരളവും മോദിയോടൊപ്പം, വീണ്ടും വേണം മോദി ഭരണം'; ബിജെപി മേഖലാ ജാഥകൾക്ക് ഇന്ന് തുടക്കം

ജനറല്‍ സെക്രട്ടറിമാരായ എംടി രമേശ്, ശോഭാ സുരേന്ദ്രന്‍, എ എന്‍ രാധാകൃഷ്ണന്‍, കെ സുരേന്ദ്രന്‍ എന്നിവരാണ് മേഖലാജാഥകള്‍ നയിക്കുന്നത്

ബിജെപി

ബിജെപി

  • Last Updated :
  • Share this:
    തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി സംസ്ഥാന കമ്മിറ്റി നടത്തുന്ന നാല് മേഖലാ ജാഥകള്‍ ഇന്ന് ആരംഭിക്കും. ജനറല്‍ സെക്രട്ടറിമാരായ എംടി രമേശ്, ശോഭാ സുരേന്ദ്രന്‍, എഎന്‍ രാധാകൃഷ്ണന്‍, കെ സുരേന്ദ്രന്‍ എന്നിവരാണ് മേഖലാജാഥകള്‍ നയിക്കുന്നത്. 'കേരളവും മോദിയോടൊപ്പം, വീണ്ടും വേണം മോദി ഭരണം' എന്ന മുദ്രാവാക്യവുമായാണ് ബിജെപി പരിവര്‍ത്തനയാത്രകള്‍ നടത്തുന്നത്. കോഴിക്കോട് മേഖല- എം ടി രമേശ്, പാലക്കാട് മേഖല-ശോഭാ സുരേന്ദ്രന്‍, എറണാകുളം മേഖല- എ എന്‍ രാധാകൃഷ്ണന്‍, തിരുവനന്തപുരം മേഖല- കെ സുരേന്ദ്രന്‍ എന്നിവരാണ് ജാഥാ ക്യാപ്റ്റന്‍മാര്‍.

    തിരുവനന്തപുരം മേഖലാ യാത്ര കാഞ്ഞിരപ്പള്ളിയില്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. പി എസ് ശ്രീധരന്‍ പിള്ളയും എറണാകുളം മേഖലാ യാത്ര കൊടുങ്ങല്ലൂരില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും ഉദ്ഘാടനം ചെയ്യും. പാലക്കാട് മേഖലാ യാത്ര ഗുരുവായൂരില്‍ പി കെ കൃഷ്ണദാസ്, കോഴിക്കോട് മേഖലാ യാത്ര മഞ്ചേശ്വരം കുമ്പളയില്‍ സി കെ പത്മനാഭന്‍ എന്നിവരാണ് ഉദ്ഘാടനം ചെയ്യുക. എല്ലായിടത്തും വൈകിട്ട് അഞ്ചിനാണ് ഉദ്ഘാടനം.

    യാത്രകൾ ഈ മാസം പത്തിന് സമാപിക്കും. കേന്ദ്രത്തില്‍ നരേന്ദ്ര മോദി ഭരണത്തിന് തുടര്‍ച്ച ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തിനൊപ്പം തന്നെ സംസ്ഥാന സര്‍ക്കാരിനെതിരായ മുദ്രാവാക്യങ്ങളും ജാഥയിൽ ഉയര്‍ത്തുന്നുണ്ട്. ശബരിമല സ്ത്രീ പ്രവേശനവും സംസ്ഥാനത്തെ വികസന മുരടിപ്പും വിഷയമാകും. പരിവര്‍ത്തന യാത്ര തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.

    First published: