നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • തിരുവല്ലയിൽ കൊല്ലപ്പെട്ട CPM നേതാവിന് ആദരാഞ്ജലിയോടെ BJP യോഗം; മനഃസാക്ഷിക്കുത്തില്ലാതിനാലെന്ന് വക്താവ്

  തിരുവല്ലയിൽ കൊല്ലപ്പെട്ട CPM നേതാവിന് ആദരാഞ്ജലിയോടെ BJP യോഗം; മനഃസാക്ഷിക്കുത്തില്ലാതിനാലെന്ന് വക്താവ്

  സന്ദീപ് കുമാറിന് ആദരാഞ്ജലി അർപ്പിച്ച് തിരുവല്ലയിൽ ബി.ജെ.പി. യോഗം

  സന്ദീപ് കുമാറിന് ആദരാഞ്ജലി അർപ്പിച്ച് തിരുവല്ലയിൽ ബി.ജെ.പി. യോഗം

  സന്ദീപ് കുമാറിന് ആദരാഞ്ജലി അർപ്പിച്ച് തിരുവല്ലയിൽ ബി.ജെ.പി. യോഗം

  • Share this:
   കൊല്ലപ്പെട്ട സി.പി.എം. ലോക്കൽ സെക്രട്ടറി (CPM local secretary) സന്ദീപ് കുമാറിന് (Sandeep Kumar) ആദരാഞ്ജലി അർപ്പിച്ച് തിരുവല്ലയിൽ ബി.ജെ.പി. യോഗം (BJP meeting). സി.പി.എമ്മിന്റെ വേട്ടയാടൽ നിർത്തണമെന്നും ആർ.എസ്.എസിനും ബി.ജെപിക്കുമെതിരെ കള്ളക്കഥകൾ മെനയുന്നത് അവസാനിപ്പിക്കണമെന്നും പൊടിയാടിയിൽ നടന്ന ചടങ്ങിൽ ആവശ്യമുയർന്നു. യോഗത്തിന്റെ ചിത്രങ്ങളും വിശദാംശങ്ങളുമായി സന്ദീപ് വാചസ്പതി ഫേസ്ബുക്ക് പോസ്റ്റ് ചെയ്തു. പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ:

   "പൊടിയാടിയിൽ നടന്ന ബിജെപി രാഷ്ട്രീയ വിശദീകരണ യോഗം എന്തു കൊണ്ടും മാതൃകാപരമായിരുന്നു. രക്തസാക്ഷിയായ സന്ദീപിന് ആദരാഞ്ജലികൾ അർപ്പിച്ചാണ് പരിപാടി തുടങ്ങിയത്. മുഖ്യ പ്രഭാഷണത്തിന് മുൻപ് ആദരം അർപ്പിക്കണമെന്ന നിർദ്ദേശം മുഴുവൻ പ്രവർത്തകരും ഏക മനസ്സോടെ അംഗീകരിച്ചു. കാരണം അവർക്ക് ആർക്കും മനസാക്ഷിക്കുത്ത് ഇല്ലായിരുന്നു.

   കൊലപാതകം നടന്ന് ആഴ്ചകൾ പിന്നിട്ടും സന്ദീപിന് ആദരാഞ്ജലികൾ അർപ്പിച്ച് ഒരു പരിപാടി നടത്താൻ സിപിഎം തയ്യാറാകാത്തത് ദുരൂഹമാണ്. സന്ദീപിന്റെ മരണത്തെ പറ്റി സമഗ്ര അന്വേഷണം വേണമെന്ന് യോഗം ഉദ്ഘാടനം ചെയ്ത ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് ആവശ്യപ്പെട്ടു. പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തി."   കൊലപാതകം വ്യക്തി വൈരാഗ്യത്തെ തുടർന്നാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഒന്നാം പ്രതി ജിഷ്ണുവിന് സന്ദീപിനോട് മുൻ വൈരാഗ്യം ഉണ്ടായിരുന്നെന്നും ഇത് തീർക്കാൻ വേണ്ടിയാണ് സുഹൃത്തുക്കളെ കൂട്ടി ആസൂത്രണം ചെയ്ത് കൊലപാതകം നടപ്പിലാക്കിയതെന്നുമാണ് പൊലീസ് വിശദീകരിക്കുന്നത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജിഷ്ണു ജയിലില്‍ വെച്ചാണ് മറ്റ് പ്രതികളെ പരിചപ്പെടുന്നത്. വിവിധ സ്ഥലങ്ങളിലുള്ളവർക്കായി തിരുവല്ല കുറ്റൂരിൽ മുറി വാടകയ്ക്ക് എടുത്ത് നൽകിയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ദിവസവും നാട്ടുകാർക്കൊപ്പം ചാത്തങ്കരിയിലെ കലുങ്കിൽ സന്ദീപ് ഉണ്ടെന്ന് മനസിലാക്കി പ്രതികൾ പിന്തുടർന്നാണ് ആക്രമിച്ചതെന്നുമാണ് പൊലീസ് പറയുന്നത്.

   Summary: BJP conducted a meeting in Thiruvalla to condole the death of CPM leader Sandeep, who was brutally murdered. The meeting held in Podiyadi was attended by a gathering of BJP workers, according to a Facebook post by Sandeep Vachaspathi. Police had arrested five people in connection to the murder and conspiracy
   Published by:user_57
   First published:
   )}