നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ടെണ്ടറിന് 2.36 കോടി; 2.13 കോടിയും കൺസൾട്ടൻസിക്ക്: വെറുതെയല്ല പിണറായി ബഹളം വയ്ക്കുന്നതെന്ന് കെ. സുരേന്ദ്രൻ

  ടെണ്ടറിന് 2.36 കോടി; 2.13 കോടിയും കൺസൾട്ടൻസിക്ക്: വെറുതെയല്ല പിണറായി ബഹളം വയ്ക്കുന്നതെന്ന് കെ. സുരേന്ദ്രൻ

  സകല കരാറുകളും ഒരു നടപടിക്രമവുമില്ലാതെ ഊരാളുങ്കലിനും പ്രൈസ് വാട്ടർ കൂപ്പർ ഹൗസിനും കെ. പി. എം. ജി ക്കും തീറെഴുതുന്ന സി. പി. എം സർക്കാർ കേന്ദ്രസർക്കാറും അതുപോലെയാണെന്ന് സംശയിക്കുന്നതിൽ അത്ഭുതമില്ല

  പിണറായി വിജയൻ, കെ സുരേന്ദ്രൻ

  പിണറായി വിജയൻ, കെ സുരേന്ദ്രൻ

  • Share this:
   തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിന്റെ ടെണ്ടറിൽ പങ്കെടുക്കാൻ രണ്ടുകോടി മുപ്പത്താറുലക്ഷത്തി മുപ്പത്തിരണ്ടായിരം രൂപ സംസ്ഥാന സർക്കാർ ചെലവഴിച്ചെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഇതിൽ 2.13 കോടി കൺസൽട്ടൻസിക്കു മാത്രമാണ് ചെലവഴിച്ചത്.  വെറുതെയല്ല ഈ ബഹളം വെക്കുന്നത്. ഇത്രയും വലിയ കൺസൽട്ടൽസി രാജും കൊള്ളയും നടത്താൻ പിണറായി സർക്കാരിനല്ലാതെ ആർക്കു കഴിയും. കരാർ എങ്ങാൻ തരപ്പെട്ടിരുന്നെങ്കിൽ വിമാനത്താവളം തന്നെ പിണറായി വിജയൻ വിഴുങ്ങിക്കളയുമായിരുന്നെന്നും കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

   കേന്ദ്ര സംസ്ഥാന സർക്കാരുകളും വിവിധ പൊതുമേഖലാ സ്ഥാപനങ്ങളും പങ്കാളികളായുള്ള കണ്ണൂർ വിമാനത്താവളത്തിന്റെ വരവുചെലവു കണക്കുകൾ സി. എ. ജി ഓഡിറ്റിനു വിധേയമാക്കണമെന്ന് പറഞ്ഞപ്പോൾ സ്വകാര്യ വിമാനത്താവളമെന്ന്  പറഞ്ഞ് അതു നിഷേധിച്ചവരാണ് തിരുവനന്തപുരം വിമാനത്താവളത്തിന്റെ ഹാൻഡിലിംഗ് അദാനിക്കു നൽകിയതിനെതിരെ വാളെടുക്കുന്നത്. സർക്കാരിനും ജനങ്ങൾക്കും ലാഭമുള്ള നിലയിലാണ് സർക്കാർ ടെണ്ടർ  അംഗീകരിച്ചതെന്നും സുരേന്ദ്രൻ പറഞ്ഞു.

   സകല കരാറുകളും ഒരു നടപടിക്രമവുമില്ലാതെ ഊരാളുങ്കലിനും പ്രൈസ് വാട്ടർ കൂപ്പർ ഹൗസിനും കെ. പി. എം. ജി ക്കും തീറെഴുതുന്ന സി. പി. എം സർക്കാർ കേന്ദ്രസർക്കാറും അതുപോലെയാണെന്ന് സംശയിക്കുന്നതിൽ അത്ഭുതമില്ല. കയ്യിട്ടുവാരാൻ കിട്ടാത്തതിലുള്ള കൊതിക്കെറുവാണ് കേരള സർക്കാരിന്. സി. ഡിറ്റും കെൽട്രോണുമുണ്ടായിട്ടും സ്പ്രിംക്ളറിന് ഡാറ്റാ കൈമാറ്റം ചെയ്യാൻ കരാറുണ്ടാക്കിയ വിപ്ളവകാരികളാണ് ഇപ്പോൾ ഹരിശ്ചന്ദ്രൻമാരെപ്പോലെ വാചകമടിക്കുന്നത്.

   കോൺഗ്രസ്സിന്റെ ചാരിത്ര്യപ്രസംഗം ആദ്യം മൻ മോഹൻജിയോടാണ് പറയേണ്ടത്. ആരാണ് ഈ ഏർപ്പാട് ആദ്യം തുടങ്ങിയതെന്ന് അദ്ദേഹം പറയും. സർവ്വ കക്ഷിയോഗം വിളിക്കുന്നവർ ഇക്കാര്യത്തിൽ തിരുവനന്തപുരത്ത് ജനങ്ങൾക്കിടയിൽ ഒരു ഹിതപരിശോധനയ്ക്കു തയ്യാറുണ്ടോയെന്നും സുരേന്ദ്രൻ ചോദിച്ചു.

   കള്ളക്കടത്തും ഹവാലയും നിർബാധം നടത്തുന്നവരുടെ കയ്യിൽനിന്ന് തിരുവനന്തപുരത്തെയും കരിപ്പൂരിലേയും കാർഗോ ഹാൻഡിലിംഗ് എടുത്തുമാറ്റുകയാണ് വേണ്ടത്. ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിനെ സമീപിക്കുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
   Published by:Aneesh Anirudhan
   First published: