'ശബരിമല യുവതീ പ്രവേശനത്തില്‍ CPM കേന്ദ്ര നേതൃത്വത്തിന്റെ നിലപാടാണോ സര്‍ക്കാരിനുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം': കെ സുരേന്ദ്രൻ

മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിക്കാരുടെയും ഉപജാപക സംഘങ്ങളുടെയും കേന്ദ്രമായി മാറി.

News18 Malayalam | news18-malayalam
Updated: February 20, 2020, 3:05 PM IST
'ശബരിമല യുവതീ പ്രവേശനത്തില്‍ CPM  കേന്ദ്ര നേതൃത്വത്തിന്റെ നിലപാടാണോ സര്‍ക്കാരിനുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം': കെ സുരേന്ദ്രൻ
കെ സുരേന്ദ്രൻ
  • Share this:
കോഴിക്കോട്: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ നിലപാട് വ്യക്തമാക്കാന്‍ മുഖ്യമന്ത്രിയേയും സി.പി.എം സംസ്ഥാന സെക്രട്ടറിയേയും വെല്ലുവിളിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഇക്കാര്യത്തിൽ സി.പി.എം കേന്ദ്ര കമ്മിറ്റിയുടെ നിലപാട് തന്നെയാണോ സംസ്ഥാന സര്‍ക്കാരിനുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നിലപാട് വ്യക്തമാക്കണമെന്ന് കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.

ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് പഴയത് തന്നെയാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. സിപിഎം കേന്ദ്രകമ്മറ്റി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത് ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതില്‍ തങ്ങള്‍ അനുകൂലിക്കുന്നെന്നാണ്. ആ നിലപാട് തന്നെയാണോ സംസ്ഥാന സര്‍ക്കാരിനും ഉള്ളതെന്നും സുരേന്ദ്രൻ ചോദിച്ചു.

Also Read സിഎജി റിപ്പോർട്ട്: സംസ്ഥാന സർക്കാരിന് താക്കീതുമായി കെ സുരേന്ദ്രൻ

മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിക്കാരുടെയും ഉപജാപക സംഘങ്ങളുടെയും കേന്ദ്രമായി മാറി.  കെല്‍ട്രോണിനെ സര്‍ക്കാര്‍ ബ്രോക്കര്‍ കമ്പനിയാക്കി മാറ്റിയിരിക്കുകയാണ്. സിഎജി അഴിമതിയുമായി ആഭ്യന്തര സെക്രട്ടറി കൈമാറിയ റിപ്പോര്‍ട്ട് രാഷ്ട്രീയ പ്രേരിതമാണ്. മുഖ്യമന്ത്രി അന്വേഷണത്തെ ഭയക്കുന്നു. ശരിയായ അന്വേഷണം നടന്നാല്‍ പിടക്കപ്പെടുമെന്ന് അദ്ദേഹത്തിന് ഉറപ്പാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

 

  

 

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: February 20, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍