HOME » NEWS » Kerala » BJP PRESIDENT K SURENDRAN AGAINST LDF GOVERNMENT ON CORRUPTION AA TV VKS

'ചായക്കട ഉദ്ഘാടനത്തിനു പോലും ഒരുകോടിയുടെ പരസ്യം; കടുംവെട്ട് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറാകണം': കെ.സുരേന്ദ്രന്‍

എന്‍ഡിഎയില്‍ നിന്ന് നേരത്തെ വിട്ടുപോയിട്ടുള്ള എല്ലാ ഘടകകക്ഷികളെയും തിരികെ കൊണ്ടുവരാനുള്ള ശ്രമം നടക്കുകയാണെന്നും കെ സുരേന്ദ്രൻ

News18 Malayalam | news18-malayalam
Updated: February 20, 2021, 2:53 PM IST
'ചായക്കട ഉദ്ഘാടനത്തിനു പോലും  ഒരുകോടിയുടെ പരസ്യം; കടുംവെട്ട് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറാകണം': കെ.സുരേന്ദ്രന്‍
കെ. സുരേന്ദ്രൻ
  • Share this:
കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുന്‍പ് പരമാവധി അഴിമതി നടത്തുകയെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിനുള്ളതെന്നും ഈ കടുംവെട്ട് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. എല്ലാ മേഖലകളിലും അഴിമതിയാണ്. പുതിയതായി ഉയര്‍ന്നുവന്ന ആഴക്കടല്‍ മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ നടത്തിയ തട്ടിപ്പ് പോലും ഈ കടുംവെട്ടിന്റെ ഭാഗമാണെന്നും സുരേന്ദ്രൻ ആരോപിച്ചു.

ഒരു ചായക്കട ഉദ്ഘാടനം ചെയ്യണമെങ്കില്‍ ഒരുകോടി രൂപയുടെ പരസ്യം കൊടുത്ത് പി.ആര്‍ ഏജന്‍സികളെ കൊണ്ട് പ്രചരണം നടത്തിക്കുന്ന മുഖ്യമന്ത്രി രണ്ടായിരത്തി തൊള്ളായിരം കോടി രൂപയുടെ പദ്ധതി ആരും അറിയാതെ കരാര്‍ ഒപ്പിട്ടെന്നു പറയുന്നതിലെ ദുരൂഹത ശക്തമാണ്. 25 രൂപയ്ക്ക് ചോറ് കൊടുക്കുന്നതില്‍ പോലും വലിയ പ്രചരണം നടത്തുന്ന സര്‍ക്കാര്‍ ഇത്രയും വലിയ ഒരു കരാര്‍ പുറമേ പറയാതെ എല്ലാം മൂടിവച്ചതിന് പിന്നില്‍ ദുരൂഹതയുണ്ട്.

Also Read ഇടുക്കിയിൽ കുത്തറ്റ് മരിച്ച രേഷ്മയുടെ മൃതദേഹത്തിനടുത്ത് അരുണിന്റെ മൊബൈലും ചെരുപ്പും; അന്വേഷണം ശക്തമാക്കി പൊലീസ്

സര്‍വത്ര അഴിമതിയാണ് കേരളത്തില്‍ നടക്കുന്നത്. ഈ അഴിമതിയ്‌ക്കെതിരെ യുഡിഎഫിന് സംസാരിക്കാന്‍ ഒരു ധാര്‍മ്മികതയുമില്ല. കാരണം അഴിമതിയുടെ പര്യായമാണ് കോണ്‍ഗ്രസ്സ്. അഴിമതി നടത്തിയതിന്റെ പേരിലാണ് 2016ല്‍ കോണ്‍ഗ്രസിന് ഒഴിഞ്ഞു പോകേണ്ടി വന്നത്. അഴിമതിയ്‌ക്കെതിരായിട്ടുള്ള വികസനത്തെ തടസ്സപ്പെടുന്നതിനെതിരായിട്ടുള്ള പ്രചരണം എന്‍ഡിഎ സംഘടിപ്പിക്കും.

വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ആറായിരം കോടി രൂപയുടെ പദ്ധതികളാണ് വീണ്ടും കേരളത്തിനായി പ്രഖ്യാപിച്ചത്. കേരളത്തിന്റെ വികസന പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള മോദി സര്‍ക്കാരിന്റെ ശ്രമങ്ങളെ ഒരു തരത്തിലും സംസ്ഥാന സര്‍ക്കാര്‍ അഭിനന്ദിക്കുന്നില്ല. മാത്രമല്ല, അത് മറച്ചു വയ്ക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. കേരള സര്‍ക്കാര്‍ ഒരു വികസനവും സ്വന്തമായി ചെയ്യുന്നില്ല. പിആര്‍ വര്‍ക്ക് നടത്തി പരസ്യംകൊണ്ട് വോട്ടുകിട്ടുമെന്ന് പിണറായി വിജയന്‍ ധരിക്കണ്ട.
വര്‍ഗ്ഗീയ ശക്തികളുടെ തടവറയിലാണ് ഇപ്പോള്‍ എല്‍ഡിഎഫും യുഡിഎഫുംവികസന പ്രശ്‌നങ്ങള്‍ എന്‍ഡിഎ ജനങ്ങള്‍ക്ക് മുന്നില്‍ ചര്‍ച്ചാ വിഷയമാക്കുമെന്ന് സുരേന്ദ്രൻ പറഞ്ഞു.

നാട്ടില്‍ നടക്കുന്ന അഴിമതിയ്‌ക്കെതിരായിട്ടും കൊള്ളയ്‌ക്കെതിരായിട്ടും വിജയയാത്രയില്‍ വലിയ പ്രചരണം സംഘടിപ്പിക്കും. വികസനോത്മുകമായിട്ടുള്ള ഒരു രാഷ്ട്രത്തെ പുതിയതായി ചര്‍ച്ച ചെയ്യാന്‍ വേണ്ടി വിജയയാത്ര തയാറാകും. എന്‍ഡിഎയില്‍ നിന്ന് നേരത്തെ വിട്ടുപോയിട്ടുള്ള എല്ലാ ഘടകകക്ഷികളെയും തിരികെ കൊണ്ടുവരാനുള്ള ശ്രമം നടക്കുകയാണ്. പി.സി തോമസ് ഉള്‍പ്പെടെയുള്ള ഇന്നത്തെ വിജയയാത്രയില്‍ സംബന്ധിക്കും.

ഇ.ശ്രീധരന്റെ വരവിന് ശേഷം നിരവധിപേര്‍ എന്‍ഡിഎയിലേയ്ക്ക് വരാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഏതു പദവിയും അലങ്കരിക്കാന്‍ യോഗ്യനായിട്ടുള്ള വ്യക്തിയാണ് ഇ.ശ്രീധരന്‍. പ്രമുഖരായിട്ടുള്ള രണ്ട് റിട്ട. ജസ്റ്റിസുമാര്‍ വരും ദിവസങ്ങളില്‍ ബിജെപിയില്‍ ചേരും. കേരളത്തെ വികസനത്തിലേയ്ക്ക് നയിക്കാന്‍ പര്യാപ്തരായിട്ടുള്ള നിരവധി പേര്‍ വരും ദിവസങ്ങളില്‍ എന്‍ഡിഎയില്‍ ചേരുമെന്നുംസുരേന്ദ്രന്‍ പറഞ്ഞു.
Published by: Aneesh Anirudhan
First published: February 20, 2021, 2:53 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories