'പൊലീസ് ആക്ട് 118 എ അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം; സംസ്ഥാനത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ:' കെ.സുരേന്ദ്രൻ

സ്ത്രീകൾക്കെതിരായ കടന്നാക്രമണം തടയാൻ നിലവിലുള്ള നിയമം പോലും ഉപയോ​ഗിക്കാത്ത സർക്കാർ തിരഞ്ഞെടുപ്പ് കാലത്ത് എതിരാളികളെ കൈകാര്യം ചെയ്യാൻ ആസൂത്രിതമായ നയം സ്വീകരിക്കുകയാണ്.

News18 Malayalam | news18-malayalam
Updated: November 22, 2020, 4:36 PM IST
'പൊലീസ് ആക്ട് 118 എ അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം; സംസ്ഥാനത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ:' കെ.സുരേന്ദ്രൻ
പിണറായി വിജയൻ, കെ സുരേന്ദ്രൻ
  • Share this:
തൃശ്ശൂർ: കേരള പൊലീസ് ആക്ടിൽ 118 എ കൂട്ടിച്ചേർക്കാനുള്ള പിണറായി സർക്കാരിന്റെ തീരുമാനം ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് ബി.ജെ.പി സംസ്ഥാ പ്രസിഡന്റ് കെ.സുരേന്ദ്രൻ. സംസ്ഥാനത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് നിലനിൽക്കുന്നതെന്നും തൃശ്ശൂരിൽ നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ഇത്തരം നിയമത്തിനെതിരെ 2015ൽ സുപ്രീം കോടതി നിലപാട് എടുത്തപ്പോൾ അതിനെ പ്രശംസിക്കുകയും രാഷ്ട്രീയ പ്രചരണമാക്കുകയും ചെയ്ത ആളായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അതേ പിണറായി തന്നെ സാമൂഹ്യമാധ്യമങ്ങളെയും മുഖ്യധാരാ മാധ്യമങ്ങളെയും കരിനിയമം കൊണ്ടുവന്ന് നിയന്ത്രിക്കാൻ ശ്രമിക്കുകയാണ്.

Also Read-പ്രതിഷേധങ്ങളില്ല; കേരള സർക്കാരിന്റെ പൊലീസ് ആക്ട് ഭേദഗതി സൈബർ ആക്രമണങ്ങൾ തടയുന്നത് എങ്ങനെ

രാഷ്ട്രീയമായ എതിർപ്പിനെ പോലും തടസപ്പെടുത്താനുള്ള ​ഗൂഢ നീക്കമാണിതെന്നും സംസ്ഥാന സർക്കാരിനെതിരെ ഉയർന്നു വരുന്ന ജനവികാരം തടയാനാണ് ശ്രമം നടക്കുന്നതെന്നുമാണ് ആരോപണം. ഇപ്പോൾ തന്നെ പൊലീസിനെ ദുരുപയോ​ഗം ചെയ്യുന്ന സർക്കാർ പൊലീസിനെ മർദ്ധനോപാധിയാക്കുകയാണ്. ഭരണത്തിനെതിരായ പ്രതിഷേധങ്ങൾ സർക്കാരിനെ അലോസരപ്പെടുത്തുന്നതാണ് 118 എ കൊണ്ടുവരാൻ പിണറായിയെ പ്രേരിപ്പിച്ചത്.

Also Read-മാധ്യമങ്ങളെ വിരട്ടൽ സിപിഎംതന്ത്രം; പൊലീസ് ആക്ട്  ഭേദഗതി സ്വതന്ത്ര പത്രപ്രവർത്തനത്തിന് ഹാനികരം': പുന:പരിശോധിക്കണമെന്ന് ചെന്നിത്തല

സ്ത്രീകൾക്കെതിരായ അക്രമം തടയാനെന്ന വ്യാജേനയാണ് പുതിയ നിയമം. സ്ത്രീകൾക്കെതിരായ കടന്നാക്രമണം തടയാൻ നിലവിലുള്ള നിയമം പോലും ഉപയോ​ഗിക്കാത്ത സർക്കാർ തിരഞ്ഞെടുപ്പ് കാലത്ത് എതിരാളികളെ കൈകാര്യം ചെയ്യാൻ ആസൂത്രിതമായ നയം സ്വീകരിക്കുകയാണ്. ജനാധിപത്യവിരുദ്ധമായ നിയമത്തിനെതിരെ യു.ഡി.എഫ് എന്താണ് മിണ്ടാത്തത് എന്നത് അത്ഭുതപ്പെടുത്തുന്നതായും സുരേന്ദ്രൻ പറഞ്ഞു.

Also Read-'സര്‍ക്കാരിന്‍റെ ഉദ്ദേശം മാധ്യമങ്ങളെ നിശബ്ദരാക്കുക; മാധ്യമ മാരണ നിയമം മൗലികാവകാശങ്ങളുടെ ലംഘനം': രമേശ് ചെന്നിത്തല

കിഫ്ബി വിവാദത്തിലും ബിജെപി സംസ്ഥാന അധ്യക്ഷൻ രൂക്ഷമായാണ് പ്രതികരിച്ചത്. കിഫ്ബിയുടെ പേരിൽ സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രി തോമസ് ഐസക്ക് ഇപ്പോൾ വീണിടത്ത് കിടന്നുരുളുകയാണ്. മസാലബോണ്ടിലും കിഫ്ബിയുടെ മറ്റു ഇടപാടുകളിലും അന്വേഷണം വരുമെന്ന ഭയം കാരണമാണ് സി.എ.ജി റിപ്പോർട്ട് ചോർത്തിയത്. ആർ.ബി.ഐ അനുമതി കിട്ടിയെന്ന് മന്ത്രി പറയുമ്പോൾ ചിരിക്കാനാണ് തോന്നുന്നത്. ആർബിഐ എൻ.ഒ.സി കിട്ടാൻ എന്ത് ചെയ്യണമെന്ന് വ്യക്തമാക്കിയിട്ടും അദ്ദേഹം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. 2ജി പോലെ രാജ്യത്തെ വലിയ അഴിമതികൾക്ക് സമാനമായ സംഭവങ്ങളാണ് കേരളത്തിലും നടക്കുന്നത്. ധനമന്ത്രിക്ക് നേരിട്ട് ബന്ധമുള്ള അഴിമതിയാണിത്. ഐസക്കിന് നി​ഗൂഢമായ താത്പര്യങ്ങൾ ഉണ്ടെന്നും അദ്ദേഹം ക്രിമിനൽ ​ഗൂഢാലോചന നടത്തിയെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

Also Read-കിഫ്ബി വിവാദം; ഫാലി എസ്. നരിമാന്റെ നിയമോപദേശം തേടി സംസ്ഥാന സർക്കാർ

എല്ലാ മാനദണ്ഡങ്ങളും കാറ്റിൽ പറത്തിയാണ് കരാർ കൊടുക്കുന്നത്. ചില കമ്പനികൾക്ക് എല്ലാ അവകാശങ്ങളും മന്ത്രി ചാർത്തി കൊടുക്കുകയാണ്. ചാരിത്ര പ്രസം​ഗം അവസാനിപ്പിച്ച് അന്വേഷണം നേരിടാൻ ഐസക്ക് തയ്യാറാവണം. ധനകാര്യ സെക്രട്ടറിയാണ് റിപ്പോർട്ട് ചോർത്തിയതെന്ന് തോമസ് ഐസക്ക് തന്നെയാണ് പറഞ്ഞത്. കിഫ്ബിക്കെതിരല്ല നിയമലംഘനത്തിനെതിരാണ് ബി.ജെ.പിയുടെ പ്രതിഷേധം. നികുതി പണം ഉപയോ​ഗിച്ചാണ് ഐസക്ക് അഭ്യാസപ്രകടനം നടത്തുന്നത്. മന്ത്രിക്ക് വിദേശ നിക്ഷേപം ഉണ്ടെന്നതിന് അദ്ദേഹം മറുപടി പറയാത്തതെന്താണ്? കേന്ദ്ര ഏജൻസികളെ ഓടിക്കാമെന്ന ഐസക്കിന്റെ പൂതി നടപ്പില്ല. ഏജൻസികൾ കേരളത്തിൽ വന്നിട്ടുണ്ടെങ്കിൽ അഴിമതിക്കാരെയെല്ലാം കണ്ടുപിടിക്കുക തന്നെ ചെയ്യും. അഴിമതി നടത്തിയില്ലെങ്കിൽ പിന്നെ എന്തിനാണ് അന്വേഷണത്തെ ഭയപ്പെടുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു.

രണ്ട് സി.പി.എം മന്ത്രിമാർക്ക് മഹാരാഷ്ട്രയിൽ ഭൂമിയുണ്ടെന്നാണ് പറയുന്നത്. എന്താണ് മുഖ്യമന്ത്രി ഇത് നിഷേധിക്കാത്തത്? എന്തിനാണ് ക്വാറന്‍റീനിൽ ഇരിക്കുമ്പോൾ ചിലർ ലോക്കറിൽ നിന്ന് ആധാരം എടുത്ത് മുങ്ങിയതെന്ന് ഇപ്പോൾ ജനങ്ങൾക്ക് ബോധ്യമായി. നേതാക്കളുടെ പേരിൽ കേസ് വന്നതോടു കൂടി കോൺ​ഗ്രസ് അഴിമതിക്കെതിരായ മുദ്രാവാക്യം മുക്കി. കോൺ​ഗ്രസ് അഴിമതിക്കെതിരാണെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. അഴിമതിക്കെതിരെ പോരാടുന്ന ഒരേ ഒരു മുന്നണി എൻ.ഡി.എയാണ്. അഴിമതി മുന്നണികൾക്കെതിരെയുള്ള ശക്തമായ ജനവിധിയാവും തദ്ദേശ തിരഞ്ഞെടുപ്പിൽ ഉണ്ടാവുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് കെ.കെ അനീഷ് കുമാർ, തൃശ്ശൂർ മണ്ഡലം പ്രസിഡന്റ് രഘുനാഥ് സി. മേനോൻ എന്നിവരും പങ്കെടുത്തിരുന്നു.
Published by: Asha Sulfiker
First published: November 22, 2020, 4:36 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading