• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'പാവപ്പെട്ടവരുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിച്ച മതപുരോഹിതൻ'; മാർത്തോമ്മാ മെത്രാപ്പോലീത്തയുടെ നിര്യാണത്തിൽ അനുശോചിച്ച് കെ സുരേന്ദ്രൻ

'പാവപ്പെട്ടവരുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിച്ച മതപുരോഹിതൻ'; മാർത്തോമ്മാ മെത്രാപ്പോലീത്തയുടെ നിര്യാണത്തിൽ അനുശോചിച്ച് കെ സുരേന്ദ്രൻ

ആത്മീയതയും സാമൂഹികപ്രതിബദ്ധതയും ഒരേപോലെ നിറവേറ്റിയിരുന്ന തിരുമേനിയുടെ വിയോഗം കേരളത്തിന് തീരാനഷ്ടമാണ്

Dr mar joseph mar thoma

Dr mar joseph mar thoma

  • Last Updated :
  • Share this:
    തിരുവനന്തപുരം:  മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്തയുടെ നിര്യാണത്തിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ അനുശോചിച്ചു. പാവപ്പെട്ടവരുടെ ഉന്നമനത്തിന് വേണ്ടി ഒരു ആയുഷ്ക്കാലം മുഴുവൻ പ്രവർത്തിച്ച മഹാനായ മതപുരോഹിതനായിരുന്നു അദ്ദേഹം. ആത്മീയതയും സാമൂഹികപ്രതിബദ്ധതയും ഒരേപോലെ നിറവേറ്റിയിരുന്ന തിരുമേനിയുടെ വിയോഗം കേരളത്തിന് തീരാനഷ്ടമാണ്. സുനാമിയും പ്രളയവും ഉണ്ടായപ്പോൾ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ മുന്നിട്ടിറങ്ങിയ വ്യക്തിത്വമായിരുന്നു മെത്രോപ്പൊലീത്തയെന്നും സുരേന്ദ്രൻ പറഞ്ഞു. അദ്ദേഹത്തിന്‍റെ വിയോഗത്തിൽ സഭയയുടെ ദുഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം പറഞ്ഞു.

    മലങ്കര മാർത്തോമ്മാ സഭയുടെ പരമാദ്ധ്യക്ഷൻ റവ.ഡോ. ജോസഫ് മാർത്തോമ്മാ മെത്രോപ്പോലീത്ത ഇന്നു രാവിലെയാണ് കാലം ചെയ്തത്. ക്യാൻസർ രോഗബാധിതനായി തിരുവല്ല ബിലീവേഴ്സ് ഹോസ്പിറ്റലിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന അദ്ദേഹം ഞായറാഴ്ച പുലർച്ചെ 2.38 നാണ് കാലം ചെയ്തത്.

    മാരാമൺ പാലക്കുന്നത്ത് കുടുംബത്തിലാണ് ഡോ. ജോസഫ് മാർ തോമാ മെത്രാപ്പോലീത്ത ജനിച്ചത്. മലങ്കര സഭയുടെ നവീകരണത്തിന്റെ പിതാവ് അബ്രഹാം മാൽപന്റെയും മാർത്തോമ്മാ സഭയിലെ ആദ്യത്തെ നാല് മെട്രോപൊളിറ്റൻമാരുടെയും പൂർവ്വിക വസതിയായിരുന്നു ഇത്. 1931 ജൂൺ 27 ന്‌ പുത്തൂർ മറിയമ്മയുടെയും ലുക്കോച്ചന്റെയും മകനായി ജനിച്ചു. കോഴഞ്ചേരി സെന്റ് തോമസ് ഹൈസ്കൂളിൽ സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം യൂണിയൻ ക്രിസ്ത്യൻ കോളേജിൽ നിന്ന് ബിരുദം നേടി. അദ്ദേഹം ബാംഗ്ലൂരിലെ യുണൈറ്റഡ് തിയോളജിക്കൽ കോളേജിൽ നിന്ന് ബിരുദം നേടി. 1957 ജൂൺ 29 ന് ഡീക്കനും 1957 ഒക്ടോബർ 18 ന് കസസ്സയും നിയമിതനായി.

    മലങ്കര മാർത്തോമ്മാ സഭയുടെ പരമാദ്ധ്യക്ഷൻ റവ.ഡോ. ജോസഫ് മാർത്തോമ്മാ മെത്രോപ്പോലീത്ത കാലം ചെയ്തു. തിരുവല്ല ബിലീവേഴ്സ് ഹോസ്പിറ്റലിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന അദ്ദേഹം ഞായറാഴ്ച പുലർച്ചെ 2.38 നാണ് കാലം ചെയ്തത്.

    മാരാമൺ പാലക്കുന്നത്ത് കുടുംബത്തിലാണ് ഡോ. ജോസഫ് മാർ തോമാ മെത്രാപ്പോലീത്ത ജനിച്ചത്. മലങ്കര സഭയുടെ നവീകരണത്തിന്റെ പിതാവ് അബ്രഹാം മാൽപന്റെയും മാർത്തോമ്മാ സഭയിലെ ആദ്യത്തെ നാല് മെട്രോപൊളിറ്റൻമാരുടെയും പൂർവ്വിക വസതിയായിരുന്നു ഇത്. 1931 ജൂൺ 27 ന്‌ പുത്തൂർ മറിയമ്മയുടെയും ലുക്കോച്ചന്റെയും മകനായി ജനിച്ചു. കോഴഞ്ചേരി സെന്റ് തോമസ് ഹൈസ്കൂളിൽ സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം യൂണിയൻ ക്രിസ്ത്യൻ കോളേജിൽ നിന്ന് ബിരുദം നേടി. അദ്ദേഹം ബാംഗ്ലൂരിലെ യുണൈറ്റഡ് തിയോളജിക്കൽ കോളേജിൽ നിന്ന് ബിരുദം നേടി. 1957 ജൂൺ 29 ന് ഡീക്കനും 1957 ഒക്ടോബർ 18 ന് കസസ്സയും നിയമിതനായി.
    Published by:Anuraj GR
    First published: