HOME » NEWS » Kerala » BJP PRESIDENT K SURENDRAN CRITICISE METROMAN E SREEDHARAN JJ TV DTP

ഊരാളുങ്കൽ സൊസൈറ്റി മികച്ചതെന്ന് ഇ ശ്രീധരൻ; ശ്രീധരനെ തള്ളി കെ സുരേന്ദ്രൻ

പാലാരിവട്ടം പാലം തെരഞ്ഞെടുപ്പ് വിഷയമാകുമെന്ന് ഇ ശ്രീധരൻ പറഞ്ഞു. കാരണം ഇത് ഒരു സന്ദേശമാണ്. ആ സന്ദേശം തെരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്നും അദ്ദേഹം വിലയിരുത്തി.

News18 Malayalam | news18
Updated: March 4, 2021, 3:46 PM IST
ഊരാളുങ്കൽ സൊസൈറ്റി മികച്ചതെന്ന് ഇ ശ്രീധരൻ; ശ്രീധരനെ തള്ളി കെ സുരേന്ദ്രൻ
E Sreedharan
  • News18
  • Last Updated: March 4, 2021, 3:46 PM IST
  • Share this:
കൊച്ചി: ബി ജെ പിയിലേക്ക് എത്തിയ മെട്രോമാൻ ഇ ശ്രീധരന് പാർട്ടി അധ്യക്ഷന്റെ വിമർശനം. പാലാരിവട്ടം പാലം നിർമ്മിച്ച നിർമ്മാണ കരാറുകാരായ ഊരാളുങ്കൽ സൊസൈറ്റിയെ അഭിനന്ദിച്ചതാണ് ബി ജെ പി അധ്യക്ഷൻ കെ സുരേന്ദ്രനെ ചൊടിപ്പിച്ചത്. സി പി എം നിയന്ത്രണത്തിലുള്ള ഊരാളുങ്കൽ സൊസൈറ്റിയെ ബി ജെ പിയിലേക്ക് എത്തിയ ഈ ശ്രീധരൻ ഘട്ടത്തിൽ അഭിനന്ദിച്ചാൽ തെരഞ്ഞെടുപ്പിൽ അതും പ്രചരണായുധം ആകുമെന്ന് തിരിച്ചറിഞ്ഞു കൊണ്ടാണ് സുരേന്ദ്രന്റെ നീക്കം.

സൊസൈറ്റിയുടെ അഴിമതിയെക്കുറിച്ച് അറിയാത്തതു കൊണ്ടാണ് ഇ ശ്രീധരൻ ഇങ്ങനെ പറഞ്ഞതെന്ന് സുരേന്ദ്രൻ പറഞ്ഞു. സാങ്കേതിക വിദ്യ സംബന്ധിച്ച് തനിക്ക് മറ്റ് അഭിപ്രായങ്ങളൊന്നുമില്ല. എന്നാൽ, സൊസൈറ്റിയെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ട്. സി പി എം അഴിമതിക്ക് വേണ്ടിയാണ് ഇത് നടത്തുന്നത്. അതു കൊണ്ടു തന്നെ ഇ ശ്രീധരന്റെ പ്രസ്താവന സൊസൈറ്റിയുടെ മുഴുവൻ വിശദാംശങ്ങളും അറിയാത്തതു കൊണ്ടാണെന്നും കെ സുരേന്ദ്രൻ തിരുത്തി.

പത്രവിൽപ്പന കുറഞ്ഞു, എല്ലാവരും ഫോണിൽ; വഴിമുട്ടി അന്ധനായ പത്ര വിതരണക്കാരൻ

അതേസമയം, തെരഞ്ഞെടുപ്പിനായി താൻ ഒരുങ്ങുകയാണെന്ന് ശ്രീധരൻ വ്യക്തമാക്കി. എന്നാൽ, എവിടെ മത്സരിക്കണമെന്ന് തീരുമാനിച്ചിട്ടില്ല.
നാട്ടിൽ നിന്ന് അധിക ദൂരത്ത് ആകരുതെന്ന് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. വീടുകൾ കയറിയുള്ള പ്രചാരണമായിരിക്കില്ല കൂടുതൽ നടത്തുക. ഡിജിറ്റൽ ക്യാമ്പയിനാകും പ്രാധാന്യം നല്കുക.

സ്വർണ മെഡൽ നേടിയ ദേശീയ അമ്പെയ്ത്ത് താരം താരം; ഇപ്പോൾ കുടുംബത്തിന്റെ പട്ടിണി മാറ്റാൻ പക്കോഡ വിൽക്കുന്നു

രാഷ്ട്രീയക്കാരനായല്ല താൻ പ്രവർത്തിക്കുക. ടെക്നോക്രാറ്റെന്ന നിലയിലായിരിക്കും പ്രവർത്തനം രാഷ്ട്രീയത്തിലും തന്റെ പ്രവർത്തനം മുന്നോട്ടു കൊണ്ടു പോകുക.
ശരീരത്തിന്റെ പ്രായമല്ല മനസിന്റെ പ്രായമാണ് പ്രധാനമെന്നും ശ്രീധരൻ പറഞ്ഞു. ബി ജെ പി കേരളത്തിൽ അധികാരത്തിൽ വരുമെന്നു പറഞ്ഞ അദ്ദേഹം ഡൽഹിയിൽ ആം ആദ്മി നേടിയ വിജയം ഉദാഹരണമായി ചൂണ്ടിക്കാട്ടി. പാലാരിവട്ടം പാലം തെരഞ്ഞെടുപ്പ് വിഷയമാകുമെന്ന് ഇ ശ്രീധരൻ പറഞ്ഞു. കാരണം ഇത് ഒരു സന്ദേശമാണ്. ആ സന്ദേശം തെരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്നും അദ്ദേഹം വിലയിരുത്തി.
Published by: Joys Joy
First published: March 4, 2021, 3:46 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories