എൻ.ഐ.എ സെക്രട്ടേറിയറ്റിലെത്തിയത് മലയാളികൾക്ക് നാണക്കേട്; മുഖ്യമന്ത്രി ഉടൻ രാജിവയ്ക്കണം: കെ.സുരേന്ദ്രൻ
എൻ.ഐ.എ സെക്രട്ടേറിയറ്റിലെത്തിയത് മലയാളികൾക്ക് നാണക്കേട്; മുഖ്യമന്ത്രി ഉടൻ രാജിവയ്ക്കണം: കെ.സുരേന്ദ്രൻ
സി.സി.ടി.വി ദൃശ്യങ്ങൾ ദേശീയ അന്വേഷണ ഏജൻസി ആവശ്യപ്പെട്ടിട്ടും സംസ്ഥാന സർക്കാർ വിട്ടുകൊടുക്കാതിരുന്നത് അന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്തുമെന്ന് ഉറപ്പായതിനാലാണ്. പ്രോട്ടോകോൾ ഓഫീസിലെ ഫയൽ തീവെച്ച് നശിപ്പിച്ചത് എന്തിനായിരുന്നെന്ന് ഇപ്പോൾ എല്ലാവർക്കും ബോധ്യമായെന്നും സുരേന്ദ്രൻ
കോഴിക്കോട്: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി സംഘം സെക്രട്ടേറിയറ്റിലെത്തിയത് മലയാളികൾക്ക് നാണക്കേടാണെന്നും മുഖ്യമന്ത്രി ഉടൻ രാജിവെക്കണമെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. രാജ്യദ്രോഹക്കേസ് അന്വേഷിക്കാൻ എൻ.ഐ.എ സംഘം സെക്രട്ടേറിയറ്റിന് അകത്തെത്തിയത് രാജ്യത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസിൽ എൻ.ഐ.എ കയറും മുമ്പ് രാജിവെച്ച് ഇറങ്ങി പോവാൻ അദ്ദേഹം തയാറാകണം. ഇനിയും ഭരണത്തിൽ കടിച്ചുത്തൂങ്ങുന്നത് കേരളത്തെ അപമാനിക്കുന്നതിന് തുല്ല്യമാണെന്ന് പിണറായി വിജയൻ മനസിലാക്കണം.
സി.സി.ടി.വി ദൃശ്യങ്ങൾ ദേശീയ അന്വേഷണ ഏജൻസി ആവശ്യപ്പെട്ടിട്ടും സംസ്ഥാന സർക്കാർ വിട്ടുകൊടുക്കാതിരുന്നത് അന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്തുമെന്ന് ഉറപ്പായതിനാലാണ്. പ്രോട്ടോകോൾ ഓഫീസിലെ ഫയൽ തീവെച്ച് നശിപ്പിച്ചത് എന്തിനായിരുന്നെന്ന് ഇപ്പോൾ എല്ലാവർക്കും ബോധ്യമായി.
ഇതും എൻ.ഐ.എ പരിശോധിക്കുമെന്നാണ് കരുതുന്നത്. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിന് എല്ലാസഹായവും ചെയ്യുമെന്ന് പറഞ്ഞ സർക്കാർ തെളിവുകൾ നശിപ്പിക്കാനാണ് ശ്രമിച്ചതെന്നും സുരേന്ദ്രൻ പറഞ്ഞു.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.