'ട്രഷറിയിൽ എത്ര തവണ തട്ടിപ്പു നടന്നിട്ടുണ്ട്? ഒരുപാട് ചോദ്യങ്ങൾക്ക് തോമസ് ഐസക്ക് ഉത്തരം പറയേണ്ടിവരും': കെ സുരേന്ദ്രൻ

"സ്വർണ്ണക്കള്ളക്കടത്തുകേസ്സിൽ ഐസക്കിന്റെ മൗനത്തിനുകാരണം സ്വപ്നയുടെ ആയിരം പേജുള്ള CD-R പുറത്തുവരുന്നതോടെ ഉത്തരമാവും.."

News18 Malayalam | news18-malayalam
Updated: August 2, 2020, 2:16 PM IST
'ട്രഷറിയിൽ എത്ര തവണ തട്ടിപ്പു നടന്നിട്ടുണ്ട്? ഒരുപാട് ചോദ്യങ്ങൾക്ക് തോമസ് ഐസക്ക് ഉത്തരം പറയേണ്ടിവരും': കെ സുരേന്ദ്രൻ
കെ. സുരേന്ദ്രൻ
  • Share this:
തിരുവനന്തപുരം: ജില്ലാ കളക്ടറുടെ അക്കൗണ്ടിലുണ്ടായിരുന്ന രണ്ടു കോടി രൂപ ട്രഷറി ജീവനക്കാരൻ തട്ടിയെടുത്ത സംഭവത്തിന്റെ പശ്ചാത്തലത്തിൽ ധനമന്ത്രി തോമസ് ഐസക്കിനെതിരെ രൂക്ഷ വിമർശനവുമായി കെ. സുരേന്ദ്രൻ. രണ്ടുകോടി രൂപ ട്രഷറിയിൽ നിന്ന് ഒരു സി. പി. എം അനുകൂല സർവ്വീസ് സംഘടനാ നേതാവ് തട്ടിച്ച സംഭവം കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്. അപ്പോൾ ഇതിനൊന്നും ഒരു കണക്കും ഇല്ലേ? ട്രഷറി ഇടപാടുകൾ പരിശോധിക്കാൻ ഒരു സംവിധാനവും നമ്മുടെ സംസ്ഥാനത്തില്ലേ?- സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു.

'ഇങ്ങനെ എത്ര തവണ തട്ടിപ്പു നടന്നിട്ടുണ്ട്? ഒന്നരക്കോടി രൂപ ചെലവഴിച്ച് ഏണസ്റ്റ് ആന്റ് യംഗ് എന്ന കൺസൽട്ടൻസിയെ ഈ ആവശ്യത്തിന് മന്ത്രി നിയോഗിച്ചതെന്തിന്? ഒരുപാട് ചോദ്യങ്ങൾക്ക് വരുംദിവസങ്ങളിൽ തോമസ് ഐസക്ക് ഉത്തരം പറയേണ്ടിവരും. സ്വർണ്ണക്കള്ളക്കടത്തുകേസ്സിൽ ഐസക്കിന്റെ മൗനത്തിനുകാരണം സ്വപ്നയുടെ ആയിരം പേജുള്ള CD-R പുറത്തുവരുന്നതോടെ ഉത്തരമാവും..'- സുരേന്ദ്രൻ പറയുന്നു.

TRENDING:ലോക്ഡൗൺ സുവര്‍ണാവസരമാക്കി മിസോറം ഗവർണർ; നാലു മാസത്തിനിടെ പി.എസ്. ശ്രീധരൻപിള്ള രചിച്ചത് 13 പുസ്തകങ്ങൾ[NEWS]യാത്രക്കാരന്റെ പരാതിയിൽ പ്രധാനമന്ത്രി ഇടപെട്ടു; വിമാനത്താവളത്തിലെ ചായ വില 100 രൂപയിൽ നിന്നും 15 ആയി[NEWS]Shocking | ചോരയിൽ കുളിച്ച് യുവാവ്; സഹായത്തിന് കേണപേക്ഷിച്ച് വനിതാ ഡോക്ടർ; ദൃശ്യങ്ങൾ പകർത്തി മുപ്പത്തഞ്ചോളം പേര്‍; ഒടുവിൽ ദാരുണാന്ത്യം[NEWS]

ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപത്തിൽ
ട്രഷറി തട്ടിപ്പുകൾ കേരളത്തിൽ തുടർക്കഥയാവുന്നതെന്തുകൊണ്ട്? രാജ്യത്തെ പൗരന്മാർ എല്ലാ കാലത്തും ഏറ്റവും കൂടുതൽ വിശ്വസിച്ചിരുന്നത് ട്രഷറികളെയാണ്. പൊതുമേഖലാ ബാങ്കുകളിലടക്കം തട്ടിപ്പുകൾ നടക്കുമ്പോൾ രാജ്യത്തെ ട്രഷറികൾ പൊതുവെ സുരക്ഷിതമായിരുന്നു. രണ്ടുകോടി രൂപ ട്രഷറിയിൽ നിന്ന് ഒരു സി. പി. എം അനുകൂല സർവ്വീസ് സംഘടനാ നേതാവ് തട്ടിച്ച സംഭവം കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്. അപ്പോൾ ഇതിനൊന്നും ഒരു കണക്കും ഇല്ലേ? ട്രഷറി ഇടപാടുകൾ പരിശോധിക്കാൻ ഒരു സംവിധാനവും നമ്മുടെ സംസ്ഥാനത്തില്ലേ?

ഓരോ മാസവും നിക്ഷേപിക്കപ്പെട്ട തുകയും പിൻവലിച്ച തുകയും ടാലി ആവുന്നുണ്ടോ എന്നറിയാൻ എന്തു വലിയ സാങ്കേതികവിദ്യയാണ് വേണ്ടത്? കമ്പ്യൂട്ടർ സംവിധാനങ്ങളൊന്നുമില്ലാത്ത കാലത്തും മാന്വൽ ആയി ഇതെല്ലാം ഭംഗിയായി നടന്നിരുന്നില്ലേ? ഈ കാര്യത്തിൽ ധനമന്ത്രി തോമസ് ഐസക്കിന് എന്താണ് പറയാനുള്ളത്? ഇങ്ങനെ എത്ര തവണ തട്ടിപ്പു നടന്നിട്ടുണ്ട്? ഒന്നരക്കോടി രൂപ ചെലവഴിച്ച് ഏണസ്റ്റ് ആന്റ് യംഗ് എന്ന കൺസൽട്ടൻസിയെ ഈ ആവശ്യത്തിന് മന്ത്രി നിയോഗിച്ചതെന്തിന്?

ഒരുപാട് ചോദ്യങ്ങൾക്ക് വരുംദിവസങ്ങളിൽ തോമസ് ഐസക്ക് ഉത്തരം പറയേണ്ടിവരും. സ്വർണ്ണക്കള്ളക്കടത്തുകേസ്സിൽ ഐസക്കിന്റെ മൗനത്തിനുകാരണം സ്വപ്നയുടെ ആയിരം പേജുള്ള CD-R പുറത്തുവരുന്നതോടെ ഉത്തരമാവും..
Published by: Aneesh Anirudhan
First published: August 2, 2020, 2:16 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading