ഇന്റർഫേസ് /വാർത്ത /Kerala / ശ്രീപത്മനാഭ സ്വാമി ക്ഷേത്രം: കടകംപള്ളി സുരേന്ദ്രൻ വിധി സ്വാഗതം ചെയ്യുന്നത് ഗത്യന്തരമില്ലാതെയെന്ന് കെ. സുരേന്ദ്രൻ

ശ്രീപത്മനാഭ സ്വാമി ക്ഷേത്രം: കടകംപള്ളി സുരേന്ദ്രൻ വിധി സ്വാഗതം ചെയ്യുന്നത് ഗത്യന്തരമില്ലാതെയെന്ന് കെ. സുരേന്ദ്രൻ

കെ. സുരേന്ദ്രൻ

കെ. സുരേന്ദ്രൻ

ഇപ്പോൾ വിധിയെ സ്വാഗതം ചെയ്യുന്നവർ തങ്ങളുടെ പഴയ നിലപാട് തെറ്റാണെന്ന് പൊതുജനങ്ങളോട് പരസ്യമായി പറയാൻ തയാറാകണമെന്നും സുരേന്ദ്രൻ

  • Share this:

കോഴിക്കോട്: ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര വിഷയത്തില്‍ സുപ്രിം കോടതി വിധി സ്വാഗതാര്‍ഹമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സംസ്ഥാന സർക്കാരിനേറ്റ തിരിച്ചടിയാണ് സുപ്രിംകോടതി വിധിയെന്ന് അദ്ദേഹം പറഞ്ഞു. ഗത്യന്തരമില്ലാതെയാണ് കടകംപള്ളി സുരേന്ദ്രൻ വിധിയെ സ്വാഗതം ചെയ്യുന്നത്. ഈ നിലപാട് മുഖ്യമന്ത്രിയും കൊടിയേരിയും അംഗീകരിക്കുമോ? ഇപ്പോൾ വിധിയെ സ്വാഗതം ചെയ്യുന്നവർ തങ്ങളുടെ പഴയ നിലപാട് തെറ്റാണെന്ന് പൊതുജനങ്ങളോട് പരസ്യമായി പറയാൻ തയാറാകണമെന്നും സുരേന്ദ്രൻ പറഞ്ഞു.

ക്ഷേത്രങ്ങള്‍ മതേതര പാര്‍ട്ടികളല്ല നയിക്കേണ്ടത്. ആചാര-അനുഷ്ഠാനങ്ങൾ തീരുമാനിക്കേണ്ടത് വിശ്വാസികളാണ്. ക്ഷേത്രഭരണത്തിൽ അഹിന്ദുക്കള്‍ക്ക് അവകാശമുണ്ടെന്ന നിലപാടിനേറ്റ തിരിച്ചടിയാണ് വിധിയെന്ന് ബി.ജെ.പി അദ്ധ്യക്ഷൻ ചൂണ്ടിക്കാട്ടി.

ഭരണസമിതിയിൽ ഹിന്ദുക്കള്‍ മാത്രം എന്ന സുപ്രിം കോടതിയുടെ പരാമര്‍ശത്തിനര്‍ത്ഥം വിശ്വാസികളായ ഹിന്ദുക്കള്‍ എന്നാണ്. ക്ഷേത്ര നടത്തിപ്പ് ചുമതല വിശ്വാസി സമൂഹത്തിനാകണം എന്ന സന്ദേശമാണിത്. കക്ഷി- രാഷ്ട്രീയ അതിപ്രസരമുള്ള കേരളത്തിലെ ദേവസ്വം ബോര്‍ഡുകളുടെ സാംഗത്യം ചോദ്യം ചെയ്യുന്ന വിധി കൂടിയാണിത്. ക്ഷേത്രങ്ങളിലെന്തു നടക്കണമെന്നത് സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളുമല്ല തീരുമാനിക്കേണ്ടത്. ശബരിമലയിലും കേരളത്തിലെ മറ്റു ക്ഷേത്രങ്ങളിലും ബാധകമായ വിധി കൂടിയാണിതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

You may also like:ബാലഭാസ്‌കറിന്റെ മരണത്തിൽ നിർണായക വെളിപ്പെടുത്തൽ; 'അപകടസ്ഥലത്ത് സരിത്തിനെ കണ്ടെന്ന് കാലാഭവൻ സോബി [NEWS]'സന്തോഷം മാത്രം, ഒപ്പം നിന്നവരോടും പ്രാർത്ഥിച്ചവരോടും'; സുപ്രീംകോടതി വിധിയിൽ പ്രതികരണവുമായി രാജ കുടുംബം [NEWS] ശ്രീപത്മനാഭസ്വാമി ക്ഷേത്രം: സുപ്രീം കോടതി വിധി നടപ്പാക്കുമെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ [NEWS]

ക്ഷേത്രങ്ങള്‍ പിടിച്ചെടുക്കുന്ന നയത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങണം. സ്വര്‍ണ്ണ കള്ളക്കടത്തു കേസില്‍ ബന്ധമുള്ളവര്‍ക്ക് ശിക്ഷ മാറ്റി നിര്‍ത്തല്‍ മാത്രമാണോയെന്നും സുരേന്ദ്രൻ പരിഹസിച്ചു. സ്വപ്ന എങ്ങനെ കേരള അതിർത്തി കടന്നു? പ്രിൻസിപ്പൽ സെക്രട്ടറിക്കെതിരെ എന്തുകൊണ്ട് അന്വേഷണമില്ല? തുടങ്ങിയ സുപ്രധാന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രിക്ക് മറുപടിയില്ല. ആരെയെങ്കിലും അവധിക്ക് അയച്ചാൽ അത് അഗ്നിശുദ്ധിയാവില്ലെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

First published:

Tags: K surendran, Kadakampalli surendran, Padmanabha swamy temple, Supreme court