തിരുവനന്തപുരം: സ്വർണ്ണക്കള്ളക്കടത്തു കേസിൽ കസ്റ്റംസ് അന്വേഷിക്കുന്ന സ്വപ്ന സുരേഷിനെ സംരക്ഷിക്കുന്നത് സിപിഎം ആണെന്ന് ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ. അവർ എവിടെയുണ്ടെന്ന് പൊലീസിന് അറിയാം. ഒളിവിലിരുന്ന് ചാനലിൽ ശബ്ദരേഖ എത്തിക്കാനുള്ള സൗകര്യം ചെയ്തു കൊടുക്കന്നത് സിപിഎമ്മാണ്.
സർക്കാരിനും മുഖ്യമന്ത്രിക്കും ഇപ്പോഴുള്ള വിവാദത്തിൽ പിടിച്ചു നിൽക്കാനുള്ള സഹായമാണ് സ്വപ്ന സുരേഷ് ചെയ്യുന്നത്. തനിക്ക് സഹായം ചെയ്യുന്നവരെ തിരിച്ചും സഹായിക്കുന്നു എന്ന നയമാണ് ശബ്ദരേഖയിലൂടെ അവർ ചെയ്തിരിക്കുന്നത്.
കസ്റ്റംസ് അന്വേഷിക്കുന്ന ഒരാൾ ഒളിവിലിരുന്ന് അന്വേഷണത്തെ വഴി തിരിച്ചു വിടുന്നു. അവരെ ഇപ്പോഴും സഹായിക്കുന്നവരെ കുറിച്ചുള്ള വിവരങ്ങളും പുറത്തു വരണമെന്ന് സുരേന്ദ്രൻ പറഞ്ഞു.
You may also like:'ഞാൻ ആത്മഹത്യ ചെയ്താൽ നിങ്ങൾ ഓരോരുത്തരും ഉത്തരവാദി'; സ്വപ്ന സുരേഷിന്റെ ശബ്ദരേഖ [NEWS]ലംബോർഗിനി കാറും; പതിനെട്ട് ലക്ഷം രൂപയും: ലോക്ക്ഡൗണിൽ ലോട്ടറിയടിച്ച് ബ്രിട്ടീഷ് മലയാളി [NEWS] സ്വർണക്കടത്തിൽ യുഎഇ കോൺസുലേറ്റിലെ ഉന്നതനും പങ്ക് [NEWS]
സ്വർണക്കടത്ത് കേസിൽ വിശദീകരണവുമായി സ്വപ്ന സുരേഷ് ഇന്ന് രംഗത്തെത്തിയിരുന്നു. മാധ്യമങ്ങൾക്ക് അയച്ച് നൽകിയ ശബ്ദസന്ദേശത്തിലാണ് സ്വപ്ന സുരേഷ് തന്റെ ഭാഗം വിശദീകരിക്കുന്നത്. താനിപ്പോൾ മാറി നിൽക്കുന്നത് സ്വർണക്കടത്തിൽ പങ്കുള്ളതു കൊണ്ടല്ല ഭയമുള്ളത് കൊണ്ടും തനിക്കെതിരെയും കുടുംബത്തിന് എതിരെയും ഭീഷണിയുള്ളതു കൊണ്ടുമാണെന്നും സ്വപ്ന സുരേഷ് ശബ്ദസന്ദേശത്തിൽ പറയുന്നു.
കോൺസുലേറ്റിലെ കാർഗോ വിഭാഗത്തിൽ താൻ ജോലി ചെയ്തിട്ടില്ലെന്നും സ്വപ്ന സുരേഷ് പറഞ്ഞു. ഞാൻ മാറി നിൽക്കുന്നത് തെറ്റ് ചെയ്തത് കൊണ്ടല്ല. ഭയമുള്ളത് കൊണ്ടാണ്. താനും തന്റെ കുടുംബവും ആത്മഹത്യ ചെയ്തിരിക്കുമെന്നും സ്വപ്ന സുരേഷ് ഭീഷണി മുഴക്കി. അതിന്റെ ഉത്തരവാദി നിങ്ങൾ ഓരോരുത്തരും ആയിരിക്കുമെന്നും ശബ്ദസന്ദേശത്തിൽ സ്വപ്ന പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.