'സർക്കാർ പ്രതിരോധത്തിലാകുമ്പോൾ അടിക്കാൻ വടി കൊടുക്കുന്ന സമീപനമാണ് കോൺഗ്രസിന്‍റേത്': കെ സുരേന്ദ്രൻ

കോവിഡ് പ്രതിരോധത്തിൽ സംസ്ഥാന സർക്കാർ പൂർണ്ണ പരാജയമാണ്. ഭരണപരാജയം മറച്ചു പിടിക്കാൻ മുല്ലപ്പള്ളിയുടെ പ്രസംഗം കൊണ്ട് സർക്കാരിന് കഴിഞ്ഞുവെന്നും കെ. സുരേന്ദ്രൻ

News18 Malayalam | news18-malayalam
Updated: June 20, 2020, 4:24 PM IST
'സർക്കാർ പ്രതിരോധത്തിലാകുമ്പോൾ അടിക്കാൻ വടി കൊടുക്കുന്ന സമീപനമാണ് കോൺഗ്രസിന്‍റേത്': കെ സുരേന്ദ്രൻ
കെ സുരേന്ദ്രൻ
  • Share this:
കോഴിക്കോട്: സർക്കാർ പ്രതിരോധത്തിലാകുന്ന സന്ദർഭത്തിൽ കോൺഗ്രസ് അടിക്കാൻ  വടി കൊടുക്കുകയാണ് പതിവെന്ന് ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. മന്ത്രി കെ.കെ. ശൈലജയ്ക്ക് എതിരായ കെ.പി.സി.സി പ്രസിഡൻ്റിൻ്റെ പ്രസ്താവന പരമാർശിച്ചാണ് കെ. സുരേന്ദ്രന്‍റെ വിമർശനം.

കോൺഗ്രസ് അടിക്കാൻ വടി കൊടുത്തതിന്‍റെ ഭാഗമാണ് ശൈലജ ടീച്ചർക്ക് എതിരായ മുല്ലപ്പള്ളിയുടെ പ്രസംഗമെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു. കോവിഡ് പ്രതിരോധത്തിൽ സംസ്ഥാന സർക്കാർ പൂർണ്ണ പരാജയമാണ്. ഭരണപരാജയം മറച്ചു പിടിക്കാൻ മുല്ലപ്പള്ളിയുടെ പ്രസംഗം കൊണ്ട് സർക്കാരിന് കഴിഞ്ഞുവെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

കോൺഗ്രസ് എല്ലാ കാലത്തും ഈ സമീപനമാണ് സ്വീകരിക്കുന്നത്. ഇത് ഭരണ-പ്രതിപക്ഷ അവിശുദ്ധ കൂട്ട്കെട്ടിൻ്റെ ഭാഗമാണെന്നും സുരേന്ദ്രൻ കോഴിക്കോട് പറഞ്ഞു.
TRENDING:Gold Price| സ്വര്‍ണവിലയിൽ റെക്കോഡ് വർധനവ്; ആറു മാസത്തിനിടയിൽ കൂടിയത് 6400 രൂപ [NEWS]Amazon Alcohol Delivery| കുടിയന്മാർക്ക് സന്തോഷ വാർത്ത; ആമസോണ്‍ ഓണ്‍ലൈൻ മദ്യവിതരണരംഗത്തേക്ക്; ആദ്യം ബംഗാളിൽ [NEWS]RIP Sachy | 'സച്ചിയേട്ടാ, കണ്ണമ്മയെ നിങ്ങൾ കരയിച്ചു': നടി ഗൗരി നന്ദയുടെ ഹൃദയകാരിയായ കുറിപ്പ് [NEWS]
അതേസമയം മുല്ലപ്പള്ളിയുടെ പ്രസംഗത്തിൽ വ്യാപകമായ വിമർശനമാണ് ഉയരുന്നത്. തൻ്റെ പ്രസംഗത്തിലെ ഒരു ഭാഗം മാധ്യമങ്ങൾ അടർത്തിയെടുത്ത് വാർത്തയാക്കിയെന്നാണ് മുല്ലപ്പള്ളിയുടെ വിമർശനം.

കോവിഡുമായി ബന്ധപ്പെട്ട് പ്രവാസികളെ സർക്കാർ അവഗണിക്കുകയാണെന്ന ചർച്ച ഉയർന്നു വരുന്നതിനിടയിലാണ് മുല്ലപ്പള്ളിയുടെ വിവാദ പ്രസംഗം.

ഇത് ഭരണപക്ഷത്തിന് ഗുണം ചെയ്തെന്നാണ് പൊതു വിലയിരുത്തൽ. ബി.ജെ.പിയും സമാന നിലപാടാണ് ഈ കാര്യത്തിൽ സ്വീകരിച്ചിരിക്കുന്നത്.

 
First published: June 20, 2020, 4:24 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading