തിരുവനന്തപുരം: സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കിനെതിരെ 10 കോടി രൂപയുടെ മാനനഷ്ടക്കേസുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള. മെയ് ആറാം തിയതി തോമസ് ഐസക്ക് ശ്രീധരൻ പിള്ളയ്ക്ക് എതിരെ നടത്തിയ വിവാദപരമായ പരാമർശത്തിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
മെയ് ആറാം തിയതി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ബി ജെ പി സംസ്ഥാന അധ്യക്ഷനെതിരെ തോമസ് ഐസക്ക് രംഗത്തെത്തിയത്. സംസ്ഥാന അധ്യക്ഷപദം കേരളവികസനം അട്ടിമറിക്കാനുള്ള സുവർണാവസരമാക്കുകയാണ് അഡ്വ. പിഎസ് ശ്രീധരൻ പിള്ളയെന്ന് ആയിരുന്നു ഫേസ്ബുക്കിൽ കുറിച്ചത്.
ഈ നാടിന്‍റെ ഭാവിവികസനത്തെ പിൻവാതിലിലൂടെ അട്ടിമറിച്ച ശേഷം വെളുക്കെച്ചിരിച്ച് പഞ്ചാരവർത്തമാനവുമായി നമ്മെ വീണ്ടും വഞ്ചിക്കാൻ അദ്ദേഹത്തെ അനുവദിക്കണോ എന്ന് നാടൊന്നാകെ ചിന്തിക്കണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിരുന്നു. ഇതിനെതിരെയാണ് പത്തുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ശ്രീധരൻ പിള്ള വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.
വിവാദ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മന്ത്രി മാപ്പ് പറയണമെന്നും ശ്രീധരൻ പിള്ള ആവശ്യപ്പെടുന്നു. നഷ്ടപരിഹാരത്തുക ശബരിമലയിൽ വേട്ടയാടപ്പെട്ടവരുടെ സംരക്ഷണത്തിന് നൽകുമെന്ന് ശ്രീധരൻ പിള്ള വ്യക്തമാക്കി.
ധനമന്ത്രി തോമസ് ഐസക്കിന്‍റെ മെയ് ആറാം തിയതിയിലെ ഫേസ്ബുക്ക് പോസ്റ്റ്,
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Dr T. M. Thomas Isaac, Facebook, Facebook account, Facebook post, P s sreedharan pillai, Thomas issac