• HOME
  • »
  • NEWS
  • »
  • kerala
  • »
  • സുരേന്ദ്രൻ സ്ഥാനാർഥിയാകും; കേരളത്തില്‍ 'കോ-മാ' മുന്നണിയെന്നും ശ്രീധരന്‍പിള്ള

സുരേന്ദ്രൻ സ്ഥാനാർഥിയാകും; കേരളത്തില്‍ 'കോ-മാ' മുന്നണിയെന്നും ശ്രീധരന്‍പിള്ള

ബിജെപിയുടെ സ്ഥാനാര്‍ഥി ആരൊക്കെ എന്നത് സംബന്ധിച്ച് ഇതുവരെ ഒരു ചര്‍ച്ചയും നടന്നിട്ടില്ല. സ്ഥാനാര്‍ഥിയെച്ചൊല്ലി തമ്മിലടി എന്ന കുപ്രചരണം ചിലര്‍ നടത്തുകയാണെന്നും ശ്രീധരന്‍ പിള്ള ആരോപിച്ചു.

news18.com

news18.com

  • News18
  • Last Updated :
  • Share this:
    കോട്ടയം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കെ.സുരേന്ദ്രന്‍ സ്ഥാനാര്‍ഥിയാകുമെന്നു പ്രഖ്യാപിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള കേരളത്തില്‍ കോണ്‍ഗ്രസ്- മാര്‍ക്‌സിസ്റ്റ് 'കോമാ' മുന്നണിയാണെന്നും ശ്രീധരന്‍ പിള്ള കുറ്റപ്പെടുത്തി. സ്ഥാനാര്‍ഥിയെച്ചൊല്ലി ബി.ജെ.പിയില്‍ തമ്മിലടിയെന്നത് കുപ്രചരണമാണെന്നും അദ്ദേഹം പറഞ്ഞു. പരിവര്‍ത്തന്‍ യാത്രയുടെ തെക്കന്‍ മേഖല ജാഥ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പി എസ് ശ്രീധരന്‍പിള്ള.

    സുരേന്ദ്രന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും സഹായിക്കണമെന്നും ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടു. എന്നാല്‍ ഏതു മണ്ഡലത്തിലാണ് അദ്ദേഹം സ്ഥാനാര്‍ഥിയാകുന്നതെന്നും വ്യക്തമാക്കാന്‍ ശ്രീധരന്‍പിള്ള തയാറായില്ല.

    കുപ്രചരണം കൊണ്ട് ബിജെപിയെ തകര്‍ക്കാനാവില്ല. ബി.ജെ.പിയെ തോല്‍പ്പിക്കുകയെന്നതാണ് കുപ്രചരണത്തിലൂടെ ലക്ഷ്യമിടുന്നത്. രാജ്യദ്രോഹികള്‍ കേരളത്തില്‍ കേന്ദ്രീകരിച്ചു നില്‍ക്കുകയാണ്. ബിജെപിയുടെ സ്ഥാനാര്‍ഥി ആരൊക്കെ എന്നത് സംബന്ധിച്ച് ഇതുവരെ ഒരു ചര്‍ച്ചയും നടന്നിട്ടില്ല. സ്ഥാനാര്‍ഥിയെച്ചൊല്ലി തമ്മിലടി എന്ന കുപ്രചരണം ചിലര്‍ നടത്തുകയാണെന്നും ശ്രീധരന്‍ പിള്ള ആരോപിച്ചു.

    Also Read ആറു സിറ്റിംഗ് എം.പിമാരെ വീണ്ടും മത്സരിപ്പിക്കാൻ സിപിഎം; പി കരുണാകരന് സീറ്റില്ല

    First published: