ന്യൂഡൽഹി: ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ളയെ മിസോറാം ഗവർണായി നിയമിച്ചു. ജമ്മു കശ്മീർ ഗവർണർ സത്യപാൽമാലിക്കിനെ ഗോവ ഗവർണാക്കി മാറ്റി നിയമിച്ചിട്ടുണ്ട്. ഗിരീഷ് ചന്ദ്ര മുർമുർ ആണ് ജമ്മുവിലെ പുതിയ ലഫ്റ്റനന്റ് ഗവർണർ. രാധാകൃഷ്ണ മഥൂറിനെ ലഡാക്ക് ഗവർണറായും നിയമിച്ചു.
മുൻ സംസ്ഥാന അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരനെയും നേരത്തെ മിസോറാം ഗവർണറായി നിയമിച്ചിരുന്നു. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന്റെ ഭാഗമായി അദ്ദേഹം ഗവർണർ പദവി രാജിവയ്ക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് ശ്രീധരൻപിള്ളയെ കേന്ദ്ര സർക്കാർ ഗവർണറായി നിയമിച്ചിരിക്കുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.