കോഴിക്കോട് : പിണറായിയുടെ പ്രസംഗത്തിന് കൂവിയത് അംഗീകരിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള. കൊല്ലം ബൈപ്പാസ് ഉദ്ഘാടന ചടങ്ങിനിടെയുണ്ടായ സംഭവത്തെ തുടർന്നാണ് ബിജെപി അധ്യക്ഷന്റെ പ്രതികരണം.
പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം പങ്കെടുത്ത കൊല്ലം ബൈപ്പാസ് ഉദ്ഘാടന ചടങ്ങിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കാനത്തെിയപ്പോഴായിരുന്നു സദസിൽ നിന്നും കൂകി വിളിയും ബഹളവും ഉണ്ടായത്. മുഖ്യമന്ത്രി തന്നെ ഇതിലുള്ള അതൃപ്തി പ്രകടമാക്കി അപ്പോൾ തന്നെ ബഹളമുണ്ടാക്കിയവർക്ക് താക്കീത് നൽകുകയും ചെയ്തിരിന്നു. വെറുതെ ശബ്ദം ഉണ്ടാക്കാൻ മാത്രം ആളുകളുണ്ടെന്ന് തോന്നുന്നല്ലോ.. വെറുതെ ശബ്ദം ഉണ്ടാക്കാതിരിക്കുന്നതാണ് നല്ലത്. ഒരു യോഗത്തിൽ പങ്കെടുക്കുമ്പോൾ അതിന്റെതായ അച്ചടക്കം പാലിക്കണമെന്നായിരുന്നു പിണറായിയുടെ വാക്കുകൾ.
പ്രധാനമന്ത്രി വേദിയിൽ ഇരുന്ന സമയത്തായിരുന്നു ഈ ബഹളവും പിണറായിയുടെ താക്കീതും. ഇത്രയും വലിയൊരു ചടങ്ങിൽ ബിജെപി പ്രവർത്തകരുടെ ഭാഗത്തു നിന്നുണ്ടായ പെരുമാറ്റത്തിനെതിരെ പലഭാഗങ്ങളിൽ നിന്നും വിമർശനം ഉയർന്ന സാഹചര്യത്തിൽ കൂടിയാണ് ബിജെപി നേതാവിന്റെ പ്രതികരണമെത്തുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.