കോഴിക്കോട്: പർട്ടി സംസ്ഥാന നേതൃത്വം അയച്ച പട്ടികയിലുള്ളവരെ തന്നെയാണ് ഉപതെരഞ്ഞെടുപ്പുകളിൽ മത്സരിപ്പിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള. സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നത് പാര്‍ട്ടിയുടെ ആഭ്യന്തരകാര്യമാണെന്നും അദ്ദേഹം പറഞ്ഞു
ജില്ലാ-സംസ്ഥാന കമ്മിറ്റികള്‍ തന്റെ പേരാണ് വട്ടിയൂർക്കാവിൽ നിര്‍ദേശിച്ചിരുന്നതെന്ന് കുമ്മനം പറഞ്ഞു. പിന്നീട് എന്താണ് സംഭവിച്ചത് എന്നറിയില്ല. പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നു. ഒരാളയല്ലേ പരിഗണിക്കാന്‍ പറ്റു, കേന്ദ്ര നേതൃത്വത്തിന് സ്ഥാനാര്‍ഥി നിര്‍ണയത്തിനു ചില മാനദണ്ഡങ്ങള്‍ ഉണ്ട് ലോകസഭ തിരഞ്ഞെടുപ്പിലെ പരാജയം ഘടകമല്ല. താന്‍ മുന്‍പും പരാജയപ്പെട്ടിട്ടുണ്ടെന്നും കുമ്മനം ചൂണ്ടിക്കാട്ടി.
വട്ടിയൂര്‍ക്കാവിലെ സാഹചര്യവും മറ്റുപല മാനദണ്ഡങ്ങളുമാണ് കേന്ദ്രം പരിഗണിച്ചതെന്ന് നിയുകിത സ്ഥാനാര്‍ഥിയും ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റുമായ എസ്. സുരേഷ് പ്രതികരിച്ചു.
പാര്‍ട്ടി തീരുമാനിക്കുന്ന സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കുന്നതാണ് കീഴ് വഴക്കം. കുമ്മനം നയിക്കുന്ന തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി മാത്രമാണ് താന്‍. കുമ്മനം മത്സരിക്കാത്തതില്‍ അണികള്‍ക്കിടയില്‍ ആശയകുഴപ്പുമുണ്ടാകില്ലെന്നും എസ്. സുരേഷ് പറഞ്ഞു.
പുതിയ തലമുറയെ കൊണ്ടുവരികയെന്നതാണ് മാനദണ്ഡമെന്ന് മുതിര്‍ന്ന നേതാവ് എം.ടി രമേശ് പറഞ്ഞു. കുമ്മനത്തിന്റെ വിമുഖതയും കേന്ദ്രം പരിഗണിച്ചിട്ടുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.