HOME /NEWS /Kerala / മത്സരിക്കാൻ തുഷാറിനു മേൽ BJP സമ്മർദ്ദം; 'നോ' പറഞ്ഞ് വെള്ളാപ്പള്ളിയും

മത്സരിക്കാൻ തുഷാറിനു മേൽ BJP സമ്മർദ്ദം; 'നോ' പറഞ്ഞ് വെള്ളാപ്പള്ളിയും

തുഷാർ വെള്ളാപ്പള്ളി

തുഷാർ വെള്ളാപ്പള്ളി

മത്സരിക്കാൻ ഇല്ലെന്ന് തുഷാർ വെള്ളാപ്പള്ളി കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

  • News18 India
  • 1-MIN READ
  • Last Updated :
  • Share this:

    തിരുവനന്തപുരം: ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് മേല്‍ മത്സരിക്കാന്‍ സമ്മര്‍ദ്ദമേറി. അമിത് ഷായുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം തുഷാര്‍ നിലപാട് അറിയിക്കും. ബി.ജെ.പി സ്ഥാനാർഥി പട്ടിക തയ്യാറാക്കാന്‍ നിർണായകചര്‍ച്ച ഡല്‍ഹിയില്‍ തുടരുകയാണ്. അതേസമയം, മത്സരിക്കാൻ ഇല്ലെന്ന് തുഷാർ വെള്ളാപ്പള്ളി കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

    ഇതിനിടെ, തുഷാർ വെള്ളാപ്പള്ളി മത്സരിക്കുന്നതിനെതിരെ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വീണ്ടും രംഗത്തെത്തി. തുഷാർ മത്സരിക്കേണ്ടെന്ന നിലപാട് വെള്ളാപ്പള്ളി ആവർത്തിച്ചു. അതേസമയം, സി.പി.ഐ നേതാക്കൾ വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തി.

    മത്സരിക്കാനുള്ള സമ്മർദം തുഷാർ വെള്ളാപ്പള്ളിയുടെ മേൽ ബിജെപി ശക്തമാകുമ്പോഴാണ് നിലപാട് ആവർത്തിച്ച് വെള്ളാപ്പള്ളി നടേശൻ രംഗത്ത് എത്തിയത്. തുഷാർ മത്സരിക്കേണ്ടെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണെന്നും എസ്.എൻ.ഡി.പി ഭാരവാഹിത്വത്തിൽ നിന്നും പുറത്തുപോയതിനു ശേഷമാകണം മത്സരിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    പുതിയ കാല രാഷ്ട്രീയത്തിന്റെ മുഖമായ ജസീന്ത ആർഡേൻ ആരാണ്?

    അതേസമയം, തിരുവനന്തപുരത്തെ സി.പി.ഐ സ്ഥാനാർഥി കണിച്ചുകുളങ്ങരയിലെത്തി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി.ഭക്ഷ്യ മന്ത്രി പി.തിലോത്തമനൊപ്പമാണ് സി.ദിവാകരൻ വെള്ളാപ്പള്ളിയെ കാണാനെത്തിയത്. കൂടിക്കാഴ്ച സൗഹൃദപരമായിരുന്നെന്നും ദിവാകരന്‍റെ വിജയം ഉറപ്പാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

    First published:

    Tags: Bjp, Congress, Loksabha election, Loksabha election 2019, Loksabha election election 2019, Thushar vellappally, Vellapally nadesan, Vellappalli Nadeshan