• HOME
  • »
  • NEWS
  • »
  • kerala
  • »
  • ശബരിമല യുവതിപ്രവേശനം തടയാൻ നിയമം കൊണ്ടുവരാം; കോൺഗ്രസ് സഹായിക്കണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ

ശബരിമല യുവതിപ്രവേശനം തടയാൻ നിയമം കൊണ്ടുവരാം; കോൺഗ്രസ് സഹായിക്കണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ

രാജ്യസഭയിൽ കോൺഗ്രസ് ഈ വിഷയം അവതരിപ്പിക്കാത്തത് എന്തുകൊണ്ടാണെന്ന് മന്ത്രി ചോദിച്ചു

വി മുരളീധരൻ

വി മുരളീധരൻ

  • Last Updated :
  • Share this:
    കോട്ടയം: ശബരിമലയിൽ യുവതി പ്രവേശനം തടയാൻ നിയമം കൊണ്ടുവരാൻ ബിജെപി തയ്യാറാണന്ന് കേന്ദ്രമന്ത്രി വി മുരളിധരൻ.
    കോൺഗ്രസ് സഹായിച്ചാൽ നിയമം കൊണ്ടുവരും. രാജ്യസഭയിൽ കോൺഗ്രസ് ഈ വിഷയം അവതരിപ്പിക്കാത്തത് എന്തുകൊണ്ടാണെന്ന് മന്ത്രി ചോദിച്ചു.
    വേണ്ട സമയത്ത് നിയമം കൊണ്ടുവരും. സുപ്രീം കോടതി പുനഃപരിശോധന ഹർജിയിൽ വിധി വന്ന ശേഷം വേണമെങ്കിൽ നിയമം കൊണ്ടുവരുമെന്നും വി മുരളിധരൻ വ്യക്തമാക്കി. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    രാമജന്മ ഭൂമി വിഷയത്തിൽ നിയമംകൊണ്ടു വരാത്തതും അതുകൊണ്ടാണ്. അക്കാര്യത്തിലും വിധി വരട്ടെ. പ്രകടന പത്രികയിൽ പറഞ്ഞ കാര്യം നടപ്പാക്കുമെന്നും വി. മുരളീധരൻ പറഞ്ഞു.

    മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സർക്കാരിനുമെതിരെ രൂക്ഷ വിമർശനമാണ് വി. മുരളീധരൻ ഉന്നയിച്ചത്. കേന്ദ്ര പദ്ധതികൾ സ്വന്തം ലേബലൊട്ടിച്ച് മേനി നടിക്കുകയാണ് സംസ്ഥാന സർക്കാരെന്ന് മുരളീധരൻ കുറ്റപ്പെടുത്തി. പള്ളിത്തർക്കത്തിൽ വിശ്വാസികൾക്കൊപ്പം, ശബരിമലയിൽ വിധിക്കൊപ്പം, മരടിൽ സമവായം ഇതാണ് സർക്കാർ നിലപാട്. ഇരട്ടതാപ്പിന്റെ അപ്പോസ്തലൻ ആണ് പിണറായി വിജയനെന്നും മുരളീധരൻ പറഞ്ഞു.

    ഇബ്രാംഹികുഞ്ഞിനെതിരായ ആരോപണത്തിൽ ഉറച്ച് ടി.ഒ സൂരജ്; റിമാൻഡ് കാലാവധി 14 ദിവസത്തേക്ക് നീട്ടി

    ശബരിമല വിമാനത്താവളത്തിന് മറവിൽ നടക്കുന്നത് വനം കയ്യേറ്റക്കാരെ സഹായിക്കലാണെന്ന് വി. മുരളീധരൻ പറഞ്ഞു. കയ്യേറ്റക്കാർ ഭൂമി വിട്ടുകൊടുക്കാനുള്ള വലിയ അഴിമതിയാണ് നടക്കുന്നത്. കിഫ്ബിയിൽ ഓഡിറ്റ് വേണ്ട എന്ന് പറയുന്നത് അഴിമതി മറച്ചുവെക്കാനാണ്. കണ്ണൂർ വിമാനത്താവളത്തിന് ഓഡിറ്റ് വേണ്ട എന്ന് പറയുന്നത് എന്തിനാണ്? സിഎജി പരിശോധിച്ചാൽ ആകാശം ഇടിയുമോ? മരടിൽ നിർമാതാക്കളെ രക്ഷപ്പെടാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്നും വി. മുരളീധരൻ ആരോപിച്ചു.
    First published: