• HOME
 • »
 • NEWS
 • »
 • kerala
 • »
 • കേന്ദ്രം കേരളത്തെ അഭിനന്ദിച്ചോ? സർക്കാർ പുറത്തുവിട്ടത് ഒരു കത്ത് മാത്രം; രണ്ടാമത്തെ കത്തും പുറത്തുവിട്ട് ബിജെപി

കേന്ദ്രം കേരളത്തെ അഭിനന്ദിച്ചോ? സർക്കാർ പുറത്തുവിട്ടത് ഒരു കത്ത് മാത്രം; രണ്ടാമത്തെ കത്തും പുറത്തുവിട്ട് ബിജെപി

ഈ മാസം 24നും 25നും രണ്ടുകത്തുകളാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യ ചീഫ് സെക്രട്ടറി വിശ്വാസ് മേത്തക്ക് അയച്ചത്. ഇതിൽ ഒരു കത്തുമാത്രമാണ് സംസ്ഥാന സർക്കാർ പുറത്തുവിട്ടതെന്ന് ബിജെപി.

News18 Malayalam

News18 Malayalam

 • Share this:
  പ്രവാസികളെ തിരികെയെത്തിക്കുന്ന വിഷയത്തില്‍ കേന്ദ്രവിദേശകാര്യ മന്ത്രാലയം അയച്ച കത്തിനെച്ചൊല്ലിയുള്ള രാഷ്ട്രീയവിവാദം ചൂടുപിടിക്കുന്നു. പ്രവാസികളെ മടക്കിക്കൊണ്ടുവരുന്നതിന് സംസ്ഥാനം മുന്നോട്ടുവെച്ച നിർദേശങ്ങളെ കേന്ദ്രസർക്കാർ അഭിനന്ദിച്ചുവെന്ന സംസ്ഥാന സർക്കാരിന്റെ അവകാശ വാദങ്ങൾക്ക് പിന്നാലെ രണ്ടാമത്തെ കത്ത് പുറത്തുവിട്ട് ബിജെപി. ഈ മാസം 24നും 25നും രണ്ടുകത്തുകളാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യ ചീഫ് സെക്രട്ടറി വിശ്വാസ് മേത്തക്ക് അയച്ചത്.

  പ്രവാസികളെ കോവിഡ് പരിശോധനക്ക് വിധേയമാക്കണമെന്നാണ് സംസ്ഥാനം ആവശ്യപ്പെട്ടത്. രോഗികളെയും സാധാരണക്കാരെയും ഒരുവിമാനത്തിൽ കൊണ്ടുവരുന്നതിനെയും സംസ്ഥാനം എതിർത്തിരുന്നു. എന്നാൽ ഓരോ സംസ്ഥാനത്തിനും ഓരോ നിലപാട് പ്രായോഗികമല്ലെന്ന് വ്യക്തമാക്കി ബുധനാഴ്ച കേന്ദ്രം കത്തയച്ചിരുന്നു. ഇതിന് പിന്നാലെ പരിശോധന ഇല്ലാത്ത രാജ്യങ്ങളിൽ നിന്നു വരുന്നവർക്ക് പിപിഇ കിറ്റ് മതിയെന്ന് കേരളം മറുപടി നല്‍കി. കേരളം പ്രായോഗിക സമീപനം സ്വീകരിച്ചതില്‍ സന്തോഷം എന്ന് വ്യക്തമാക്കി ഇന്നലെ അയച്ച കത്താണ് അഭിനന്ദന കത്തെന്ന് പറഞ്ഞ് മുഖ്യമന്ത്രിയുടെ ഓഫീസിലെ പി.ആറുകാര്‍ പുറത്തവിട്ടതെന്നാണ് വിദേശകാര്യസഹമന്ത്രി വി.മുരളീധരന്‍ ഇന്ന് മാധ്യമപ്രവർത്തകരോട് പറഞ്ഞത്.

  TRENDING:HBD Suresh Gopi | നീ ഒടുക്കത്തെ ഗ്‌ളാമറാടാ; സുരേഷ് ഗോപിക്ക് വ്യത്യസ്ത പിറന്നാൾ ആശംസയുമായി ലാൽ [NEWS]HBD Suresh Gopi | യാദൃശ്ചികമായി കണ്ടയാൾക്ക് കൃത്രിമക്കാൽ വയ്ക്കാൻ സുരേഷ് ഗോപി നൽകിയത് ഒരുലക്ഷം; ആലപ്പി അഷറഫ് [NEWS]ആദ്യത്തെ കുഞ്ഞിന്റെ മുഖം പോലും കാണാൻ കഴിഞ്ഞില്ല; ജീവിതത്തിലെ ആ ഘട്ടം മറികടന്നതിനെപ്പറ്റി താരപത്നി [PHOTOS]

  കത്ത് പുറത്തുവിട്ടുള്ള മുഖ്യമന്ത്രിയുടെ പ്രചാരണം വങ്കത്തരമെന്നാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആരോപിച്ചത്. പ്രവാസികളുടെ മടങ്ങിവരവുമായി ബന്ധ്പ്പെട്ട് കേരളത്തിന് ലഭിച്ച രണ്ട് കത്തുകളില്‍ ഒന്ന് പൂഴ്ത്തുകയായിരുന്നു. പ്രവാസികള്‍ക്ക് കോവിഡ് പരിശോധന വേണമെന്ന് കേരളത്തിന്റെ ആവശ്യം കേന്ദം തള്ളി. രണ്ടാമത്തെ കത്താണ് കേരളം പുറത്തുവിട്ടതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു.  24ന് സഞ്ജയ് ഭട്ടാചാര്യ അയച്ച കത്ത്- യുഎഇയും ഖത്തറും നിലവിൽ പ്രവാസികളെ കോവിഡ്  പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. സമാനമായ പരിശോധന നടത്തണമെന്ന് സൗദി അറേബ്യ, ഒമാൻ, ബഹറൈൻ, കുവൈറ്റ് എന്നീ രാജ്യങ്ങളോടും  അഭ്യർത്ഥിച്ചു. കേരളത്തിലേക്ക് മടങ്ങിവരാൻ സന്നദ്ധരായി നിരവധി പേരാണ് ഗള്‍ഫ് നാടുകലിലുള്ളത്. വന്ദേഭാരത് ദൗത്യവുമായി ബന്ധപ്പെട്ട് എല്ലാ സംസ്ഥാനങ്ങള്‍ക്കും ഒരേ മാനദണ്ഡമാണുള്ളത്. ഓരോ സംസ്ഥാനങ്ങൾക്കും വ്യത്യസ്തമായ മാനദണ്ഡങ്ങൾ ഏർപ്പെടുത്താൻ കഴിയില്ല.  ഇതിന് പിന്നാലെയാണ് പരിശോധനകളില്ലാത്ത ഗൾഫ് രാജ്യങ്ങളിൽ യാത്രക്കാർ പിപിഇ കിറ്റ് ധരിച്ചാൽ മതിയെന്ന നിർദേശം സംസ്ഥാനം വീണ്ടും കേന്ദ്രത്തെ അറിയിച്ചത്. ഇതിൽ സന്തോഷം അറിയിച്ചാണ് 25ന് വീണ്ടും ചീഫ് സെക്രട്ടറിക്ക് സഞ്ജയ് ഭട്ടാചാര്യ കത്ത് അയച്ചത്.

  പ്രവാസികളെ വിമാനത്തിൽ തിരികെ കൊണ്ടുവരുമ്പോൾ എടുക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച് കേരളം മുന്നോട്ട് വെച്ച നിർദ്ദേശങ്ങൾ ശ്ലാഘനീയമാണെന്നാണ് കത്തിൽ പറയുന്നത്. മടങ്ങി വരുന്ന പ്രവാസികൾക്ക് എൻ 95 മാസ്ക്ക്, ഫേസ് ഷീൽഡ്, കൈയുറകൾ തുടങ്ങിയവ ഉറപ്പാക്കുവാൻ എയർ ലൈനുകളോടു കേരളത്തിന് നേരിട്ട് ബന്ധപ്പെടാവുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു. ഗൾഫിലെ എംബസികൾക്ക് കേരളത്തിന്റെ നിർദ്ദേശങ്ങൾ വിദേശ കാര്യ മന്ത്രാലയം തന്നെ കൈമാറും. വന്ദേ ഭാരത് ദൗത്യത്തിന്റെ സുഗമമായ നടത്തിപ്പിന് ഈ നിർദ്ദേശങ്ങൾ സഹായകരമാകുമെന്നും കത്തിൽ സഞ്ജയ് ഭട്ടാചാര്യ പറയുന്നു.
  Published by:Rajesh V
  First published: