നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • 'ബിജെപി 69 സീറ്റുകളിൽ സിപിഎമ്മിന് വോട്ട് മറിച്ചു'; മുഖ്യമന്ത്രിക്ക് രമേശ് ചെന്നിത്തലയുടെ മറുപടി

    'ബിജെപി 69 സീറ്റുകളിൽ സിപിഎമ്മിന് വോട്ട് മറിച്ചു'; മുഖ്യമന്ത്രിക്ക് രമേശ് ചെന്നിത്തലയുടെ മറുപടി

    ബി.ജെ.പിയും യു.ഡി.എഫും വോട്ട് കച്ചവടം നടത്തിയെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവനക്ക് മറുപടിയുമായി ചെന്നിത്തല രംഗത്തെത്തിയത്.

    രമേശ് ചെന്നിത്തല

    രമേശ് ചെന്നിത്തല

    • Share this:
      തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ 69 സീറ്റുകലിൽ ബിജെപി, സിപിഎമ്മിന് വോട്ട് മറിച്ചതായി രമേശ് ചെന്നിത്തല ആരോപിച്ചു. ബി.ജെ.പിയും യു.ഡി.എഫും വോട്ട് കച്ചവടം നടത്തിയെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവനക്ക് മറുപടിയുമായി ചെന്നിത്തല രംഗത്തെത്തിയത്. ബി.ജെ.പിയുമായി വോട്ട് കച്ചവടം നടത്തിയത് സി.പി.എം ആണെന്നും അദ്ദേഹം ആരോപിച്ചു. വോട്ട് കച്ചവടം മറക്കാനാണ് മുഖ്യമന്ത്രി ആരോപണം ഉന്നയിക്കുന്നത്. പുലബന്ധം പോലുമില്ലാത്ത കാര്യങ്ങളാണ് മുഖ്യമന്ത്രി പറയുന്നതെന്നും ചെന്നിത്തല പറഞ്ഞു. വാർത്താകുറിപ്പിലൂടെയാണ് ചെന്നിത്തല ഇക്കാര്യം പറഞ്ഞത്.

      ബി. ജെ. പി അക്കൗണ്ട് പൂട്ടിച്ചതും മുന്നേറ്റം തടഞ്ഞതും യു. ഡി. എഫ് ആണ്. നേമത്ത് ബി.ജെ.പിക്കെതിരെ യുദ്ധം നടത്തിയത് യു.ഡി.എഫ് ആണ്. കെ. മുരളീധരനാണ് ബി.ജെ.പിയെ തോല്‍പിച്ചത്. നേമം മണ്ഡലത്തിലെ 3305 സി.പി.എം വോട്ടുകള്‍ ബി.ജെ.പിക്ക് പോയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ ബി.ജെ.പിക്ക് 435606 വോട്ടുകള്‍ കുറഞ്ഞിട്ടുണ്ടെന്നും ആ വോട്ടുകള്‍ കിട്ടിയത് സി.പി.എമ്മിനും എല്‍.ഡി.എഫിനുമാണെന്നും ചെന്നിത്തല ആരോപിച്ചു.

      ബി ജെ പി വോട്ടുകൾ സി പി എം വോട്ടുകളായെന്നാണ് തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ
      വ്യക്തമായതെന്ന്  രമേശ് ചെന്നിത്തല പറഞ്ഞു. ട്വിറ്ററിൽ ആയിരുന്നു ചെന്നിത്തലയുടെ വിമർശനം. മിക്ക യു ഡി എഫ് സ്ഥാനാർത്ഥികൾക്കും വിജയം നഷ്ടമായത് സി പി എമ്മും ബി ജെ പിയും തമ്മിൽ നടന്ന വോട്ട് കച്ചവടം കൊണ്ടാണെന്നും ചെന്നിത്തല പറഞ്ഞു.

      എന്നാൽ, യു ഡി എഫിനെ കുറ്റപ്പെടുത്തിക്കൊണ്ട് ഇത് മറച്ചു വയ്ക്കാനാണ് പിണറായി വിജയൻ ശ്രമിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. ബി ജെ പിയെ പരാജയപ്പെടുത്താൻ സംഭാവന നൽകിയെന്നതിൽ തങ്ങൾ അഭിമാനിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

      കഴിഞ്ഞദിവസത്തെ വാർത്താസമ്മേളനത്തിൽ ആയിരുന്നു യു ഡി എഫ് - ബി ജെ പി വോട്ട് കച്ചവടം നടന്നെന്ന് പിണറായി വിജയൻ ആരോപിച്ചത്. വോട്ടു കച്ചവടം ഇല്ലായിരുന്നുവെങ്കിൽ യു ഡി എഫിന്റെ പതനം ഇതിലും വലുതാകുമായിരുന്നെന്നും പിണറായി വിജയൻ ആരോപിച്ചിരുന്നു.

      പാർട്ടി ജയിച്ചു, കല്ലുകടിയായി നന്ദിഗ്രാമിലെ തോൽവി; മമത ബാനർജിയെപ്പോലെ പരാജയം ഏറ്റുവാങ്ങിയ ഇന്ത്യയിലെ പ്രമുഖർ

      ബി ജെ പിക്ക് 90 മണ്ഡലങ്ങളിൽ വോട്ട് കുറഞ്ഞെന്നും പാലാ ഉൾപ്പെടെ പത്തോളം മണ്ഡലങ്ങളിൽ ബി ജെ പിയുടെ വോട്ട് കൊണ്ടാണ് യു ഡി എഫ് ജയിച്ചതെന്ന് ആയിരുന്നു പിണറായി വിജയൻ ആരോപിച്ചത്. എന്നാൽ, പിണറായി വിജയന്റെ ഈ ആരോപണം തള്ളിക്കളഞ്ഞാണ് തെരഞ്ഞെടുപ്പിൽ ബി ജെ പി - സി പി എം വോട്ട് കച്ചവടം നടന്നെന്ന് രമേശ് ചെന്നിത്തല ആരോപിക്കുന്നത്.

      90 മണ്ഡലങ്ങളില്‍ ബി ജെ പിക്ക് 2016ല്‍ ലഭിച്ചതിനേക്കാള്‍ വോട്ടു കുറഞ്ഞെന്ന് പിണറായി വിജയൻ പറഞ്ഞിരുന്നു. പത്തോളം സീറ്റുകളില്‍ വോട്ട് മറിച്ചതിന്റെ ഭാഗമായാണ് യു ഡി എഫിന് വിജയിക്കാനായത്. ബി ജെ പിക്ക് 4.28 ലക്ഷം വോട്ട് കുറഞ്ഞപ്പോള്‍ യു ഡി ഫിന് 4 ലക്ഷം വോട്ട് കൂടി. കുണ്ടറയില്‍ ബി ജെ പിയുടെ വോട്ട് 14,160 ആയി കുറഞ്ഞു. യു ഡി എഫിന് 4,454 ഭൂരിപക്ഷം ലഭിച്ചു. തൃപ്പൂണിത്തുറയില്‍ യു ഡി എഫ് ഭൂരിപക്ഷം 992, ബിജെപിയുടെ വോട്ടിലെ കുറവ് 6087.

      വോട്ടുക്കച്ചവടം നടന്നില്ലായിരുന്നെങ്കില്‍ യു ഡി എഫിന്റെ പതനം ഇതിലും വലുതാകുമായിരുന്നെന്നും വോട്ട് മറിച്ചതില്‍ ബി ജെ പിക്ക് സാമ്പത്തിക താത്പര്യമുണ്ടെന്നും പിണറായി ആരോപിച്ചിരുന്നു. വോട്ട് കച്ചവടത്തെക്കുറിച്ച് ബി ജെ പി നേതൃത്വം അന്വേഷിക്കണമെന്നും നേതൃത്വം പാര്‍ട്ടിയെ പാര്‍ട്ടിയായി നിര്‍ത്താന്‍ ശ്രമിക്കണമെന്നും പിണറായി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
      Published by:Anuraj GR
      First published:
      )}