നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ബിജെപിയുടെ കുത്തിപ്പൊക്കലിന് ഇരയായി കോടിയേരി ബാലകൃഷ്ണനും

  ബിജെപിയുടെ കുത്തിപ്പൊക്കലിന് ഇരയായി കോടിയേരി ബാലകൃഷ്ണനും

  കോടിയേരി ബാലകൃഷ്ണൻ

  കോടിയേരി ബാലകൃഷ്ണൻ

  • Share this:
   തിരുവനന്തപുരം: മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക് കേന്ദ്രസർക്കാർ സംവരണം പ്രഖ്യാപിച്ചപ്പോൾ ബി ജെ പി - ആർ എസ് എസ് പ്രവർത്തകരുടെ ആക്രമണത്തിന് ഇരയായത് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. 2017 നവംബറിൽ കോടിയേരി ബാലകൃഷ്ണൻ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റാണ് ബി ജെ പി - ആർ എസ് എസ് പ്രവർത്തകർ ഇപ്പോൾ വ്യാപകമായി ഷെയർ ചെയ്യുന്നത്. 2017ലെ പോസ്റ്റിന്‍റെ താഴെ പുതുതായി കമന്‍റുകളും വന്നു തുടങ്ങിയിട്ടുണ്ട്.

   2017 നവംബർ 18ന് കോടിയേരി ബാലകൃഷ്ണൻ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ് ഇങ്ങനെ,

   'മുന്നോക്കക്കാരില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കി സാമൂഹ്യനീതി നടപ്പാക്കണമെന്നതാണ് ഇടതുപക്ഷ സമീപനം. ബി ജെ പി ഇതിന് തയ്യാറുണ്ടോ?

   മുന്നോക്ക സമുദായത്തിലും വളരെ പാവപ്പെട്ടവരുണ്ട്, ദരിദ്രനാരായണന്‍മാരുണ്ട്. അങ്ങനെയുള്ളവരെ, ഏറ്റവും പിന്നോക്കം നില്‍ക്കുന്ന ആളുകളെ സംവരണത്തില്‍ പരിഗണിച്ചുകൊണ്ട് സാമൂഹ്യനീതി നടപ്പാക്കണം. അതിനാലാണ് നേരത്തെ തന്നെ മുന്നോക്ക സമുദായത്തില്‍ ഏറ്റവും പാവപ്പെട്ടവര്‍ക്ക് പത്ത് ശതമാനം സംവരണം കൊടുക്കുക എന്ന സമീപനം ഇടതുപക്ഷം എടുത്തിട്ടുള്ളത്.

   സര്‍ക്കാര്‍ സര്‍വ്വീസില്‍ ഇത് നടപ്പാക്കണമെങ്കില്‍ ഭരണഘടന ഭേദഗതി ചെയ്യണം. അത് ചെയ്യാന്‍ ബിജെപി സര്‍ക്കാര്‍ തയ്യാറുണ്ടോ? ബിജെപി സര്‍ക്കാരിനുമുന്നില്‍ അക്കാര്യം അവതരിപ്പിക്കണമെന്നാണ് ഇടതുപക്ഷം തീരുമാനിച്ചിട്ടുള്ളത്. അപ്പോൾ അവരുടെ തനിനിറം തിരിച്ചറിയാനാവും.'   ഏതായാലും ഈ പോസ്റ്റിനെ ആഘോഷിക്കുകയാണ് ബി ജെ പി - ആർ എസ് എസ് പ്രവർത്തകർ.   First published: