'60 വയസ് കഴിഞ്ഞവർക്കെല്ലാം പോസ്റ്റൽ വോട്ട് '; സർക്കാർ ശ്രമം തെരഞ്ഞെടുപ്പ് അട്ടിമറിക്കാനെന്ന് ബിജെപി 

''കഴിഞ്ഞ അഞ്ചു ദിവസത്തിനുള്ളിൽ 7 ലക്ഷത്തിലധികം പുതിയ വോട്ടർമാരാണ് വോട്ടർപട്ടികയിൽ ഉൾപ്പെട്ടത്. ഇതിനുപിന്നിൽ വ്യാപകമായ തട്ടിപ്പാണ്''

News18 Malayalam | news18-malayalam
Updated: November 13, 2020, 2:34 PM IST
'60 വയസ് കഴിഞ്ഞവർക്കെല്ലാം പോസ്റ്റൽ വോട്ട് '; സർക്കാർ ശ്രമം തെരഞ്ഞെടുപ്പ് അട്ടിമറിക്കാനെന്ന് ബിജെപി 
കെ. സുരേന്ദ്രൻ
  • Share this:
തിരുവനന്തപുരം : കോവിഡിന്റെ മറവിൽ 60 വയസ്സ് കഴിഞ്ഞ എല്ലാവർക്കും പോസ്റ്റൽ വോട്ട് ഏർപ്പെടുത്താനാണ് സർക്കാർ നീക്കമെന്ന് ബിജെപി. ഇതുവഴി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു.

Also Read-  കോടിയേരി ബാലകൃഷ്ണൻ സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു

പോസ്റ്റൽ വോട്ട് അനുവദിക്കുന്നത് സംബന്ധിച്ച് അവ്യക്തത തുടരുകയാണ്. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറായിട്ടില്ല. കമ്മീഷനെ നോക്കുകുത്തിയാക്കി സർക്കാർ തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.

Also Read- കോടിയേരി ആവശ്യപ്പെട്ടത് അവധി; പാർട്ടി സെക്രട്ടറിയുടെ ആവശ്യം അംഗീകരിച്ച് സി.പി.എം

കഴിഞ്ഞ അഞ്ചു ദിവസത്തിനുള്ളിൽ 7 ലക്ഷത്തിലധികം പുതിയ വോട്ടർമാരാണ് വോട്ടർപട്ടികയിൽ ഉൾപ്പെട്ടത്. ഇതിനുപിന്നിൽ വ്യാപകമായ തട്ടിപ്പാണ് എന്നാണ് ആരോപണം.സിപിഎം അനുഭാവികളെ മാത്രം വോട്ടർപട്ടികയിൽ കുത്തിനിറച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് -എൽഡിഎഫ് രഹസ്യധാരണ ഉണ്ടെന്നും ബിജെപി ആരോപിക്കുന്നു.

മിക്കയിടങ്ങളിലും ധാരണയുടെ അടിസ്ഥാനത്തിൽ ദുർബല സ്ഥാനാർഥികളെ നിർത്തുന്നു. ബിജെപിയുടെ വിജയം തടയുന്നതിന് വേണ്ടിയാണ് ഈ നീക്കമെന്നാണ് ആരോപണം. യുഡിഎഫിലെ പ്രമുഖർ ഉൾപ്പെട്ട കേസുകൾ ഒത്തുതീർപ്പാക്കാൻ പിണറായി വിജയനുമായി പി കെ കുഞ്ഞാലിക്കുട്ടി ധാരണയിലെത്തി എന്നും കെ സുരേന്ദ്രൻ ആരോപിക്കുന്നു.
Published by: Rajesh V
First published: November 13, 2020, 2:18 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading