നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • 'ക്രിസ്ത്യൻ സമുദായത്തിനും പാലാബിഷപ്പിനും സുരക്ഷ ഒരുക്കണം; ജിഹാദി പ്രവർത്തനങ്ങൾ തടയാൻ ഇടപെടണം'; അമിത് ഷായോട് BJP

    'ക്രിസ്ത്യൻ സമുദായത്തിനും പാലാബിഷപ്പിനും സുരക്ഷ ഒരുക്കണം; ജിഹാദി പ്രവർത്തനങ്ങൾ തടയാൻ ഇടപെടണം'; അമിത് ഷായോട് BJP

    കേരളത്തിലെ ജിഹാദി പ്രവർത്തനങ്ങൾക്ക് സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും പരിപൂർണ പിന്തുണ ലഭിക്കുന്നുണ്ടെന്നും കത്തിൽ കുറ്റപ്പെടുത്തുന്നു.

    'ക്രിസ്ത്യൻ സമുദായത്തിനും പാലാബിഷപ്പിനും സുരക്ഷ ഒരുക്കണം; ജിഹാദി പ്രവർത്തനങ്ങൾ തടയാൻ ഇടപെടണം'; അമിത് ഷായോട് BJP

    'ക്രിസ്ത്യൻ സമുദായത്തിനും പാലാബിഷപ്പിനും സുരക്ഷ ഒരുക്കണം; ജിഹാദി പ്രവർത്തനങ്ങൾ തടയാൻ ഇടപെടണം'; അമിത് ഷായോട് BJP

    • Share this:
      കോട്ടയം: പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനും ക്രിസ്ത്യൻ സമുദായത്തിനും സുരക്ഷ ഒരുക്കാനും കേരളത്തിലെ ജിഹാദി പ്രവർത്തനങ്ങൾ തടയാനും കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് ബി ജെ പി കേരള ഘടകം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ഇക്കാര്യം ആവശ്യപ്പെട്ട് ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ കത്തയച്ചു.

      Also Read- 'മീനച്ചിലാര്‍ ഒഴുകുന്ന താലൂക്കുകള്‍ക്ക് മാത്രമായി യൂത്ത് കോൺഗ്രസിന് പ്രത്യേക നിലപാടില്ല'; ദീപിക ലേഖനത്തിന് ശബരീനാഥന്റെ മറുപടി

      ഹിന്ദു, ക്രിസ്ത്യൻ യുവതികളെ കെണിയിലാക്കാൻ ലൗ ജിഹാദ് മാത്രമല്ല, നർക്കോട്ടിക് ജിഹാദും ഭീകരവാദികൾ ഉപയോഗിക്കുന്നുവെന്നാണ് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ചൂണ്ടിക്കാട്ടിയത്. മക്കളെ സംരക്ഷിക്കുന്നതിന് മാതാപിതാക്കൾ ജാഗ്രത പുലർത്തണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടു. കേരളം തീവ്രവാദികളെ റിക്രൂട്ട് ചെയ്യുന്ന ഹബ്ബായി മാറിയെന്ന മുൻ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ വാക്കുകളും ബിഷപ്പ് ചൂണ്ടിക്കാട്ടി. കേരളത്തിലെ ഹിന്ദുക്കളും ക്രിസ്ത്യൻ വിഭാഗവും അനുഭവിക്കുന്ന അരക്ഷിതാവസ്ഥയെയാണ് ഈ പ്രസ്താവന പ്രതിഫലിപ്പിക്കുന്നതെന്നും ജോർജ് കുര്യൻ കത്തിൽ പറയുന്നു.

      Also Read- 'ഇത്രയും ഉപദേശകരുണ്ടായിട്ടും നര്‍ക്കോട്ടിക് ജിഹാദ് കേട്ടിട്ടേയില്ല' മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനുമെതിരെ ദീപിക ദിനപത്രം

      മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പാലാ ബിഷപ്പിനെ വിമർശിക്കുകയും ഭവിഷ്യത്തിനെ കുറിച്ച് മുന്നറിയിപ്പ് നൽകിയെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. രാഷ്ട്രീയ കക്ഷികളുടെ പിന്തുണയോടെ ചില മുസ്ലിം മതമൗലികവാദികൾ പാലായിലെ ബിഷപ്പ് ഹൗസിലേക്ക് മാർച്ച് നടത്തിയെന്നും ബിഷപ്പിനെ ശാരീരികമായി നേരിടുമെന്ന് ഭീഷണി മുഴക്കിയതായും കത്തിൽ ബിജെപി നേതാവ് ചൂണ്ടിക്കാട്ടുന്നു.

      Also Read- നാർക്കോട്ടിക്ക് ജിഹാദ്: പാലാ ബിഷപ്പിന് ഐക്യദാർഢ്യമായി പ്രകടനപരമ്പര

      കേരളത്തിലെ ജിഹാദി പ്രവർത്തനങ്ങൾക്ക് സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും പരിപൂർണ പിന്തുണ ലഭിക്കുന്നുണ്ട്. പല ജിഹാദി പ്രവർത്തകരും സിപിഎമ്മിന്റെയോ കോൺഗ്രസിന്റെയോ സജീവ പ്രവർത്തകർ കൂടിയാണ്. ഇതാണ് സ്ഥിതിഗതികൾ വഷളാക്കുന്നത്. ഈ സാഹചര്യത്തിൽ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും ബിഷപ്പിന്റെയും ക്രിസ്ത്യൻ സമുദായത്തിന്റെയും സുരക്ഷ ഉറപ്പാക്കണമെന്നും ജോർജ് കുര്യൻ അമിത് ഷായോട് അഭ്യർത്ഥിക്കുന്നു.





      Also Read- 'പാലാ ബിഷപ്പ് ഉന്നയിച്ച കാര്യങ്ങള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അന്വേഷിക്കണം' ; പിന്തുണച്ച് കേരള വനിതാ കോണ്‍ഗ്രസ് (എം)
      Published by:Rajesh V
      First published:
      )}