• HOME
 • »
 • NEWS
 • »
 • kerala
 • »
 • PP Mukundan criticizes BJP| 'തല്ലെല്ലാം ചെണ്ടയ്ക്കും പണമെല്ലാം മാരാർക്കുമെന്ന അവസ്ഥ വന്നാൽ അത് നല്ല പ്രവർത്തകരെ നിസംഗരാക്കും'; വിമർശനവുമായി പി പി മുകുന്ദൻ

PP Mukundan criticizes BJP| 'തല്ലെല്ലാം ചെണ്ടയ്ക്കും പണമെല്ലാം മാരാർക്കുമെന്ന അവസ്ഥ വന്നാൽ അത് നല്ല പ്രവർത്തകരെ നിസംഗരാക്കും'; വിമർശനവുമായി പി പി മുകുന്ദൻ

''പുതുമുഖങ്ങൾ വരട്ടെ. എന്നാൽ കൂടെയുള്ള കഴിവുള്ളവരെ അവഗണിക്കരുത്. പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്നവരെ വിസ്മരിക്കുകയും പ്രതിയോഗികളുടെ ബന്ധുക്കൾക്ക് അവസരം ഉണ്ടാക്കി കൊടുക്കുന്ന തൊന്നും ശരിയായ കീഴ്വഴക്കമല്ല. അത് സാങ്കേതികമായി ശരിയായിരിക്കാം. പക്ഷെ പ്രസ്ഥാനത്തിന്റെ വളർച്ചക്ക് ചോര നീരാക്കിയവർക്ക് ഇത് വേദനയുണ്ടാക്കും. അവർ നിസംഗരായി മാറിയാൽ ആരാണ് തെറ്റുകാർ ?''

പി പി മുകുന്ദൻ

പി പി മുകുന്ദൻ

 • Share this:
  പുതിയതായി പാർട്ടിയിലേക്ക് എത്തിയവർക്ക് ദേശീയ ഉപാധ്യക്ഷസ്ഥാനം ഉൾപ്പെടെ പ്രധാന സ്ഥാനങ്ങൾ നൽകിയതിൽ കേന്ദ്രനേതൃത്വത്തിനെതിരെ പരോക്ഷ വിമർശനവുമായി മുതിർന്ന ബിജെപി നേതാവ് പി.പി. മുകുന്ദൻ. പരിവാർ പ്രസ്ഥാനത്തിനും പാർട്ടിക്കും വേണ്ടി അഹോരാത്രം പണിയെടുക്കുന്നവരെ അവഗണിച്ച് പുതുതായി പാർട്ടിയിൽ ചേക്കേറുന്നവരെ പരിഗണിക്കുന്നതിനെതിരെ ഫേസ്ബുക്കിലാണ് മുകുന്ദൻ വിമർശിക്കുന്നത്.

  Also Read- 'അബ്ദുള്ളക്കുട്ടിയുടെ സ്ഥാനലബ്ധിയിൽ ഭിന്നതയില്ല; അതിഥിയായെത്തുന്നവരെ കസേരയിട്ട് ഇരുത്തുന്നതാണ് ബിജെപിയുടെ രീതി ': എം.ടി രമേശ്

  പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്നവരെ വിസ്മരിക്കുകയും പ്രതിയോഗികളുടെ ബന്ധുക്കൾക്ക് അവസരം ഉണ്ടാക്കി കൊടുക്കുന്നതൊന്നും ശരിയായ കീഴ്വഴക്കമല്ല. അത് സാങ്കേതികമായി ശരിയായിരിക്കാം. പക്ഷെ പ്രസ്ഥാനത്തിന്റെ വളർച്ചക്ക് ചോര നീരാക്കിയവർക്ക് ഇത് വേദനയുണ്ടാക്കുമെന്നും മുകുന്ദൻ കുറിച്ചു. കോൺഗ്രസിൽ നിന്നെത്തിയ എ.പി. അബ്ദുള്ളക്കുട്ടി, ബംഗാളിൽ തൃണമൂൽ കോൺഗ്രസ് വിട്ടെത്തിയ മുകുൾ റോയ്‌ ഉൾപ്പെടെ  പുതുതായി പാർട്ടിയിൽ എത്തിയവർക്ക് ദേശീയ ഉപാധ്യക്ഷസ്ഥാനം അടക്കം പ്രമുഖ സ്ഥാനങ്ങൾ ബിജെപി നേതൃത്വം നൽകിയിരുന്നു.

  Also Read- ബി.ജെ.പിക്ക് പുതിയ ദേശീയ ഭാരവാഹികൾ:എ.പി അബ്ദുള്ളക്കുട്ടി ഉപാധ്യക്ഷൻ; ടോം വടക്കൻ വക്താവ്

  കുറിപ്പിൽ നിന്ന്.....

  അധികാരത്തിലേക്കുള്ള ചവുട്ടു പടിയായി സംഘത്തെ കണ്ടു വന്നവരല്ല ഈ പ്രസ്ഥാനത്തെ ഇന്നത്തെ നിലയിലെത്തിച്ചത്. അനേകായിരം പേരുടെ ചോരയും നീരും നുറു കണക്കിനു ബലിദാനികളുടെ ജീവനുമാണ് സംഘ പരിവാർ പ്രസ്ഥാനങ്ങളുടെ ആത്മാവ്. അങ്ങനെയുള്ളവരുടെ ഉള്ളു നൊന്താൽ അത് പ്രസ്ഥാനത്തിന്റെ കെട്ടുറപ്പിന് ദോഷമാവും. ഇത് പരിഹരിക്കപ്പെടേണ്ടതാണ്. ....

  ......ഗണഗീതങ്ങളിലൂടെയും വ്യക്തി ഗീതങ്ങളിലൂടെയും സുഭാഷിതങ്ങളിലൂടെയും സ്വയം സേവകരിലേക്ക് പകരുന്ന ആശയങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാനുള്ള പ്രതിജ്ഞാബദ്ധതയാണ് സംഘത്തെ മറ്റു പ്രസ്ഥാനങ്ങളിൽ നിന്നു വ്യത്യസ്ഥമാക്കുന്നത്. രാജനൈതിക രംഗത്ത് സമീപകാലത്ത് കണ്ടുവരുന്ന പ്രവണത പരിവാർ രാഷ്ട്രീയത്തിനു ചേർന്നതാണോ എന്നും ചിന്തിക്കണം. പ്രസ്ഥാനത്തിനൊപ്പം പ്രവർത്തകരും പടിപടിയായി വളർന്ന് ഉത്തരവാദിത്ത സ്ഥാനങ്ങളിൽ എത്തുന്നതായിരുന്നു പരിവാർ രാഷ്ട്രീയരീതി. പ്രസ്ഥാനത്തിനു വേണ്ടിയുള്ള പ്രക്ഷോഭങ്ങളിലും ദുരന്തമുഖങ്ങളിലെ സേവന പ്രവർത്തനങ്ങളിലുമൊക്കെ കൈ മെയ് മറന്ന് പ്രവർത്തിച്ചവരായിരുന്നു ഇത്തരം സ്ഥാനങ്ങളിൽ പരിഗണിക്കപ്പെട്ടിരുന്നത്.

  ഇതൊന്നുമില്ലാതെ തന്നെ പരിവാർ രാഷ്ട്രീയത്തിന്റെ താക്കോൽ സ്ഥാനങ്ങളിൽ കുറെ പേർ എത്തിയെന്നത് വസ്തുതയാണ്. മുമ്പ് ഇങ്ങനെ വന്ന ചിലർ പിന്നീട് പ്രസ്ഥാനത്തിന്റെ ശത്രു പക്ഷത്ത് എത്തിയെന്നതും കാണാതിരുന്നു കൂടാ. തല്ലെല്ലാം ചെണ്ടയ്ക്കും പണമെല്ലാം മാരാർക്കുമെന്ന അവസ്ഥ വന്നാൽ അത് പ്രസ്ഥാനത്തിലെ നല്ല പ്രവർത്തകരെ നിസംഗരാക്കും. സംഘ സൗധം കെട്ടി ഉയർത്താൻ രാപകൽ അധ്വാനിച്ചവരെ വിസ്മരിക്കുന്നത് അത് കണ്ടു നിൽക്കുന്നവരിലും പകരുക തെറ്റായ സന്ദേശമാണ്.  പുതുമുഖങ്ങൾ വരട്ടെ. എന്നാൽ കൂടെയുള്ള കഴിവുള്ളവരെ അവഗണിക്കരുത്. പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്നവരെ വിസ്മരിക്കുകയും പ്രതിയോഗികളുടെ ബന്ധുക്കൾക്ക് അവസരം ഉണ്ടാക്കി കൊടുക്കുന്ന തൊന്നും ശരിയായ കീഴ്വഴക്കമല്ല. അത് സാങ്കേതികമായി ശരിയായിരിക്കാം. പക്ഷെ പ്രസ്ഥാനത്തിന്റെ വളർച്ചക്ക് ചോര നീരാക്കിയവർക്ക് ഇത് വേദനയുണ്ടാക്കും.
  അവർ നിസംഗരായി മാറിയാൽ ആരാണ് തെറ്റുകാർ ?

  ദിശാബോധം നഷ്ട്ടപ്പെടുത്താതെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്ഥമായ കേരളത്തിന്റെ സാഹച്ചര്യം കണക്കിലെടുത്ത് കേന്ദ്രവുമായി കൂടിയാലോചിച്ച് കാര്യങ്ങൾ മുന്നോട്ട് നയിച്ചില്ലെങ്കിൽ പ്രസ്ഥാനങ്ങൾക്ക് സംഘടനാപരമായി വലിയ വില കൊടുക്കേണ്ടി വരും. ആവേശത്തോടൊപ്പം സംഘടനയും ആദർശവും കൈവിടാതിരിക്കണം. ലക്ഷ്യവും മാർഗ്ഗവും അതിന്റെ പരിശുദ്ധി നിലനിർത്തണം.
  Published by:Rajesh V
  First published: