'കോടതി വിധി മാനിച്ച് കലാപത്തിൽനിന്ന് ബിജെപി പിൻമാറണം'

വെള്ളാപ്പള്ളി നടേശൻ

വെള്ളാപ്പള്ളി നടേശൻ

  • Last Updated :
  • Share this:
    ആലപ്പുഴ: സുപ്രീം കോടതി എടുക്കുന്ന ഏതു നടപടിയും അംഗീകരിച്ചു മുന്നോട്ടുപോകണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപള്ളി നടേശൻ. കോടതിവിധിയെ മാനിച്ചെങ്കിലും കലാപത്തിൽ നിന്ന് ബിജെപി പിന്മാറണം വെള്ളാപള്ളി പറഞ്ഞു. ബിജെപി ആത്മീയതയെ മാർക്കറ്റു ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു. ശബരിമല പുനഃപരിശോധന ഹർജികൾ ജനുവരി 22ന് തുറന്ന കോടതിയിൽ പരിഗണിക്കുമെന്ന സുപ്രീം കോടതി തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശൻ.

    സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന വിധി നിലനിൽക്കുന്നതായി മുഖ്യമന്ത്രി

    ശബരിമലയിൽ ഏതു പ്രായത്തിലുള്ള സ്ത്രീകൾക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെയുള്ള അമ്പതു റിവ്യൂ ഹർജികളും നാല് റിട്ട് ഹർജികളും ജനുവരി 22നു തുറന്ന കോടതിയിൽ വാദം കേൾക്കാനാണ് തീരുമാനമായത്. എന്നാൽ, ഈ മാസം പതിനാറിന് തുടങ്ങുന്ന മണ്ഡലകാലത്ത് സ്ത്രീകൾ ശബരിമലയിൽ പ്രവേശിക്കുന്നത് കോടതി തടഞ്ഞില്ല. നിലവിലുള്ള സുപ്രീംകോടതി ഉത്തരവ് സ്റ്റേ ചെയ്യുന്നില്ലെന്നു കോടതി ഇന്നത്തെ നാലുവരിയുള്ള വിധിയിൽ എടുത്തു പറയുന്നുണ്ട്.
    First published:
    )}