• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ജയ് ശ്രീരാംവിളി കേള്‍ക്കാന്‍ പറ്റില്ലങ്കില്‍ ചന്ദ്രനിലേക്ക് പോകാം': അടൂർ ഗോപാലകൃഷ്ണനെതിരേ ബിജെപി നേതാവ്

'ജയ് ശ്രീരാംവിളി കേള്‍ക്കാന്‍ പറ്റില്ലങ്കില്‍ ചന്ദ്രനിലേക്ക് പോകാം': അടൂർ ഗോപാലകൃഷ്ണനെതിരേ ബിജെപി നേതാവ്

ആൾക്കൂട്ട ആക്രമങ്ങളിൽ നടപടി ആവശ്യപ്പെട്ട് അടൂര്‍ ഉള്‍പ്പെടെ 49 ചലച്ചിത്ര-സാംസ്‌കാരിക പ്രവര്‍ത്തകരാണ് കഴിഞ്ഞദിവസം പ്രധാനമന്ത്രിക്ക് കത്തയച്ചത്.

അടൂർ ഗോപാലകൃഷ്ണൻ, ബി ഗോപാലകൃഷ്ണൻ

അടൂർ ഗോപാലകൃഷ്ണൻ, ബി ഗോപാലകൃഷ്ണൻ

  • Last Updated :
  • Share this:
    തിരുവനന്തപുരം: രാജ്യത്തു നടക്കുന്ന ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ നടപടി ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച അടൂര്‍ ഗോപാലകൃഷ്ണനെതിരെ പ്രതിഷേധവുമായി ബി.ജെ.പി വക്താവ് ബി. ഗോപാലകൃഷ്ണന്‍. ജയ് ശ്രീരാംവിളി സഹിക്കുന്നില്ലങ്കില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പേര് മാറ്റി അന്യഗ്രഹങ്ങളില്‍ ജീവിക്കാന്‍ പോകുന്നതാണ് നല്ലത്. ഇന്ത്യയിലും അയല്‍ രാജ്യങ്ങളിലും ജയ് ശ്രീരാംവിളി എന്നും ഉയരും, കേള്‍ക്കാന്‍ പറ്റില്ലങ്കില്‍ ശ്രീഹരി കോട്ടയില്‍ പേര് രജിസ്ട്രര്‍ ചെയ്ത് ചന്ദ്രനിലേക്ക് പോകാമെന്നും ഗോപാലകൃഷ്ണന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

    വേണ്ടിവന്നാല്‍ അടൂരിന്റെ വീടിന്റെ മുന്നിലും വിളിക്കും, അത് ജനാധിപത്യ അവകാശമാണ്, ഇന്‍ഡ്യയില്‍ വിളിച്ചില്ലങ്കില്‍ പിന്നെ എവിടെ വിളിക്കുമെന്നും ഗോപാലകൃഷ്ണന്‍ ചോദിക്കുന്നു.

    അടൂര്‍ ഉള്‍പ്പെടെ 49 ചലച്ചിത്ര-സാംസ്‌കാരിക പ്രവര്‍ത്തകരാണ് കഴിഞ്ഞദിവസം പ്രധാനമന്ത്രിക്ക് കത്തയച്ചത്.

    കുറിപ്പ് പൂര്‍ണരൂപത്തില്‍

    ജയ് ശ്രീരാംവിളി സഹിക്കുന്നില്ലങ്കില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പേര് മാറ്റി അന്യഗ്രഹങ്ങളില്‍ ജീവിക്കാന്‍ പോകുന്നതാണ് നല്ലത്, കൃഷ്ണനും രാമനും ഒന്നാണ്, പര്യായപദങ്ങളാണ്, ഇത് രാമായണ മാസമാണ്, ഇന്‍ഡ്യയിലും അയല്‍ രാജ്യങ്ങളിലും ജയ് ശ്രീരാംവിളി എന്നും ഉയരും, എപ്പോഴും ഉയരും കേള്‍ക്കാന്‍ പറ്റില്ലങ്കില്‍ ശ്രീഹരി കോട്ടയില്‍ പേര് രജിസ്ട്രര്‍ ചെയ്ത് ചന്ദ്രനിലേക്ക് പോകാം,

    ഇന്‍ഡ്യയില്‍ ജയ് ശ്രീരാം മുഴക്കാന്‍ തന്നെയാണ് ജനങ്ങള്‍ വോട്ട് ചെയ്തത്, ഇനിയും മുഴക്കും വേണ്ടിവന്നാല്‍ അടൂരിന്റെ വീടിന്റെ മുന്നിലും വിളിക്കും, അത് ജനാധിപത്യ അവകാശമാണ്, ഇന്‍ഡ്യയില്‍ വിളിച്ചില്ലങ്കില്‍ പിന്നെ എവിടെ വിളിക്കും, ഗാന്ധിജി ഇന്ന് ഉണ്ടായിരുന്നങ്കില്‍ അടൂരിന്റെ വീട്ട് പടിക്കല്‍ ഉപവാസം കിടന്നേനെ, സര്‍, അങ്ങ് ആദരിക്കപ്പെടേണ്ട സിനിമ സംവിധായകനാണ് പക്ഷെ രാജ്യത്തിന്റെ സംസ്‌കാരത്തെ അപലപിക്കരുത്, ജയ് ശ്രീരാം വിളിച്ചതിന് മമത ഹിന്ദുക്കളെ തടവറയിലിട്ടപ്പോളും, ശരണം വിളിച്ചതിന് പിണറായി 144 പ്രഖ്യാപിച്ച് കേസ്സ് എടുത്തപ്പോളും, സ്വന്തം സഹപാഠിയുടെ നെഞ്ചില്‍ കത്തി ഇറക്കിപ്പോളും താങ്കള്‍ പ്രതികരിച്ചില്ലല്ലോ, മൗനവൃതത്തിലായിരുന്നൊ, ഇപ്പോള്‍ ജയ് ശ്രീരാംവിളിക്കെതിരെ പ്രതികരിക്കുന്നത് കിട്ടാത്ത മുന്തിരിയുടെ കയ്പ് കൊണ്ടാണന്ന് അറിയാം, കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഒന്നും കിട്ടാത്തതിനൊ അതൊ കിട്ടാനൊ, പരമപുഛത്തോടെ,,,,,,,

    Also Read ഹിന്ദു സംഘടനകളുടെ പ്രതിഷേധം: വിവാദ കോളജ് മാഗസിൻ പിൻവലിച്ചു



    First published: