• HOME
  • »
  • NEWS
  • »
  • kerala
  • »
  • BJP SPOKESPERSON SANDEEP G VARIER HAS RIDICULED THE STATE GOVERNMENT FOR INCREASING NUMBER OF COVID CASES

പച്ചരി തിന്നുന്നവര്‍ക്ക് മനസ്സിലാകും കണക്കുകള്‍ സൂചിപ്പിക്കുന്നത് കേരളത്തിന്റെ കോവിഡ് പ്രതിരോധ രംഗത്തെ മികവാണെന്ന്; പരിഹാസവുമായി സന്ദീപ് വാര്യര്‍

എതിരാളികള്‍ ഒരു പക്ഷേ ഈ കണക്കുയര്‍ത്തിപ്പിടിച്ച് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെ അപഹസിച്ചേക്കാമെന്ന് സന്ദീപ് പറയുന്നു

സന്ദീപ് വാര്യർ

സന്ദീപ് വാര്യർ

  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനെ പരിഹസിച്ച് ബിജെപി വാക്താവ് സന്ദീപ് ജി വാര്യര്‍. കേരളത്തില്‍ ടെസ്റ്റ് ചെയ്യുന്ന നൂറില്‍ 11.91 % പേര്‍ക്കും കോവിഡ് പോസിറ്റീവാകുമ്പോള്‍ ദേശീയ തലത്തില്‍ അത് 2.40 % മാത്രമാണ് . രാജ്യത്ത് 39,097 പേര്‍ക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചപ്പോള്‍ അതില്‍ 18,531 പേര്‍ കേരളത്തില്‍ നിന്നാണ്. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു സന്ദീപിന്റെ പ്രതികരണം.

    എതിരാളികള്‍ ഒരു പക്ഷേ ഈ കണക്കുയര്‍ത്തിപ്പിടിച്ച് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെ അപഹസിച്ചേക്കാമെന്ന് സന്ദീപ് പറയുന്നു. എന്നാല്‍ പച്ചരി തിന്നുന്നവര്‍ക്ക് മനസ്സിലാകും ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത് കേരളത്തിന്റെ കോവിഡ് പ്രതിരോധ രംഗത്തെ മികവാണെന്ന് സന്ദീപ് പരിഹസിച്ചു. കോട്ട കെട്ടിയത് കൊണ്ട് രക്ഷപ്പെട്ടെന്നും അദ്ദേഹം പരിഹസിച്ചു. പിണറായി ഡൈബം എന്ന് ഹാഷ്ടാഗോടെയായിരുന്നു സന്ദീപിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

    Also Read-'പച്ചരി വിശപ്പ് മാറ്റും; ബല്‍റാമുമാരെ ബാധിച്ച മാനസികരോഗം പച്ചരി കഴിച്ചാല്‍ മാറില്ല'; എ എ റഹീം

    സംസ്ഥാനത്ത് ഇന്നലെ കേരളത്തില്‍ ഇന്ന് 18,531 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചത്. മലപ്പുറം 2816, തൃശൂര്‍ 2498, കോഴിക്കോട് 2252, എറണാകുളം 2009, പാലക്കാട് 1624, കൊല്ലം 1458, തിരുവനന്തപുരം 1107, കണ്ണൂര്‍ 990, ആലപ്പുഴ 986, കോട്ടയം 760, കാസര്‍ഗോഡ് 669, വയനാട് 526, പത്തനംതിട്ട 485, ഇടുക്കി 351 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

    24 മണിക്കൂറിനിടെ 1,55,568 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.91 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,61,06,272 സാമ്പിളുകളാണ് പരിശോധിച്ചത്.

    Also Read-'വാക്സിന്‍ ഷോട്ടേജ് ഉണ്ടാക്കിയത് പാവപ്പെട്ടവരെ സ്വകാര്യ ആശുപത്രികളിലേക്ക് തള്ളി വിടാന്‍ വേണ്ടി ആയിരുന്നില്ലേ?' സന്ദീപ് വാര്യര്‍

    അതേസമയം സംസ്ഥാനത്ത് ഇന്നലെ വൈകിട്ട് ഏഴ് മണിവരെ 4,53,339 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ദിവസം ഇത്രയേറെ പേര്‍ക്ക് വാക്‌സിന്‍ നല്‍കുന്നത്. കേരളത്തിന് നല്‍കിയ പത്തുലക്ഷം ഡോസ് വാക്സിന്‍ ഇതുവരെ ഉപയോഗിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂക് മാണ്ഡവ്യയുടെ ആരോപണത്തിന് പിന്നാലെയാണ് പുതിയ റെക്കോര്‍ഡ്. ഇന്ന് വന്ന 38,860 ഡോസ് കോവാക്‌സിന്‍ ഉള്‍പ്പെടെ ഇനി സംസ്ഥാനത്ത് രണ്ട് ലക്ഷത്തോളം വാക്‌സിന്‍ മാത്രമാണ് സ്റ്റോക്കുള്ളത്.

    ഞായറാഴ്ച കൂടുതല്‍ വാക്‌സിന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചില്ലെങ്കില്‍ സംസ്ഥാനത്തെ വാക്‌സിനേഷന്‍ അനിശ്ചിതത്വത്തിലാകുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

    1522 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് പ്രവര്‍ത്തിച്ചത്. സര്‍ക്കാര്‍ തലത്തില്‍ 1,380 കേന്ദ്രങ്ങളും സ്വകാര്യതലത്തില്‍ 142 കേന്ദ്രങ്ങളുമാണുണ്ടായിരുന്നത്. 59,374 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയ കണ്ണൂര്‍ ജില്ലയാണ് മുമ്പില്‍. 53,841 പേര്‍ക്ക് വാക്‌സിന്‍ നല്‍കി തൃശൂര്‍ ജില്ലയും 51,276 പേര്‍ക്ക് വാക്‌സിന്‍ നല്‍കി കോട്ടയം ജില്ല തൊട്ട് പുറകിലുണ്ട്. എല്ലാ ജില്ലകളിലും 10000 ന് പുറത്ത് വാക്സിനേഷന്‍ നടന്നു.
    Published by:Jayesh Krishnan
    First published:
    )}