ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ പ്രശംസിച്ച് ബിജെപി വാക്താവ് സന്ദീപ് ജി വാര്യര്‍. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്ത രോഗിയുടെ ആവശ്യത്തിനായി മന്ത്രിയെ വിളിക്കേണ്ടി വന്ന സാഹചര്യത്തെക്കുറിച്ചായിരുന്നു സന്ദീപിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ആദ്യം മന്ത്രിയെ വിളിച്ചിരുന്നെങ്കിലും എടുത്തില്ലായിരുന്നു. എന്നാല്‍ രാത്രി പന്ത്രണ്ട് മണിക്ക് മന്ത്രി തിരിച്ചുവിളിച്ചെന്നും പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിച്ചെന്നും സന്ദീപ് പറയുന്നു. രാഷ്ട്രീയമായി അഭിപ്രായ വ്യത്യാസമുണ്ടാകാമെന്നും എന്നു കരുതി സത്യം പറയാതിരിക്കാനാവില്ലല്ലോയെന്നും സന്ദീപ് പറയുന്നു.
സന്ദീപ് ജി വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്
ബഹു.ആരോഗ്യ മന്ത്രി ശ്രീമതി വീണാ ജോര്‍ജ് ഫോണ്‍ ചെയ്താല്‍ എടുക്കാത്ത ആളാണെന്ന നിലയില്‍ ഒരു വിവാദം ശ്രദ്ധയില്‍പ്പെട്ടിരുന്നു . വ്യക്തിപരമായ ഒരു അനുഭവം പങ്കുവയ്ക്കട്ടെ . ഒന്നു രണ്ടു മാസം മുമ്പാണ് . തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്ത ഷൊര്‍ണൂരിലെ ഒരു രോഗിയുടെ ആവശ്യത്തിന് ഞാന്‍ ബഹു. മന്ത്രിയെ ഫോണില്‍ വിളിച്ചിരുന്നു . എടുത്തില്ല . മന്ത്രിയാണ് . സ്വാഭാവികമായും മീറ്റിംഗുകളും തിരക്കുകളും ഉണ്ടാവും . ഞാനത് കാര്യമാക്കിയില്ല . അന്ന് രാത്രി പന്ത്രണ്ട് മണിക്ക് മന്ത്രി തിരിച്ചു വിളിച്ചു.
പകല്‍ സമയത്തെ തിരക്കുകള്‍ക്കിടെ അറ്റന്‍ഡ് ചെയ്യാന്‍ പറ്റാതെ പോയ കാളുകള്‍ രാത്രി വൈകിയ വേളയിലും തിരിച്ചു വിളിക്കുകയായിരുന്നു അവര്‍. ഞാനുന്നയിച്ച ആവശ്യത്തിന് പരിഹാരം കാണാന്‍ അവര്‍ ശ്രമിക്കുകയും ചെയ്തു .തിരിച്ചു വിളിക്കാന്‍ അവര്‍ കാണിച്ച മാന്യതയില്‍ എനിക്ക് മതിപ്പും തോന്നി. രാഷ്ട്രീയമായി അഭിപ്രായ വ്യത്യാസമുണ്ടാകാം. എന്നു കരുതി സത്യം പറയാതിരിക്കാനാവില്ലല്ലോ .
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.