• HOME
  • »
  • NEWS
  • »
  • kerala
  • »
  • Governor'office | ഗവര്‍ണറുടെ അഡീഷണല്‍ പി.എ ആയി ബിജെപി സംസ്ഥാന സമിതി അംഗം; അതൃപ്തി അറിയിച്ച് സര്‍ക്കാര്‍

Governor'office | ഗവര്‍ണറുടെ അഡീഷണല്‍ പി.എ ആയി ബിജെപി സംസ്ഥാന സമിതി അംഗം; അതൃപ്തി അറിയിച്ച് സര്‍ക്കാര്‍

ബിജെപി സംസ്ഥാന സമിതി അംഗവും ബിജെപിയുടെ സംസ്ഥാനത്തെ മീഡിയ സെല്ലിന്റെ മുന്‍ കണ്‍വീനറുമായ ഹരി എസ് കര്‍ത്തയെ നിയമിക്കാന്‍ ഗവര്‍ണര്‍ സര്‍ക്കാരിനോടി ആവശ്യപ്പെട്ടിരുന്നു

  • Share this:
    തിരുവനന്തപുരം: ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ (Arif Mohammed Khan) അഡീഷണല്‍ പി എ ആയി ബിജെപി (BJP) സംസ്ഥാന സമിതി അംഗം ഹരി എസ് കര്‍ത്തായെ (Hari S Kartha) നിയമിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. ഗവര്‍ണറുടെ അഡീഷണല്‍ പിഎ ആയി ബിജെപി സംസ്ഥാന സമിതി അംഗവും ബിജെപിയുടെ സംസ്ഥാനത്തെ മീഡിയ സെല്ലിന്റെ മുന്‍ കണ്‍വീനറുമായ ഹരി എസ് കര്‍ത്തയെ നിയമിക്കാന്‍ ഗവര്‍ണര്‍ സര്‍ക്കാരിനോടി ആവശ്യപ്പെട്ടിരുന്നു.

    തുടര്‍ന്നാണ് ഹരി എസ് കര്‍ത്തയെ അഡീഷണല്‍ പിഎ ആയി സര്‍ക്കാര്‍ നിയമിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അതൃപ്തി അറിയിച്ചു. സജീവ രാഷ്ട്രീയത്തിലുള്ളവരെ ഗവര്‍ണറുടെ സ്റ്റാഫില്‍ നിയമിക്കുന്ന കീഴ്വഴക്കം ഇല്ലെന്ന് സര്‍ക്കാര്‍ കത്തിലൂടെ അറിയിച്ചു.

    ഗവര്‍ണറെ അതൃപ്തി അറിയിച്ചു കൊണ്ടാണ് നിയമന ഉത്തരവിറക്കിയത്. നിയമനത്തോടൊപ്പം ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയ്ക്ക് അയച്ച കത്തിലാണ് സര്‍ക്കാര്‍ നിയമനത്തിലുള്ള വിയോജിപ്പ് വ്യക്തമാക്കിയത്. ഗവര്‍ണര്‍ താല്പര്യം അറിയിച്ചത് കൊണ്ടാണ് ഹരി എസ് കര്‍ത്തായെ നിയമിച്ചതെന്നും രാജ്ഭവന് നല്‍കിയ കത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

    Also Read-University College | യൂണിവേഴ്‌സിറ്റി കോളേജിലെ ആര്‍ട്സ് ക്ലബ് KSU ലേക്ക്; നാടകീയമായ ജനറല്‍ സീറ്റ് നേട്ടം 37 വര്‍ഷത്തിന് ശേഷം

    PC George |'ഒരു കേന്ദ്രമന്ത്രി തിരുവനന്തപുരത്തെത്തിയാല്‍ ക്ലിഫ് ഹൗസിലാണ് കിടപ്പ്;അവിടുത്തെ ഇഡ്ഡലിക്ക് നല്ല ടേസ്റ്റ് ആണെന്ന് പറയുന്നു': പിസി ജോര്‍ജ്

    കോട്ടയം പ്രസ് ക്ലബ്ബിൽ നടന്ന വാർത്താസമ്മേളനത്തിലാണ് ഒരു കേന്ദ്രമന്ത്രിയെ ഉന്നംവെച്ച് പിസി ജോർജ് (PC George) ആരോപണങ്ങളുമായി രംഗത്ത് വന്നത്. കേന്ദ്രമന്ത്രിയെ മാത്രമല്ല മുഖ്യമന്ത്രി പിണറായി വിജയനേയും പിസി ജോർജ് ഉന്നം വെക്കുന്നു. കേന്ദ്രമന്ത്രിയും മുഖ്യമന്ത്രിയും തമ്മിലുള്ള ബന്ധം ചൂണ്ടിക്കാണിക്കുന്നതാണ് പി സി ജോർജിന്റെ പ്രസ്താവന.

    ഒരു കേന്ദ്രമന്ത്രി തിരുവനന്തപുരത്ത് എത്തിയാൽ താമസിക്കുന്നത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലാണ് എന്ന് പിസി ജോർജ് ആരോപിക്കുന്നു. ക്ലിഫ് ഹൗസിലെ താമസം നല്ല സുഖം ആണ് എന്നാണ് ഈ മന്ത്രി പറയുന്നത്. സാധാരണഗതിയിൽ കേന്ദ്രമന്ത്രിമാർ എത്തിയാൽ  ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവനിൽ താമസിക്കാറുണ്ട്. അല്ലെങ്കിൽ മസ്കറ്റ് ഹോട്ടൽ ഉൾപ്പെടെ വൻകിട ഹോട്ടലുകളും തിരുവനന്തപുരത്തുണ്ട്. എന്നാൽ ഈ മന്ത്രി മാത്രം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് താമസിക്കുന്നതെന്ന് പിസി ജോർജ് ആരോപിക്കുന്നു.

    Also Read-Malampuzha Rescue | മലകയറിയ ബാബുവിനെതിരെ കേസെടുത്തു; വനത്തില്‍ അതിക്രമിച്ച് കടന്നതിന്

    കേന്ദ്രത്തിലെ ഒരു കാബിനറ്റ് മന്ത്രിയാണ് തിരുവനന്തപുരത്ത് എത്തിയാൽ ക്ലിഫ് ഹൗസിൽ താമസിക്കുന്നത് എന്നുകൂടി പിസി ജോർജ് പറയുന്നു. എന്നാൽ മന്ത്രിയുടെ പേര് തൽക്കാലം പറയാൻ തയ്യാറല്ല എന്നാണ് ജോർജിന്റെ നിലപാട്. കേരള സർക്കാരുമായി ഏറ്റവും അടുപ്പമുള്ള ഒരു കേന്ദ്രമന്ത്രി ആണ് ഇതെന്ന സൂചനയാണ് പിസി ജോർജ് നൽകുന്നത്. ക്ലിഫ് ഹൗസിലെ ഇഡ്ഡലിക്കും അപ്പത്തിനും നല്ല രുചിയാണ് എന്നുകൂടി ഈ മന്ത്രി പറയുന്നതായി പിസി ജോർജ് ആരോപിക്കുന്നു. കേന്ദ്രസർക്കാരുമായി പിണറായി വിജയൻ ഉള്ള ബന്ധം കൂടി ചൂണ്ടിക്കാണിക്കാനാണ് പിസി ജോർജ് പുതിയ ആരോപണങ്ങൾ ഉന്നയിച്ചത്. സ്വർണക്കടത്ത് കേസിൽ എൻഐഎ അന്വേഷണം കൊണ്ട് വന്നത് കേസ് ആകെ അട്ടിമറിക്കാൻ വേണ്ടിയാണ് എന്നാണ് പിസി ജോർജ് കോട്ടയത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ ആരോപിച്ചത്. ഇതുമായി ബന്ധപ്പെട്ട് കൂടിയാണ് ജോർജ് സൂചനകൾ നൽകുന്നത്.

    സ്വർണക്കടത്ത് കേസിൽ  സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും പിസി ജോർജ് വ്യക്തമാക്കി. നാളെ കൊച്ചിയിൽ  അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തുമെന്നും പിസി ജോർജ് പറഞ്ഞു. താൻ സത്യസന്ധമായി ആരോപണം ഉന്നയിക്കുകയാണ്. തനിക്കെതിരെ ധൈര്യമുണ്ടെങ്കിൽ പിണറായി കേസ്  കൊടുക്കണം എന്നും പിസി ജോർജ് വെല്ലുവിളിച്ചു. നയതന്ത്ര  സ്വർണക്കടത്ത് കേസ് അട്ടിമറിക്കപ്പെട്ടു എന്ന് ആരോപിച്ചാണ് പി സി ജോർജ് ഹൈക്കോടതിയെ സമീപിക്കുക. കേസിൽ എൻഐഎ അന്വേഷണം അട്ടിമറിക്കപ്പെടുകയാണ് ഉണ്ടായത് എന്ന് പി സി ജോർജ് പറയുന്നു. പിണറായി ആണ് NIA അന്വേഷണം ആവശ്യപ്പെട്ടത്. ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും പി സി ജോർജ് ആരോപിച്ചു. വലിയ കള്ളക്കടത്ത് നടത്തിയ ആളാണ് സന്ദീപ് നായർ. സന്ദീപ് നായരെ മാപ്പ് സാക്ഷി ആക്കിയത് സംശയകരമാണ്.തീവ്രവാദ കേസ് ചൂണ്ടിക്കാട്ടി  സ്വപ്നയേയും സരിത്തിനെയും അകത്തിട്ടത് കൂടുതൽ വിവരങ്ങൾ പുറത്തുവരാതിരിക്കാൻ ആണ് എന്നും പി സി ജോർജ് ആരോപിച്ചു.

    Also Read-Dileep | വധഗൂഢാലോചന കേസ് കെട്ടിച്ചമച്ചത്; എഫ്ഐആര്‍ റദ്ദാക്കണമെന്ന് ദിലീപ്

    ആദ്യഘട്ടത്തിൽ തന്നെ സി ബി ഐ അന്വേഷണം ആയിരുന്നു ഉണ്ടാകേണ്ടത് എന്ന് പിസി ജോർജ് ചൂണ്ടിക്കാട്ടുന്നു.  എന്നാൽ എന്നെ അന്വേഷണം തീവ്രവാദ കേസ് എന്ന നിലയിലേക്ക് മാറ്റി. പക്ഷെ ഫലത്തിൽ NIA അന്വേഷണം പിന്നീട് മുന്നോട്ട് പോയില്ല. ഏറ്റവും കൂടുതൽ കള്ളക്കടത്തു നടത്തിയ സന്ദീപ് നായരെ മാപ്പ് സാക്ഷി ആക്കിയത് അത്ഭുതകരമാണ് എന്നും പി സി ജോർജ് ആരോപിച്ചു.  കേസിൽ സിബിഐ വന്നാൽ പിണറായി വിജയൻ ഒന്നാം പ്രതി ആകുമെന്ന് പിസി ജോർജ് പറയുന്നു.
    Published by:Jayesh Krishnan
    First published: