നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമണം: കേസ് പിൻവലിക്കണമെന്ന ആവശ്യവുമായി സർക്കാർ കോടതിയിൽ 

    ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമണം: കേസ് പിൻവലിക്കണമെന്ന ആവശ്യവുമായി സർക്കാർ കോടതിയിൽ 

    തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് സർക്കാർ അപേക്ഷ സമർപ്പിച്ചത്. കേസിൽ തിരുവനന്തപുരം കോർപ്പറേഷൻ മുൻ കൗൺസിലറടക്കം നാല് പ്രതികൾ.

    News18

    News18

    • Share this:
    2017 ജൂലൈ 28നാണ് കേസിനാസ്പദമായ സംഭവം. ബിനീഷ് കോടിയേരിയുടെ വീട് ആക്രമിക്കപ്പെട്ട് മണിക്കൂറുകൾക്കകം ആയിരുന്നു ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിനു നേരെയുള്ള ആക്രമണം. ബി.ജെ.പി.മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ്റെ അടക്കം ആറ് കാറുകളും, ഓഫിസ് ചില്ലുകളും അടിച്ചു  തകർത്തു, സുരക്ഷാ ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞു, എന്നീ കേസുകളാണ് പ്രതികൾക്കെതിരെയുള്ളത്. കേസിൽ നാല് പ്രതികളാണുള്ളത്.

    മുൻ തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറും സിപിഎം പാളയം ഏരിയ കമ്മിറ്റി സെക്രട്ടറിയുമായ ഐ.പി.ബിനു,മുൻ എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി പ്രതിൻ  സാജ് കൃഷ്ണ,ജെറിൻ, സുകേശ് എന്നിവരാണ് കേസിലെ നാലു പ്രതികൾ. ഇവർക്ക് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കേസ് പിൻവലിക്കണമെന്ന ആവശ്യവുമായി തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സംസ്ഥാന സർക്കാർ അപേക്ഷ നൽകിയത്.

    അപേക്ഷ കോടതി ഫയലിൽ സ്വീകരിച്ചു. തുടർന്ന് കേസിലെ ഒന്നാം സാക്ഷിക്ക് സമൻസ് അയച്ചു. എന്നാൽ കേസ് പിൻവലിക്കാൻ കഴിയില്ല എന്ന തർക്കം പരാതിക്കാരൻ കോടതിയിൽ ഫയൽ ചെയ്‌തു. തുടർന്ന് കോടതി പിൻവലിക്കൽ ഹർജിയിൽ വാദം കേൾക്കുവാൻ തീരുമാനിച്ചു. അടുത്ത വർഷം  ജനുവരി ഒന്നിന് കേസിൽ കോടതി വാദം കേൾക്കും.
    Published by:Sarath Mohanan
    First published:
    )}