കൊച്ചി: കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാ ഭീഷണിയില്‍ പൊലീസിനെ വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്‍. കേരളത്തിൽ മത തീവ്രവാദികൾ, രാജ്യ ദ്രോഹികൾ ശക്തമാണെന്നും പൊലീസ് ഇവരെ സംരക്ഷിക്കുകയാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് തലേദിവസം സുരക്ഷ ഭീഷണി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ മാധ്യമങ്ങളെ അറിയിച്ചിരിക്കുകയാണ്. ഇതിനു പിന്നിൽ പൊലീസിന്റെ ബുദ്ധിയാണോ മറ്റു ആരുടെയെങ്കിലുമാണോ എന്ന് അറിയേണ്ടതുണ്ടെന്ന് സുരേന്ദ്രൻ പറഞ്ഞു. ഒരാഴ്ച മുൻപാണ് കത്ത് വന്നത്. ഭീഷണിപ്പെടിത്തിയ ആളുടെ പേരും നമ്പറും കത്തിൽ ഉണ്ട്. ഇത് പോലീസ് പരിശോധിച്ചോ എന്ന് എന്ന് അദ്ദേഹം ചോദിച്ചു.
ഇന്റലിജിൻസ് റിപ്പോർട്ടിനെ കുറിച്ച് പോലീസിന്റെ നിലപാട് എന്താണെന്നും സുരേന്ദ്രൻ ചോദിച്ചു. നിലവിൽ രാഷ്ട്രീയ പാർട്ടിയായി പ്രവർത്തിക്കുന്ന രണ്ടു പാർട്ടികളുടെ പേര് റിപ്പോർടിൽ ഉണ്ട്. ഇവ ഇടതു പക്ഷത്തിന്റെ ഘടക കക്ഷികൾ ആണെന്നും ഇവരെ പുറത്താക്കുമോ എന്നും അദ്ദേഹം ചോദിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: BJP president K Surendran, Kerala police, Modi kerala visit, PM Modi Kerala Visit