കോട്ടയം: തിരുവനന്തപുരത്തെ നിയമസഭാ സമുച്ചയത്തിൽ നടക്കുന്ന ലോക കേരള സഭ പ്രതിപക്ഷ ബഹിഷ്കരണം മൂലം വാർത്തകളിൽ ഇടം നേടിയിരുന്നു. പ്രതിപക്ഷ ബഹിഷ്കരണത്തിന് എതിരെ പ്രമുഖ വ്യവസായി എം എ യൂസഫലി രംഗത്ത് വന്നിരുന്നു.പ്രതിപക്ഷം പ്രവാസികളുടെ കാര്യത്തിൽ ഒറ്റക്കെട്ടായി നിൽക്കണം എന്നും ഇതിൽ രാഷ്ട്രീയം കാണാൻ പാടില്ല എന്നുമായിരുന്നു പ്രമുഖ വ്യവസായി എം എ യൂസഫലിയുടെ അഭിപ്രായം. ഇതിനുപിന്നാലെയാണ് ലോക കേരളസഭയെ പൂർണമായും തള്ളിക്കളഞ്ഞ് കൊണ്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത് വന്നത്.
ലോക കേരള സഭയുടെ ഗുണം എന്ത് എന്ന് കെ സുരേന്ദ്രൻ ചോദിച്ചു. കേരളത്തിൽ രണ്ടു തവണ ലോക കേരളസഭ നടന്നിരുന്നു. ഈ സമ്മേളനങ്ങളിൽ നിന്ന് എന്ത് ഗുണം ഉണ്ടായി എന്നും ഈ സമ്മേളനങ്ങൾ നടന്ന ശേഷം പ്രവാസികളിൽ ആരെങ്കിലും നിക്ഷേപം നടത്തിയിട്ടുണ്ടോ എന്നും സുരേന്ദ്രൻ ചോദിച്ചു.രണ്ടു ലോക കേരള സഭകളും ചാപിള്ളകൾ ആണെന്ന് സുരേന്ദ്രൻ വിമര്‍ശിച്ചു.
രാജ്യത്ത് ആകമാനം നടക്കുന്ന അഗ്നിപഥ് വിരുദ്ധ പ്രതിഷേധത്തെയും സുരേന്ദ്രന്‍ വിമര്‍ശിച്ചു. കേരളത്തിൽ നടക്കുന്ന സമരവും ആസൂത്രിതമാണെന്ന് കെ സുരേന്ദ്രൻ ആരോപിക്കുന്നു. രാജ്യത്താകമാനം നരേന്ദ്ര മോദി സർക്കാറിനെതിരെ സമരം നടത്തുന്ന ചിലരുണ്ട്. മോദി സർക്കാർ എന്ത് ചെയ്താലും ഉടൻ സമരം നടത്തുന്നതാണ് ഇവരുടെ രീതി. ഇത്തരം സ്ഥിരം സമരം നടത്തുന്നവരാണ് ഇപ്പോൾ നടക്കുന്ന പ്രതിഷേധത്തിന് പിന്നിലെന്ന് കെ സുരേന്ദ്രൻ ആരോപിച്ചു.
അഗ്നിപഥ് പദ്ധതി നിലവിൽ വരുമ്പോൾ നിലവിലുള്ള റിക്രൂട്ടിങ് സംവിധാനത്തിൽ ഒരു വെള്ളവും സർക്കാർ ചേർത്തിട്ടില്ല എന്നും കെ സുരേന്ദ്രൻ വിശദീകരിക്കുന്നു. തെറ്റായ പ്രചരണങ്ങളിൽ വശംവദരായി ആൾക്കാർ സമരത്തിനൊരുങ്ങുന്നു കാഴ്ചയാണ് രാജ്യത്താകമാനം ഇപ്പോൾ കാണുന്നത്. ഇടതു ജിഹാദി അർബൻ നക്സലുകൾ ആണ് സമരത്തിന് പിന്നിൽ എന്ന ഗുരുതര ആരോപണമാണ് കെ സുരേന്ദ്രൻ ഉന്നയിക്കുന്നത്.
കിസാൻ സമ്മാൻ നിധി വന്നപ്പോൾ എതിർത്തു കൊണ്ടാണ് ഇത്തരക്കാർ നിലപാടെടുത്തത്.വോട്ടിംഗ് മെഷീനിൽ കൃത്രിമം ഉണ്ടെന്ന് പ്രചരിപ്പിച്ചതും ഇവർ തന്നെയാണ്.യുവാക്കൾക്ക് വലിയ പ്രതീക്ഷ നൽകുന്ന പദ്ധതി ആണ്. രണ്ടരവർഷമായി പദ്ധതിക്കായി വിശദമായ ചർച്ച തുടങ്ങിയിരുന്നു.
റിക്രൂട്ടിങ് ഏജൻസികൾ നടത്തുന്നവർക്കെതിരെയും കെ സുരേന്ദ്രൻ ആരോപണമുന്നയിച്ചു. ചില റിക്രൂട്ടിംഗ് ഏജൻസികൾ നടത്തുന്നവർക്ക് അസ്വസ്ഥത ഉണ്ടായിക്കാണും എന്നാണ് സുരേന്ദ്രൻ ചൂണ്ടിക്കാട്ടുന്നത്. അവരും സമരത്തിന് ആളുങ്ങളെ തെരുവിൽ നടക്കുന്നുണ്ടാകും. നിർബന്ധിത സൈനിക സേവനമാണ് പല രാജ്യങ്ങളിലും നടന്നുവരുന്നത്.ഇന്ത്യയിൽ അത്തരത്തിൽ ഒന്നുമില്ല എന്നും സുരേന്ദ്രൻ പറയുന്നു.എല്ലാവരും പദ്ധതി സ്വാഗതം ചെയ്യണം എന്നാണ് ബിജെപിയുടെ അഭിപ്രായം.സമ്മർദ്ദത്തിന് വഴങ്ങിയുള്ള സമരത്തിൽ നിന്ന് പിന്മാറണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Loka Kerala Sabha | 'ലോക കേരള സഭ ചാപിള്ള; സമ്മേളനങ്ങളില്‍ നിന്ന് എന്ത് ഗുണം ഉണ്ടായി?' കെ സുരേന്ദ്രന്‍
ഓപ്പറേഷന് 'അരിക്കൊമ്പന്' വൈകും; 29 വരെ മയക്കുവെടി വെക്കരുതെന്ന് ഹൈക്കോടതി ഉത്തരവ്
'നുണപ്രചരണത്തിന് കിട്ടിയ തിരിച്ചടി; രാജ്യത്തെ കുറിച്ചും പ്രധാനമന്ത്രിയെ കുറിച്ചും എന്തും വിളിച്ചു പറയാമെന്ന രാഹുലിന്റെ ധാർഷ്ട്യത്തിന് കോടതി പൂട്ടിട്ടു'; കെ സുരേന്ദ്രന്‍
കോഴിക്കോട് മെഡിക്കൽകോളേജിൽ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ജീവനക്കാരനെ പിരിച്ചുവിട്ടു; അഞ്ച് ജീവനക്കാർക്ക് സസ്പെൻഷൻ