• HOME
  • »
  • NEWS
  • »
  • kerala
  • »
  • Agnipath | അഗ്നിപഥ് പദ്ധതിക്കെതിരേ കുപ്രചരണം നടത്തി യുവാക്കളെ തെറ്റിദ്ധരിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്നു; കെ സുരേന്ദ്രന്‍

Agnipath | അഗ്നിപഥ് പദ്ധതിക്കെതിരേ കുപ്രചരണം നടത്തി യുവാക്കളെ തെറ്റിദ്ധരിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്നു; കെ സുരേന്ദ്രന്‍

സൈന്യം എന്നത് സമര്‍പ്പിത മനോഭാവത്തോടെ രാജ്യത്തിന് വേണ്ടി സേവനം ചെയ്യുന്നവരാണെന്നും കൂലിതൊഴിലാളികള്‍ അല്ലെന്നും ഇടതുപക്ഷവും കോണ്‍ഗ്രസും മനസിലാക്കണമെന്ന് സുരേന്ദ്രന്‍

കെ. സുരേന്ദ്രൻ

കെ. സുരേന്ദ്രൻ

  • Last Updated :
  • Share this:
    കോഴിക്കോട്: അഗ്നിപഥ് പദ്ധതിക്കെതിരേ കുപ്രചരണം നടത്തി യുവാക്കളെ തെറ്റിദ്ധരിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. തൊഴിലില്ലായ്മക്കെതിരെ സമരം ചെയ്യുന്ന യുവജനസംഘടനകള്‍ കേന്ദ്രസര്‍ക്കാര്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ അതിനെതിരെ സമരം ചെയ്യുന്നത് വഞ്ചനയാണെന്നും അദ്ദേഹം പറഞ്ഞു.

    ട്രെയിനും ബസും കത്തിച്ച് രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുന്നവര്‍ക്ക് മുമ്പില്‍ മോദി സര്‍ക്കാര്‍ മുട്ടുമടക്കുകയില്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു. പദ്ധതിയെ ട്രേഡ് യൂണിയന്‍ കണ്ണിലൂടെയാണ് കോണ്‍ഗ്രസും സിപിഎമ്മും കാണുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

    സൈന്യം എന്നത് സമര്‍പ്പിത മനോഭാവത്തോടെ രാജ്യത്തിന് വേണ്ടി സേവനം ചെയ്യുന്നവരാണെന്നും കൂലിതൊഴിലാളികള്‍ അല്ലെന്നും ഇടതുപക്ഷവും കോണ്‍ഗ്രസും മനസിലാക്കണമെന്ന് സുരേന്ദ്രന്‍ പറഞ്ഞു. രാജ്യസ്നേഹവും മികച്ച ശാരീരികക്ഷമതയുമുള്ള യുവതലമുറയെ വാര്‍ത്തെടുക്കാനുള്ള മോദി സര്‍ക്കാരിന്റെ ലക്ഷ്യം തടയാനാണ് രാഷ്ട്രവിരുദ്ധര്‍ ശ്രമിക്കുന്നതെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

    Also Read-Agnipath | അഗ്നിപഥ് പദ്ധതിയ്ക്കെതിരെ പ്രതിഷേധം; ബീഹാറിൽ റോഡ്, റെയിൽ ഗതാഗതം സ്തംഭിപ്പിച്ചു

    Congress-CPM | എല്‍ഡിഎഫ് പിന്തുണച്ചു; കോണ്‍ഗ്രസിന് കോടംതുരുത്തില്‍ പഞ്ചായത്ത് ഭരണം; ബിജെപി പുറത്ത്

    ആലപ്പുഴ: കോടംതുരുത്തില്‍ എല്‍ഡിഎഫ്(LDF) പിന്തുണയോടെ കോണ്‍ഗ്രസ്(Congress) അംഗം പഞ്ചായത്ത് പ്രസിഡന്റ് ആയി സത്യപ്രതിജ്ഞ ചെയ്തു. കോണ്‍ഗ്രസിന്റെ വി.ജി ജയകുമാര്‍ പ്രസിഡന്റായത്. ബിജെപി(BJP) അംഗം ബിനീഷ് ഇല്ലിക്കലിനെ പരാജയപ്പെടുത്തിയാണ് ജയകുമാര്‍ പഞ്ചായത്ത് പ്രസിഡന്റ് ആയത്. ഇതോടെ ആലപ്പുഴ ജില്ലയില്‍ ഭരണമുണ്ടായിരുന്ന മൂന്ന് പഞ്ചായത്തുകളും ബിജെപിക്ക് നഷ്ടമായി.

    15 അംഗ പഞ്ചായത്തില്‍ ബിജെപി 7, കോണ്‍ഗ്രസ് 5, എല്‍ഡിഎഫ് 3 എന്നിങ്ങനെയാണ് കക്ഷിനില. കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയെ എല്‍ഡിഎഫിലെ 3 അംഗങ്ങളും അനുകൂലിച്ചതോടെ പഞ്ചായത്ത് പ്രസിഡന്റ് ബിനീഷ് ഇല്ലിക്കല്‍, വൈസ് പ്രസിഡന്റ് അഖില രാജന്‍ എന്നിവരുടെ സ്ഥാനങ്ങള്‍ നഷ്ടപ്പെട്ടിരുന്നു.

    Also Read-Attappady Madhu Murder | അട്ടപ്പാടി മധു വധക്കേസ് വിചാരണ പത്ത് ദിവസത്തേക്ക് സ്റ്റേ ചെയ്ത് ഹൈക്കോടതി

    ബിനീഷ് ഇല്ലിക്കലിനെതിരെ വി.ജി ജയകുമാറും അഖില രാജനെതിരെ ഷൈലജന്‍ കാട്ടിത്തറയുമാണ് അവിശ്വാസം കൊണ്ടുവന്നത്. അരൂര്‍ നിയോജക മണ്ഡലത്തില്‍ ബിജെപിക്ക് ഭരണം ലഭിച്ച ഏക പഞ്ചായത്തായിരുന്നു കോടംതുരുത്ത്.

    നേരത്തെ ചെന്നിത്തല, തിരുവന്‍വണ്ടൂര്‍ പഞ്ചായത്തുകളില്‍ സമാനമായ സ്ഥിതിയുണ്ടായിരുന്നു. സിപിഎം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ കോണ്‍ഗ്രസ് പിന്തുണച്ചതോടെയാണ് ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ബിജെപിയ്ക്ക് നഷ്ടമായത്.
    ചെന്നിത്തലയില്‍ കോണ്‍ഗ്രസ് പിന്തുണയോടെ ഭരണം സിപിഎമ്മിന് ലഭിച്ചിരുന്നു. തിരുവന്‍വണ്ടൂര്‍ പഞ്ചായത്തില്‍ സിപിഎം, കോണ്‍ഗ്രസ് പിന്തുണയോടെ സ്വതന്ത്ര അംഗമാണ് പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുത്തത്. വൈസ് പ്രസിഡന്റായി കോണ്‍ഗ്രസ് പിന്തുണയോടെ സിപിഎമ്മിലെ ബീന ബിജു തെരഞ്ഞെടുക്കപ്പെട്ടു. ബിജെപിയെ ഭരണ സാരഥ്യത്തില്‍ നിന്ന് ഒഴിവാക്കാനായിരുന്നു ഇരുപാര്‍ട്ടികളും യോജിച്ചത്.
    Published by:Jayesh Krishnan
    First published: