കൊച്ചി: സിപിഎം നിയന്ത്രണത്തിലുള്ള
ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ്
കെ സുരേന്ദ്രൻ. ഊരാളുങ്കൽ സൊസൈറ്റി കള്ളപ്പണം വെളുപ്പിക്കുന്ന ഇടമായി മാറിയോ എന്ന് സംശയമുണ്ടെന്ന് സുരേന്ദ്രൻ ആരോപിച്ചു. സൊസൈറ്റിയുടെ മുഴുവൻ ഇടപാടുകളും മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് അറിയാം. രവീന്ദ്രനെ ചോദ്യം ചെയ്താൽ ഒട്ടനവധി കാര്യങ്ങൾ പുറത്തു വരുമെന്നും സുരേന്ദ്രൻ പറഞ്ഞു.
Also Read-
Covid 19| സംസ്ഥാനത്ത് ഇന്ന് 7002 പേർക്ക് കോവിഡ്; 27 മരണം; 7854 പേർക്ക് രോഗമുക്തികോടിയേരിയുടെയും പിണറായിയുടെയും വർഷങ്ങളായുള്ള സന്തത സഹചാരിയാണ് രവീന്ദ്രൻ . രവീന്ദ്രനെ ചോദ്യം ചെയ്യാൻ തീരുമാനിച്ചപ്പോഴാണ് പ്രശ്നങ്ങൾ തുടങ്ങിയത്. ഇത് അട്ടിമറിക്കാനാണ് ഇപ്പോഴത്തെ ശ്രമങ്ങൾ. രവീന്ദ്രനെ ചോദ്യം ചെയ്താൽ കിട്ടുന്ന വിവരങ്ങൾ മുഖ്യമന്ത്രി പിണറായി വിജയനിൽ ആയിരിക്കും എത്തുക. പാർട്ടിയുടെ നിരവധി സാമ്പത്തിക കാര്യങ്ങൾ അടക്കം രവീന്ദ്രന് അറിയാമെന്നും ഇത് ഒഴിവാക്കാനുള്ള തീവ്ര ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇതിനായി മുഴുവൻ സർക്കാർ ഏജൻസികളെയും കൂട്ടു പിടിക്കുകയാണ്. ആരോഗ്യവകുപ്പിനെ പോലും ഇതിന് ഉപയോഗിച്ചതായി സംശയമുണ്ട്. രവീന്ദ്രന് കോവിഡ് സ്ഥിരീകരിച്ചത് പോലും സംശയത്തിൻ്റെ നിഴലിലാണ്. പൊലീസിനെ ഉപയോഗിച്ച് ഇഡിക്കെതിരെ കേസെടുത്തത് പരിഹാസ്യമാണ്. യാതൊരു അടിസ്ഥാനവുമില്ലാതെയാണ് ഇക്കാര്യങ്ങളിലെല്ലാം പൊലീസ് നടപടി ഉണ്ടായത്. സംസ്ഥാന പൊലീസ് സേന തികച്ചും ബാലിശമായാണ് ഈ വിഷയങ്ങളിൽ ഇടപെടുന്നത്.
Also Read-
ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി അബ്ദുള്ളക്കുട്ടിയെ കയ്യേറ്റം ചെയ്തയാൾ പിടിയിൽസ്വർണക്കടത്ത് കേസിനെ സർക്കാർ ഭയപ്പെടുകയാണ്. ഇത് നിയമ സഭയുടെ പ്രശ്നമാകുന്നത് എങ്ങനെയാണെന്നും സുരേന്ദ്രൻ ചേദിച്ചു. നിയമസഭയും അനാവശ്യമായാണ് ഇതിൽ ഇടപെടുന്നത്. കേന്ദ്ര- സംസ്ഥാന ഏറ്റുമുട്ടലായി ഇതിനെ സർക്കാർ ചിത്രീകരിക്കുകയാണ്.
ബാലാവകാശ കമ്മീഷന് ഇതിലെന്താണ് കാര്യമെന്നും സുരേന്ദ്രൻ ചോദിച്ചു. മറ്റു വിഷയങ്ങളിൽ കമ്മീഷൻ എന്തുകൊണ്ട് ഇടപെടുന്നില്ലെന്നും വാളയാർ അടക്കമുള്ള കാര്യങ്ങളിൽ കമ്മീഷൻ എവിടെയായിരുന്നെന്നും ബി ജെ പി അധ്യക്ഷൻ ചോദിച്ചു.
വരുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ ഈ വിഷയങ്ങൾ പ്രതിഫലിക്കും. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ വിവാദ വിഷയങ്ങൾ സജീവമായി ഉന്നയിക്കും. ഇടത് വലത് മുന്നണികളുടെ ഇരട്ടത്താപ്പും തെരഞ്ഞെടുപ്പിൽ തുറന്നുകാട്ടുമെന്നും സുരേന്ദ്രൻ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.