• HOME
 • »
 • NEWS
 • »
 • kerala
 • »
 • Attappadi Infant Deaths | 'അട്ടപ്പാടി ശിശുമരണത്തില്‍ ഒന്നാം പ്രതി സംസ്ഥാന സര്‍ക്കാര്‍'; കെ സുരേന്ദ്രന്‍

Attappadi Infant Deaths | 'അട്ടപ്പാടി ശിശുമരണത്തില്‍ ഒന്നാം പ്രതി സംസ്ഥാന സര്‍ക്കാര്‍'; കെ സുരേന്ദ്രന്‍

പോഷകാഹാരക്കുറവും ചികിത്സാസംവിധാനങ്ങളുടെ അഭാവവുമാണ് കുഞ്ഞുങ്ങളുടെ മരണത്തിന് കാരണമെന്നത് കേരളത്തിന് അപമാനകരമാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

കെ. സുരേന്ദ്രൻ

കെ. സുരേന്ദ്രൻ

 • Last Updated :
 • Share this:
  തിരുവനന്തപുരം: അട്ടപ്പാടി ശിശുമരണത്തില്‍(Infant Death) ഒന്നാം പ്രതി സംസ്ഥാന സര്‍ക്കരാണെന്ന് ബിജെപി(BJP) സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍(K Surendran). ശിശുമരണങ്ങള്‍ സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്നും ആദിവാസി വിഭാഗത്തിനോടുള്ള അവഗണനയാണ് വ്യക്തമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആദിവാസി വിഭാഗങ്ങളുടെ ക്ഷേമത്തിനായുള്ള കേന്ദ്രഫണ്ട് വിനിയോഗിക്കാതെ സംസ്ഥാന വഴിമാറ്റി ചിലവഴിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

  പോഷകാഹാരക്കുറവും ചികിത്സാസംവിധാനങ്ങളുടെ അഭാവവുമാണ് കുഞ്ഞുങ്ങളുടെ മരണത്തിന് കാരണമെന്നത് കേരളത്തിന് അപമാനകരമാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു. അമ്മമാര്‍ക്ക് പോഷകാഹാര കുറവുണ്ടെങ്കില്‍ സര്‍ക്കാര്‍ ദയനീയ പരാജയമാണെന്ന് പറയേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.

  ബിജെപി മുന്‍പ് ശിശുമരണങ്ങള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ അവഗണിച്ചെന്നും സര്‍്ക്കാരിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച ഉണ്ടായതെന്നും സുരേന്ദ്രന്‍ പറഞ്ഞു. മരണപ്പെട്ട കുഞ്ഞുങ്ങളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

  Also Read-'പൊലീസ് മനഃപൂര്‍വം പ്രതിയാക്കി; ക്രൂരമായി മര്‍ദിച്ച് കുറ്റം സമ്മതിപ്പിച്ചു'; 21 ദിവസത്തിന് ശേഷം ദീപുവിന് ജാമ്യം

  Attappadi Infants Deaths| അട്ടപ്പാടിയിൽ നാലു ദിവസത്തിനിടെ മരിച്ചത് നാലു ആദിവാസി കുട്ടികൾ; മന്ത്രി റിപ്പോർട്ട് തേടി

  അട്ടപ്പാടിയില്‍ (Attappadi)വീണ്ടും ശിശു മരണങ്ങൾ (Infants Deaths) തുടർച്ചയാകുന്നു. ഇന്നലെ രണ്ട് കുഞ്ഞുങ്ങളും ആറുവയസുകാരിയും മരിച്ചു. രാവിലെ വീട്ടിയൂർ ഊരിലെ ഗീതു - സുനീഷ് ദമ്പതികളുടെ മൂന്നുദിവസം പ്രായമായ ആൺകുഞ്ഞും വൈകിട്ട് അഗളി പഞ്ചായത്തിലെ കതിരംപതി ഊരിലുള്ള രമ്യ - അയ്യപ്പൻ ദമ്പതികളുടെ പത്തു മാസം പ്രായമായ പെൺക്കുഞ്ഞുമാണ് മരിച്ചത്.

  നാല് ദിവസത്തിനുള്ളിൽ അട്ടപ്പാടിയിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്ന നാലാമത്തെ ശിശു മരണമാണിത്. ഈ വർഷം ഇതുവരെ 11 കുട്ടികൾ മരിച്ചെന്നാണ് കണക്ക്. ശിശുമരണം സംബന്ധിച്ച് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് ജില്ലാ കളക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അട്ടപ്പാടിയിലെ നവജാത ശിശുമരണത്തിൽ മന്ത്രി കെ രാധാകൃഷ്ണനും റിപ്പോർട്ട് തേടി. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് പട്ടിക വർ​ഗ ഡയറക്ടർ ടി വി അനുപമയ്ക്ക് നിർദേശം നൽകിയിരിക്കുന്നത്. സംഭവത്തിൽ കാര്യങ്ങൾ നേരിട്ട് അറിയുന്നതിനായി മന്ത്രി കെ രാധാകൃഷ്ണൻ ശനിയാഴ്ച അട്ടപ്പാടിയിൽ സന്ദർശനം നടത്തും. ശനിയാഴ്ച രാവിലെ പത്ത് മണിക്ക് മന്ത്രിയുടെ അധ്യക്ഷതയിൽ അ​ഗളിയിൽ യോ​ഗം ചേരും. അഗളി, പുത്തൂർ പഞ്ചായത്തുകളിലാണ് ശിശുമരണങ്ങൾ റിപ്പോർട്ട് ചെയ്തത്.

  ഇന്നലെ മരിച്ച ആൺകുഞ്ഞ് മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലാണ് മരിച്ചത്. പത്തുമാസം പ്രായമായ പെൺകുഞ്ഞ് ഡൗൺസിൻട്രോം ബാധിച്ച് ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് പനി ബാധിച്ച് അഗളി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. തിരികെ വീട്ടിലെത്തിയപ്പോൾ കുട്ടിക്ക് അനക്കമുണ്ടായിരുന്നില്ല. ഉടൻ കോട്ടത്തറ ട്രൈബൽ സ്‌പെഷാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു. ഇതിന് പുറമെ കടുകുമണ്ണ ഊരിൽ ആറുവയസ്സുകാരി മരിച്ചു. ചെല്ലന്റെയും ജക്കിയുടെയും മകൾ ശിവരഞ്ജിനിയാണ് മരിച്ചത്. സെറിബ്രൽ പാൾസി രോഗത്തിന് ചികിത്സയിലിരിക്കെയാണ് പെൺകുട്ടി കോട്ടത്തറ സർക്കാർ ആശുപത്രിയിൽ മരിച്ചത്.

  Also Read-'ഇതത്ര നല്ലതല്ല'; മന്ത്രി റിയാസിന്റെ മിന്നല്‍ പരിശോധന; വടകര റസ്റ്റ് ഹൗസില്‍ മദ്യക്കുപ്പികള്‍ കണ്ടെത്തി
  ശിശുമരണം ആവർത്തിക്കുമ്പോഴും ഐടിഡിപിയും ആരോഗ്യ വകുപ്പും പരസ്പരം പഴിചാരുകയാണ്. അട്ടപ്പാടിയിലെ ചികിത്സാ സംവിധാനങ്ങളുടെ അഭാവമാണിതിന് കാരണമെന്ന് ആക്ഷേപം. ആദിവാസി ഗർഭിണികൾക്ക് പോഷകാഹാരം ഉറപ്പ് വരുത്താനുള്ള ജനനി ജന്മരക്ഷ പദ്ധതി മൂന്ന് മാസമായി മുടങ്ങിക്കിടക്കുകയാണ്. ഫണ്ട് കിട്ടാത്തതിന്റെ പ്രശ്നമായിരുന്നുവെന്നും ഇപ്പോൾ ഫണ്ട് വന്നിട്ടുണ്ടെന്നും ഐടിഡിപി പ്രൊജക്ട് ഓഫീസർ പറഞ്ഞു.
  Published by:Jayesh Krishnan
  First published: