നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'വീണാ ജോർജ് വാർത്ത വായിക്കാൻ കൊള്ളാം; ഈ പണിക്ക് പറ്റില്ല; ലോക്ക്ഡൗൺ അശാസ്ത്രീയം': കെ. സുരേന്ദ്രൻ

  'വീണാ ജോർജ് വാർത്ത വായിക്കാൻ കൊള്ളാം; ഈ പണിക്ക് പറ്റില്ല; ലോക്ക്ഡൗൺ അശാസ്ത്രീയം': കെ. സുരേന്ദ്രൻ

  രാജ്യത്ത് കോവിഡ് ഏറ്റവും കൂടുതൽ കേരളത്തിൽ ആണ്. കോവിഡിൻ്റെ കാര്യത്തിൽ കേരളം സമ്പൂർണ പരാജയമാണ്. നടപ്പിലാക്കുന്നത് വിഡ്ഢിത്തങ്ങളാണെന്നും കെ സുരേന്ദ്രൻ

  കെ. സുരേന്ദ്രൻ

  കെ. സുരേന്ദ്രൻ

  • Share this:
   തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ രൂക്ഷവിമർശനവുമായി ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. വീണാ ജോർജ് വാർത്ത വായിക്കാന കൊള്ളാം, എന്നാൽ ഈ പണിക്ക് പറ്റില്ല. സംസ്ഥാനത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നത് അശാസ്ത്രീയമായാണെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. രാജ്യത്ത് കോവിഡ് ഏറ്റവും കൂടുതൽ കേരളത്തിൽ ആണ്. കോവിഡിൻ്റെ കാര്യത്തിൽ കേരളം സമ്പൂർണ പരാജയമാണ്. നടപ്പിലാക്കുന്നത് വിഡ്ഢിത്തങ്ങളാണെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.

   സംസ്ഥാനത്ത് മന്ത്രിമാർ തന്നെയാണ് നിയമ ലംഘകരെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. ജനാധിപത്യത്തിൽ വിശ്വാസമുണ്ടായിരുന്നെകിൽ തുടക്കത്തിൽ തന്നെ രണ്ട് മന്ത്രിമാർ രാജി വയ്ക്കണമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ രാജ്യദ്രോഹ കേസിലാണ് ആരോപണ വിധേയനായി നിൽക്കുന്നത്. മുഖ്യമന്ത്രി ഇടപെട്ട് എ.കെ ശശീന്ദ്രൻ്റെ രാജി വേണ്ടെന്ന് വെച്ചു. ശിവൻകുട്ടി പൂജപ്പുരയിൽ പോയി ചായ കുടിക്കേണ്ട ആളല്ല, ഉണ്ട തിന്നേണ്ട വ്യക്തി. ജാമ്യമില്ലാ കുറ്റങ്ങളാണ് മന്ത്രി ചെയ്തത്. അതിന് ലോകം മുഴുവൻ സാക്ഷികൾ. അതുകൊണ്ടുതന്നെയാണ് സുപ്രീം കോടതി വിധി എതിരായി വന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

   Also Read- Covid 19 | മൂന്നാംതരംഗം മുന്നൊരുക്കം: ഓക്‌സിജന്‍ കിടക്കകളും ഐ.സി.യു.വും പരമാവധി വര്‍ധിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി

   കുറ്റവാളികളെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയാണ് സംസ്ഥാനത്തുള്ളതെന്നും കെ സുരേന്ദ്രൻ പറഞ്ഞു. നീതിന്യായ കോടതികൾ വല്ല പരാമർശവും നടത്തിയാൽ കസേര ഒഴിയേണ്ടി വരുമെന്ന ഭയം. ശിവൻകുട്ടിയേയും ശശീന്ദ്രനെയും സംരക്ഷിക്കുന്നത് അതിനാൽ ആണ്. ഈ സർക്കാരിലെ ഏറ്റവും വലിയ കുറ്റവാളി മുഖ്യമന്ത്രിയാണ്. സ്വന്തം ചെയ്തികളെ മനസ്ഥാപമില്ലാതെ ന്യായീകരിക്കുന്നു.
   കുറ്റവാളികളെ എല്ലാ കാലവും സംരക്ഷിക്കാൻ നിയമ വ്യവസ്ഥ അനുവദിക്കില്ല. മുഖ്യമന്ത്രിയുടേത് തള്ള് മാത്രമാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

   'കേരളം കണ്ട നരഭോജിയായ മുഖ്യമന്ത്രി'; പിണറായിക്കെതിരെ മാവോയിസ്റ്റ് ലഘുലേഖ; പൊലീസ് അന്വേഷണം തുടങ്ങി

   കേരളം കണ്ട നരഭോജിയായ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് വ്യക്തമാക്കുന്ന മാവോയിസ്റ്റ് ലഘുലേഖ പ്രചരിപ്പിച്ച സംഘത്തിനായി പൊലീസ് അന്വേഷണം. വയനാട്ടിലെ വെള്ളമുണ്ടക്കടുത്ത് തൊണ്ടര്‍നാട് പെരിഞ്ചേരിമലയില്‍ ആയുധധാരികളായ മാവോവാദികളെത്തിയാണ് ഈ ലഘുലേഖകള്‍ വിതരണം ചെയ്തത്. പിണറായി വിജയൻ മരണത്തിന്റെ വ്യാപാരിയാണെന്നും മാവോയിസ്റ്റ് ലഘുലേഖയിൽ പറയുന്നു. സംഭവത്തില്‍ തൊണ്ടര്‍നാട് പൊലീസ് കേസെടുത്തു.

   'മിസ്റ്റർ പിണറായി വിജയൻ, നിങ്ങൾ കേരളം കണ്ട ഏറ്റവും നരഭോജിയായ മുഖ്യമന്ത്രിയാണ്. നിങ്ങളെയിനി സോഷ്യൽ ഫാസിസ്റ്റ് എന്നോ മുണ്ടുടുത്ത മോദിയെന്നോ ആരും വിളിക്കില്ല. നിങ്ങൾ മനുഷ്യന്‍റെ കരൾ കൊത്തിവലിക്കുന്ന കഴുകനാണ്. മരണത്തിന്‍റെ വ്യാപാരിയാണ്'- ഇങ്ങനെയാണ് ലഘുലേഖയിലെ വരികൾ.   രണ്ട് സ്ത്രീകളും, രണ്ട് പുരുഷന്മാരുമടങ്ങുന്ന ആയുധധാരികളായ സംഘമാണ് കോളനിയിലെ രണ്ട് വീടുകളില്‍ കയറി മുദ്രാവാക്യം വിളിക്കുകയും ലഘുലേഖകള്‍ വിതരണം ചെയ്യുകയും ചെയ്തത്. പരിസരത്തെ ഇലക്‌ട്രിക് പോസ്റ്റുകളില്‍ പോസ്റ്ററുകള്‍ പതിച്ചതിന് ശേഷമാണ് സംഘം കാട്ടിലേക്ക് മടങ്ങിയത്.

   അതേസമയം സിപിഐ മാവോയിസ്റ്റ് നേതാക്കളായ ചന്ദ്രു, ജയണ്ണ, സുന്ദരി, ലതി എന്നിവരാണ് കോളനിയിലെത്തിയതെന്നാണ് വിവരം. പോലീസിലെ തണ്ടര്‍ബോള്‍ട്ട് സംഘം സ്ഥലത്തെത്തി കോളനിയിലെ ആളുകളിൽനിന്ന് നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. പ്രതികൾക്കായി പ്രദേശത്ത് തണ്ടർബോൾട്ട് പരിശോധന ശക്തമാക്കിയിട്ടുണ്ട്.


   Published by:Anuraj GR
   First published:
   )}