കോട്ടയം: ട്രേഡ് യൂണിയന് നേതാക്കളെ ചൂലെടുത്ത് അടിക്കണമെന്ന് ബിജെപി(BJP) സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് (K Surendran). ഇത്തരം സമരത്തെ പിന്തുണയ്ക്കാന്‍ ചെന്നിത്തലയ്ക്ക് നാണം ഇല്ലേയെന്നും സുരേന്ദ്രന് ചോദിച്ചു. ശമ്പളം എഴുതി എടുത്തിട്ടാണ് ഈ നേതാക്കള്‍ സമരം ചെയ്യുന്നത്. സമരം ആഹ്വാനം ചെയ്തിട്ട് ട്രേഡ് യൂണിയന് നേതാക്കള്‍ ഗോവയിലും മറ്റും സുഖവാസത്തിന് പോയിരിക്കുകയാണ്.
സില്‍വര്‍ലൈനില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നും സുരേന്ദ്രന് പറഞ്ഞു. ഭൂമി ഏറ്റെടുക്കാന്‍ വേണ്ടിയല്ല സര്‍േവ എന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കെ റെയില്‍ സര്‍വേ കല്ല് നിര്‍മ്മാണത്തില്‍ അഴിമതിയുണ്ടെന്നും സുരേന്ദ്രന് ആരോപിച്ചു.
ദേശീയ പണിമുടക്കിന്റെ രണ്ടാം ദിനത്തിലും പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ തടയുകയും കടകള്‍ അടപ്പിക്കുകയും ചെയ്തു. തിരുവനന്തപുരം ലുലു മാളിന് മുന്പില് പ്രതിഷേധക്കാര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ജീവനക്കാരെ തടയുകയും ചെയ്തു.
Also Read-Nationwide Strike| 'വാഹനമോടിച്ച് പ്രകോപനമുണ്ടാക്കിയ ഇടങ്ങളിൽ മാത്രമാണ് ആക്രമണം ഉണ്ടായത്': കോടിയേരി ബാലകൃഷ്ണൻ
കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍, കര്‍ഷക നയങ്ങളില്‍ പ്രതിഷേധിച്ച് ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത രണ്ടു ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് ഞായറാഴ്ച അര്‍ധരാത്രിയാണ് ആരംഭിച്ചത്. 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് ചൊവ്വാഴ്ച അര്‍ധരാത്രി വരെ നീളും. പാല്, പത്രം, ആശുപത്രി, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, വിദേശ വിനോദ സഞ്ചാരികളുടെ യാത്ര തുടങ്ങിയ മേഖലകളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Also Read-Nationwide Strike | 'ജീവനക്കാര്‍ക്ക് സമരം ചെയ്യാന്‍ അവകാശമില്ലെന്ന് പറയാന്‍ ഇതെന്താ വെള്ളരിക്ക പട്ടണമാണോ?' എം വി ജയരാജന്
കട കമ്പോളങ്ങള്‍ അടച്ചിടണമെന്ന് യൂണിയനുകള്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും പണിമുടക്കിനോട് സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി വ്യക്തമാക്കിയിരുന്നു. തുറക്കുന്ന കടകള്‍ക്ക് സംരക്ഷണം ആവശ്യപ്പെട്ട് വ്യാപാരികള്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നെങ്കിലും സംസ്ഥാനത്തുടനീളം കടകള്‍ അടഞ്ഞുകിടക്കുന്ന സ്ഥിതിയായിരുന്നു.
Also Read-പണിമുടക്കിന് തലേന്ന് മൂന്നു മണിക്കൂറിനിടെ വാളയാർ അതിർത്തി കടന്നത് 640 കാറുകൾ; ഊട്ടിയിലും കൊടൈക്കനാലിലും സഞ്ചാരികളുടെ തിരക്ക്
ബാങ്ക് തൊഴിലാളി യൂണിയനുകളും പണിമുടക്കില്‍ പങ്കെടുന്നതിനാല്‍ ബാങ്കുകളുടെ പ്രവര്‍ത്തനവും തടസ്സപ്പെട്ടിട്ടുണ്ട്. സഹകരണ മേഖലയിലെ ജീവനക്കാരും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. ഐഎന്‍ടിയുസി, എഐടിയുസി, എച്ച്എംഎസ്, സിഐടിയു, എഐയുടിയുസി, എസ്ഇഡബ്ല്യുഎ, എഐസിസിടിയു, എല്‍പിഎഫ്, യുടിയുസി തുടങ്ങിയ സംഘടനകള്‍ സംയുക്തമായിട്ടാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.