• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'വനിതാ പ‍ഞ്ചായത്ത് പ്രസിഡന്റിനെതിരെ ജാതി അധിക്ഷേപം; സജി ചെറിയാൻ രാജിവെക്കണം'; കെ സുരേന്ദ്രൻ

'വനിതാ പ‍ഞ്ചായത്ത് പ്രസിഡന്റിനെതിരെ ജാതി അധിക്ഷേപം; സജി ചെറിയാൻ രാജിവെക്കണം'; കെ സുരേന്ദ്രൻ

സിബിഎൽ പാണ്ടനാട് വള്ളംകളിയുടെ സമാപനവേദിയിലേക്ക് ചെറിയനാട് പഞ്ചായത്ത് പ്രസിഡന്റിനെ ക്ഷണിക്കുന്നതിനിടെ സജി ചെറിയാൻ എംഎൽഎ മോശം പദപ്രയോഗം നടത്തിയെന്നാണ് ആക്ഷേപം

മന്ത്രി സജി ചെറിയാൻ

മന്ത്രി സജി ചെറിയാൻ

  • Share this:
ആലപ്പുഴ: മുൻ മന്ത്രിയും ചെങ്ങന്നൂർ എംഎൽഎയുമായ സജി ചെറിയാനെതിരെ ബിജെപി. വനിതാ പഞ്ചായത്ത് അംഗത്തിനെതിരെ സജി ചെറിയാൻ ജാതി അധിക്ഷേപം നടത്തിയെന്നും എംഎൽഎ സ്ഥാനം രാജിവെക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കൊച്ചിയിൽ ആവശ്യപ്പെട്ടു. ''സജി ചെറിയാനെതിരെ നടപടിയെടുക്കാത്തത് പ്രതിഷേധാർഹമാണ്. പരസ്യമായാണ് പട്ടികജാതിക്കാരിയായ പഞ്ചായത്ത് പ്രസിഡ‍ൻരിനെ അപമാനിച്ചത്. എംഎൽഎ സ്ഥാനം രാജിവക്കണം. പൊലീസ് കേസെടുക്കണം''- സുരേന്ദ്രൻ പറഞ്ഞു.

സിബിഎൽ പാണ്ടനാട് വള്ളംകളിയുടെ സമാപനവേദിയിലേക്ക് ചെറിയനാട് പഞ്ചായത്ത് പ്രസിഡന്റിനെ ക്ഷണിക്കുന്നതിനിടെ സജി ചെറിയാൻ എംഎൽഎ മോശം പദപ്രയോഗം നടത്തിയെന്നാണ് ആക്ഷേപം. വള്ളംകളിയുമായി ബന്ധപ്പെട്ട് ചെങ്ങന്നൂർ പെരുമ എന്ന പേരിൽ വിവിധ പരിപാടികൾ നടത്തിയിരുന്നു. അതിൽ പഞ്ചായത്തുകൾ നടത്തിയ വിളംബര ഘോഷയാത്രയിൽ ഒന്നാം സ്ഥാനം നേടിയതു ചെറിയനാട് പഞ്ചായത്താണ്. അതിനുള്ള സമ്മാനം സ്വീകരിക്കാൻ പ്രസിഡന്റിനെ ക്ഷണിച്ച എംഎൽഎയുടെ വാക്കുകളാണു വിവാദത്തിലായത്.

Also Read- ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസിന് 10 വിസിമാർ മറുപടി നൽകി; രാജ്ഭവന്റെ തുടർനീക്കം എന്ത്?

എന്നാൽ, ഇത് അടിസ്ഥാനരഹിതമാണെന്നും കൃത്രിമമായി സൃഷ്ടിച്ച ശബ്ദരേഖയാണു പ്രചരിപ്പിക്കുന്നതെന്നും എംഎൽഎ പറയുന്നു. എംഎൽഎ മോശമായി പറഞ്ഞതു കേട്ടില്ലെന്നും അങ്ങനെ പറയുമെന്നു തോന്നുന്നില്ലെന്നും ചെറിയനാട് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന രമേശ് പറഞ്ഞു.

പ്രസിഡന്റിനെ പലതവണ ക്ഷണിച്ചിട്ടും എത്താതിരുന്നപ്പോൾ എംഎൽഎ ശബ്ദം താഴ്ത്തി മോശം വാക്ക് ഉപയോഗിച്ചെന്നാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. എന്നാൽ, മൈക്കിലൂടെ പ്രസിഡന്റിനെ ക്ഷണിക്കുന്നതു മാത്രമേ വ്യക്തമായി കേൾക്കുന്നുള്ളൂ.

Also Read- സർക്കാർ- ഗവർണർ പോര് തുടരുന്നതിനിടെ സ്പീക്കർ എ എൻ ഷംസീർ ആരിഫ് മുഹമ്മദ് ഖാനെ സന്ദർശിച്ചു

പാണ്ടനാട് പഞ്ചായത്തിൽ അടുത്ത ദിവസം നടക്കുന്ന ഉപതെരഞ്ഞെടുപ്പു മുന്നിൽക്കണ്ട് ചിലർ നടത്തുന്ന കുപ്രചാരണമാണിതെന്ന് എംഎൽഎ പറഞ്ഞു. ചെങ്ങന്നൂർ പെരുമയും വള്ളംകളിയും നല്ല രീതിയിൽ നടത്തിയതും ചിലരെ അസ്വസ്ഥരാക്കി. ഏതോ ശബ്ദരേഖ വച്ചാണ് പ്രചാരണമെന്നും അദ്ദേഹം പറഞ്ഞു.

പമ്പാനദിയിൽ ജങ്കാറിലായിരുന്നു സമാപനവേദി. അവിടേക്കു ക്ഷണിക്കുമ്പോൾ താൻ മറ്റൊരു ജങ്കാറിലായിരുന്നെന്നും ക്ഷണിക്കുന്നത് അൽപം വൈകിയാണ് അറിഞ്ഞതെന്നും പ്രസിഡന്റ് പറയുന്നു.
Published by:Rajesh V
First published: