• HOME
  • »
  • NEWS
  • »
  • kerala
  • »
  • സിപിഎമ്മിന്റെ സ്വാതന്ത്ര്യ സമരസേനാനി പോസ്റ്റിൽ സവർക്കറും; മഹാമനസ്കതയ്ക്ക് നമോവാകമെന്ന് കെ സുരേന്ദ്രന്‍

സിപിഎമ്മിന്റെ സ്വാതന്ത്ര്യ സമരസേനാനി പോസ്റ്റിൽ സവർക്കറും; മഹാമനസ്കതയ്ക്ക് നമോവാകമെന്ന് കെ സുരേന്ദ്രന്‍

ധീര യോദ്ധാക്കളിൽ‌ 80 ശതമാനവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധപ്പെട്ടിരിക്കുന്നവരാണെന്നും സിപിഎമ്മിൻ‌റെ പോസ്റ്റിൽ പറയുന്നുണ്ട്

K Surendran

K Surendran

  • Share this:
    തിരുവനന്തപുരം: ആൻഡമാനിലെ സെല്ലുലാര്‍ ജയിലിൽ തടവിലാക്കപ്പെട്ട ഇന്ത്യൻ സ്വാതന്ത്യ്ര സമര സേനാനികളുടെ പട്ടികയിൽ വിഡി സവർക്കറും. സ്വാതന്ത്ര്യ സമരസേനാമനകളെ കുറിച്ച് പറയുന്ന സിപിഎം പങ്കുവെച്ച പോസ്റ്റിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. പോസ്റ്റിനെതിരെ വിമര്‍ശനം ഉയർന്നിരുന്നു.

    1920 മുതൽ 1921 വരെ ആൻഡമാൻ സെല്ലുലാറിൽ പാര്‍പ്പിച്ചിരുന്നവരുടെ പട്ടികയാണ് സിപിഎം പങ്കുവെച്ചത്. 'കുപ്രസിദ്ധമായ ആൻഡമാൻ സെല്ലുലാർ ജിയിലിൽ തടവിലാക്കപ്പെട്ട ഇന്ത്യൻ സ്വതന്ത്ര്യ സമര സേനാനികൾ. ഈ ധീര യോദ്ധാക്കളിൽ‌ 80 ശതമാനവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധപ്പെട്ടിരിക്കുന്നവരാണ്' എന്നായിരുന്നു സിപിഎമ്മിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

    Also Read-പന്തളത്ത് ബിജെപിയിൽ പട; പാർട്ടി കൗൺസിലറെ നഗരസഭാധ്യക്ഷ തെറിവിളിച്ചു; വീഡിയോ വൈറൽ

    അതേസമയം ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍ പോസ്റ്റ് ഷെയർ ചെയ്കതിട്ടുണ്ട്. സ്വാതന്ത്ര്യ സമരസേനാനികളുടെ ഗണത്തിൽ സവർക്കറെയും ഉൾപ്പെടുത്തിയ മഹാമനസ്കതയ്ക്ക് നമോവാകമെന്നായിരുന്നു പോസ്റ്റ് പങ്കുവെച്ചുകൊണ്ട് കെ സുരേന്ദ്രൻ പ്രതികരിച്ചത്.


    "സ്വാതന്ത്ര്യ സമരസേനാനികളുടെ ഗണത്തിൽ സവർക്കറെയും ഉൾപ്പെടുത്തിയ മഹാമനസ്കതയ്ക്ക് നമോവാകം. ആഗസ്ത് 15 അല്ല ഇതാപത്തു പതിനഞ്ചാണെന്നാണ് 47 ൽ പറഞ്ഞത്. വെളുത്ത സായിപ്പിന്റെ കയ്യിൽ നിന്ന് കറുത്ത സായിപ്പിന്റെ കയ്യിലേക്കുള്ള അധികാരക്കൈമാറ്റം മാത്രം. പതിനഞ്ചുകൊല്ലം ത്രിവർണ്ണ പതാക വലിച്ചു താഴ്ത്തി കരിങ്കൊടി കെട്ടിയ ചരിത്രം വല്ലപ്പോഴും ഓർക്കുന്നത് നല്ലത്. എഴുപത്തഞ്ചു കൊല്ലത്തിനിപ്പുറം തെറ്റ് തിരിച്ചറിഞ്ഞു പ്രായശ്ചിത്തം ചെയ്യുന്നത് നല്ലതുതന്നെ. അപ്പോഴും കൊടിയ വഞ്ചനയുടെ നേർ ചരിത്രം പുതുതലമുറ മറക്കണമെന്നു മാത്രം വാശി പിടിക്കരുത്" കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു,.
    Published by:Jayesh Krishnan
    First published: