തിരുവനന്തപുരം: കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ ദേശീയ നേതാക്കളെ പറ്റി പഠിക്കാന്‍ പാടില്ലേയെന്നും സവര്‍ക്കറെയും ദീന്‍ദയാലിനെയും കുറിച്ച് പഠിക്കുന്നത് കേരളത്തില്‍ മഹാ അപരാധമാണോയെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. സിലബസിനെ എതിര്‍ക്കുന്ന കോണ്‍ഗ്രസിന്റെ നിലപാട് അസഹിഷ്ണുതയാണെന്നും അദ്ദേഹം പറഞ്ഞു. സിപിഎം അതിനെ പിന്തുണയ്ക്കുകയാണ്. ചരിത്രം എന്നത് ഏതെങ്കിലും ഒരു വിഭാഗത്തിന്റെ കുത്തകയല്ല. നെഹ്റുകുടുംബത്തിന്റെ മാത്രമാണ് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരമെന്നാണ് കോണ്‍ഗ്രസ് കരുതുന്നതെന്ന് കെ സുരേന്ദ്രന് പറഞ്ഞു.
മതമൗലികവാദികളെ സന്തോഷിപ്പിക്കാനാണ് ഇവരെല്ലാം ദേശീയ നേതാക്കളെ അപമാനിക്കുന്നത്. കേരളത്തില്‍ വര്‍ഗീയത അഴിഞ്ഞാടുകയാണെന്നും കോണ്‍ഗ്രസ് സിപിഎമ്മിന്റെ ബി ടീമാണെന്നും കെ സുരേന്ദ്രന് പറഞ്ഞു. വിഡി സതീശന് സേഫ്റ്റി വാല്‍വായാണ് പ്രവര്‍ത്തിക്കുന്നത്. ഇത്രയും പച്ചയായ യുഡിഎഫ്- എല്‍ഡിഎഫ് ധാരണ ഇതുവരെ കേരളം കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ്- എല്‍ഡിഎഫ് സഹകരണം ജനങ്ങളെ ബാധിക്കുന്നു. സിഎമ്മിന്റെ നിയന്ത്രണത്തിലുള്ള എആര്‍ നഗര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ കള്ളപ്പണം നിക്ഷേപിക്കുന്നത് ലീഗ് നേതാവാണ്. ആയിരക്കണക്കിന് കോടിയുടെ കള്ളപ്പണ ഇടപാടാണ് ഇവിടെ നടന്നത്. അതിനെതിരെ ശബ്ദിച്ച സ്വന്തം പാര്‍ട്ടിയിലെ മുന്മന്ത്രിയെ പിണറായി വിജയന് വിരട്ടിയിരിക്കുകയാണെന്ന് അദ്ദേഹം പറയുന്നു.
പിണറായി വിജയന് ജലീലിനെ വിളിച്ചു വരുത്തിയത് ഇഡിയോട് സത്യം പറയരുതെന്ന് പറയാനാണ്. ജലീല്‍ സത്യം പറഞ്ഞാല്‍ കരിവന്നൂരിലെയും കടകംപള്ളിയിലേയും അടക്കം പല സഹകരണ ബാങ്കുകളിലെയും കള്ളപ്പണ ഇടപാടുകള്‍ വെളിച്ചത്താവും. വിഡി സതീശനും കെ.സുധാകരനും സിപിഎമ്മിന്റെയും ലീഗിന്റെയും അടിമകളായി മാറിയെന്നും കെ സുരേന്ദ്രന് പറഞ്ഞു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.