ഐശ്വര്യ അനിൽ
തിരുവനന്തപുരം: കൊച്ചിയിൽ താജ് മലബാർ ഹോട്ടലിൽ ബിജെപി നേതാക്കളുമായുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൂടിക്കാഴ്ചയായിരുന്നു വേദി. മുറിയിലേക്ക് കടന്നുവന്ന പ്രധാനമന്ത്രിയെ കാണാൻ ഊഴം കാത്ത് ബിജെപിയുടെ തലമുതിർന്ന നേതാക്കൾ മുതൽ പ്രാദേശിക നേതാക്കൾ വരെയുള്ള 14 അംഗ സംഘം . എല്ലാവരോടും പതിവു ശൈലിയിൽ കൈകൂപ്പി പ്രധാനമന്ത്രി മുന്നോട്ട് നടന്നു.
പെട്ടെന്ന് നിന്ന പ്രധാനമന്ത്രി കെ സുരേന്ദ്രൻ പരിചയപ്പെടുത്തിയ ലിബീഷിന്റെ തോളിൽ തട്ടി കുശലം പറഞ്ഞു. എത്ര വർഷമായി ബിജെപി സംസ്ഥാന കാര്യാലയത്തിൽ ജോലി ചെയ്യുന്നു എന്ന ചോദിച്ച പ്രധാനമന്ത്രി, ലിബീഷിന്റെ വീട്ടുവിശേഷങ്ങളും ചോദിച്ചറിഞ്ഞു.
രണ്ടു മിനിട്ടോളം സംസാരിച്ചു. തോളിൽ തട്ടി അഭിന്ദനവും പറഞ്ഞാണ് പ്രധാനമന്ത്രി മടങ്ങിയത്. ബിജെപി സംസ്ഥാന ഓഫീസിലെ ജീവനക്കാരനും 10 വർഷത്തോളമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ ഡ്രൈവറുമാണ് ലിബീഷ്. കോഴിക്കോട് ഉള്ളിയേരി കൂനഞ്ചേരി സ്വദേശിയാണ് ലിബീഷ്. പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് സംസാരിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ലിബീഷ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.