കോഴിക്കോട്: കെ സുരേന്ദ്രന്റെ സന്ദർശനം സന്തോഷം നൽകുന്നതെന്ന് കോഴിക്കോട് ബിഷപ്പ് വർഗീസ് ചക്കാലക്കൽ. രാഷ്ട്രീയ നേതൃത്വം ജനങ്ങളിലേക്ക് എത്തുന്നുവെന്നും രാഷ്ട്രീയ പാർട്ടികളും ഈ സമീപനം പിന്തുടരണമെന്നും ബിഷപ്പ് പറഞ്ഞു. സഭയുടെ പേരിൽ നന്ദി രേഖപ്പെടുത്തുന്നുവെന്നും ബിഷപ്പ് വർഗീസ് ചക്കാലക്കൽ പറഞ്ഞു.
Also read-K Surendran | കേരളത്തിൽ ബിജെപി ഭരണം വരണമെന്ന് ക്രൈസ്തവർ ആഗ്രഹിക്കുന്നു: കെ. സുരേന്ദ്രൻ
അതേസമയം ക്രൈസ്തവ വിശ്വാസികൾക്ക് ബി.ജെ.പിയിൽ പ്രതീക്ഷയും വിശ്വാസവുമുണ്ട്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഗോവയിലും സദ്ഭരണത്തിന്റെ ലക്ഷണങ്ങൾ അവർ കണ്ടുതുടങ്ങി എന്ന് സുരേന്ദ്രൻ വ്യക്തമാക്കി. ക്രൈസ്തവർ ബി.ജെ.പിക്ക് വലിയ പിന്തുണയാണ് നൽകുന്നത്. കേരളത്തിൽ ബിജെപി ഭരണം വരണമെന്ന് അവർ ആഗ്രഹിക്കുന്നു. ബിജെപി ഭരണത്തിൽ സുരക്ഷിതരായിരിക്കും എന്ന് എല്ലാവരും വിശ്വസിക്കുന്നുവെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.