• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ആ സെൽഫി അയാൾ എങ്ങനെ ഉപയോഗിക്കുന്നു എന്നുള്ളത് അയാളുടെ മാത്രം കാര്യം'; സന്ദീപാനന്ദഗിരിയ്ക്ക് കെ സുരേന്ദ്രന്റെ മറുപടി

'ആ സെൽഫി അയാൾ എങ്ങനെ ഉപയോഗിക്കുന്നു എന്നുള്ളത് അയാളുടെ മാത്രം കാര്യം'; സന്ദീപാനന്ദഗിരിയ്ക്ക് കെ സുരേന്ദ്രന്റെ മറുപടി

സെൽഫി പങ്കുവെച്ചതിനൊപ്പം സന്ദീപാനന്ദഗിരി കുറിച്ച കവിതയാണ് സുരേന്ദ്രനെ ചൊടിപ്പിച്ചത്.

കെ. സുരേന്ദ്രൻ

കെ. സുരേന്ദ്രൻ

  • Last Updated :
  • Share this:
    ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനൊപ്പമുള്ള ചിത്രം പങ്കുവെച്ച് സ്വാമി സന്ദീപാനന്ദഗിരിവ പങ്കുവെച്ചിരുന്നു. സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് കെ സുരേന്ദ്രന്‍. സെൽഫി പങ്കുവെച്ചതിനൊപ്പം സന്ദീപാനന്ദഗിരി കുറിച്ച കവിതയാണ് സുരേന്ദ്രനെ ചൊടിപ്പിച്ചത്.

    'ഒരു പൊതു ചടങ്ങിനിടെ ഒരാൾ ഒരു സെൽഫി എടുത്തോട്ടെ എന്നു ചോദിക്കുന്നു. സമ്മതിക്കുന്നു. പിന്നീട് ആ സെൽഫി അയാൾ എങ്ങനെ ഉപയോഗിക്കുന്നു എന്നുള്ളത് അയാളുടെ മാത്രം കാര്യമാണ്' എന്നായിരുന്നു സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്. ജഡിലോമുണ്ഡീ ലുഞ്ജിതകേശാ..... ഉദരനിമിത്തം ബഹുകൃതവേഷം എന്ന രണ്ടുവരി ശ്ലോകവും സുരേന്ദ്രൻ പങ്കുവെച്ചിട്ടുണ്ട്.

    Also Read-ട്രോൾ മഴയ്‌ക്കൊടുവിൽ കെ.സുരേന്ദ്രന് ഒപ്പമുള്ള ചിത്രവുമായി സന്ദീപാനന്ദഗിരി; ഒപ്പം ആശാന്റെ രണ്ടു വരി കവിതയും

    കെ സുരേന്ദ്രനൊപ്പമുള്ള ചിത്രം പങ്കുവെച്ചതിനൊപ്പം നാലുവരി ശ്ലോകവും കുറിച്ചിട്ടുണ്ടായിരുന്നു. ‘വിചിത്രവിജയം’ നാടകത്തിലെ ഒരു ശ്ലോകമാണ് സന്ദീപാനന്ദഗിരി പങ്കുവെച്ചിരുന്നത്. സംസ്കൃതമാതൃകയിൽ കൃതിയിൽ ശത്രുവിനെ പ്രതികാരത്തിനു പകരം സ്നേഹംകൊണ്ടു ജയിക്കുന്നതാണ് സന്ദീപാനന്ദഗിരി പങ്കുവെച്ച ശ്ലോകത്തിന്റെ ഇതിവൃത്തം.



    ആശ്രമം കത്തിച്ച കേസിലെ പ്രതിയെന്ന സംശയിക്കുന്നയാളുടെ വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഇരുവരും സമൂഹമാധ്യമത്തിലൂടെ വാക്പോരുകൾ നടത്തിയിരുന്നു. പരസ്പരം ട്രോളികൊണ്ടായിരുന്നു സമൂഹമാധ്യമത്തിലെ ഇരുവരുടെയും പോര് നടന്നത്.
    Published by:Jayesh Krishnan
    First published: