കോഴിക്കോട്: ശബരിമലയെ തകര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തട്ടിപ്പ് സംഘങ്ങളുടെ സഹായം തേടിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. ശബരിമല സമരകാലത്ത് ആചാരങ്ങള്‍ തകര്‍ക്കാനായി സര്‍ക്കാര്‍ ഉപയോഗിച്ച പ്രധാന വാദമുഖമായിരുന്നു വ്യാജ ചെമ്പോല ഉപയോഗിച്ച് നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. മോന്സണ് മാവുങ്കലുമായി സര്‍ക്കാരിനുള്ള ബന്ധമെന്താണെന്ന് സുരേന്ദ്രന് ചോദിച്ചു.
മോന്സണ് മാവുങ്കലിന്റെ തട്ടിപ്പുകള്‍ക്ക് സര്‍ക്കാരും ഉന്നത ഉദ്യോഗസ്ഥരും സംരക്ഷണം നല്‍കുകയായിരുന്നെന്ന് അദ്ദേഹം ആരോപിച്ചു. എന്തെല്ലാം സഹായമാണ് ഇയാള്‍ക്ക് സര്‍ക്കാരില്‍ നിന്ന് ലഭിച്ചതെന്നും ഇതിനെല്ലാം സര്‍ക്കാര്‍ മറുപടി പറയണമെന്നും അേേദ്ദഹം പറഞ്ഞു.
അതേസമയം ശബരിമല ചെമ്പോല വ്യാജമാണോയെന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍ക്കിയോളജി സര്‍വേ ഓഫ് ഇന്ത്യയ്ക്ക് ക്രൈംബ്രാഞ്ച് കത്തയച്ചു. ചെമ്പോല പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കത്തിലെ ആവശ്യം. പുരാവസ്തു തട്ടിപ്പില്‍ അറസ്റ്റിലായ മോന്സണ് മാവുങ്കലിനെ കൈവശമുള്ള ശബരിമല ചെമ്പോല തിട്ടൂരം വ്യാജമായി ഉണ്ടാക്കിയിവര്ക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് പന്തളം പൊലീസ് സ്റ്റേഷനില്‍ പന്തളം ക്ഷേത്ര ഉപദേശക സമിതി പരാതി നല്‍കിയിരുന്നു.
ബോധപൂര്‍വം മതവികാരം വ്രണപ്പെടുത്താനും സ്പര്‍ധ ഉണ്ടാക്കാനും ശ്രമം നടന്നെന്നാണ് പരാതി. പുരാവസ്തു കച്ചവടക്കാരന് സന്തോഷാണ് ചെമ്പോല കുറഞ്ഞ വിലയ്ക്ക് തൃശ്ശൂരില്‍ നിന്ന് മോന്സന് വാങ്ങിക്കൊടുത്തത്. എന്നാല്‍ ചെമ്പോലയ്ക്ക് ശബരിമലയുമായി ബന്ധമുണ്ടെന്ന് താന്‍ മോന്‍സനോട് പറഞ്ഞിട്ടില്ലെന്ന് സന്തോഷ് പറഞ്ഞു.
ചെമ്പോലയുടെ ആധികാരികതയെ കുറിച്ച് അന്വേഷണം നടന്നാല്‍ സഹകരിക്കുമെന്നും സന്തോഷ് പറഞ്ഞിരുന്നു. ശബരിമലയിലെ ആചാര അനുഷ്ടാനങ്ങള്‍ നടത്താന്‍ ചീരപ്പന്‍ ചിറ കുടുംബത്തെ അവകാശപ്പെടുത്തിയുള്ള പന്തളം രാജകൊട്ടാരത്തിന്റെ ഉത്തരവ് എന്ന പേരിലാണ് ശബരിമല വിവാദ കാലത്ത് മോന്സന് മാവുങ്കല്‍ ചെമ്പോല പ്രചരിപ്പിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bjp, BJP president K Surendran, Kerala government, Monson Mavunkal